- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളന്മാരും പിടിച്ചുപറിക്കാരും നിറഞ്ഞ റിയോ; ഒളിമ്പിക് വേദിയിൽ നിന്നും ഹോട്ടലിലേക്ക് പോയ പോർച്ചുഗീസ് മന്ത്രിയെ കൊള്ളയടിച്ചത് ഒടുവിലത്തെ ഉദാഹരണം
റിയോ: അരാജകത്വത്തിന്റെ നടുവിലാണ് ബ്രസീൽ എന്നതിന് മറ്റൊരു തെളിവ് കൂടി. ഒളിമ്പിക്‌സിന് വമ്പൻ സുരക്ഷയൊരുക്കിയെന്ന് ബ്രസീൽ അവകാശപ്പെടുമ്പോഴും കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. മന്ത്രിമാർ പോലും കൊള്ളയടിക്കപ്പെടുന്നു. കള്ളന്മാർക്കും പിടിച്ചുപറിക്കാർക്കും കൊയ്ത് കാലമാണ് ഒളിമ്പിക്‌സ്. കായികതാരങ്ങൾ വരെ ഇവരെ ഭയന്നാണ് യാത്ര. പോർച്ചുഗീസ് വിദ്യാഭ്യാസ മന്ത്രി ടൈഗോ ബർണാഡോ റോഡ്രിഗസിനെയാണ് അവസാനമായി കൊള്ളയടിച്ച പ്രമുഖൻ. സൈക്കിളിങ് മത്സരം കാണാനായി ഹോട്ടലിൽ നിന്ന് മത്സര സ്ഥലത്തേക്ക് പോയതായിരുന്നു. ഇതിനിടെയിൽ പിടിച്ചുപറി സംഘം ചാടി വീണു. കഴുത്തിൽ കത്തിവച്ച് വിലപേശി. കൈയിലുണ്ടായിരുന്ന കാശും മൊബൈലും നൽകിയാണ് മന്ത്രിയും സഹായിയും ജീവനുമായി രക്ഷപ്പെട്ടത്. ഇതിനിടെയിൽ എത്തിയ നാട്ടുകാരിൽ ചിലർ കള്ളനമാരെ പിന്തുടർന്നു. ഒരാളെ പിടികൂടുകയും ചെയ്തു. കത്തി ഉപയോഗിച്ചായിരുന്നു മോഷണമെന്നും ഭയന്നു പോയെന്നും മന്ത്രി പ്രതികരിക്കുന്നു. ഭാഗ്യം കൊണ്ട് അപകടമൊന്നും ഉണ്ടായില്ല. ഒളിമ്പിക്‌സിന് റിയോയിൽ തിരിതെളിഞ്ഞപ്പോൾ കനത്ത സുരക്ഷയാണ് ബ്
റിയോ: അരാജകത്വത്തിന്റെ നടുവിലാണ് ബ്രസീൽ എന്നതിന് മറ്റൊരു തെളിവ് കൂടി. ഒളിമ്പിക്‌സിന് വമ്പൻ സുരക്ഷയൊരുക്കിയെന്ന് ബ്രസീൽ അവകാശപ്പെടുമ്പോഴും കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. മന്ത്രിമാർ പോലും കൊള്ളയടിക്കപ്പെടുന്നു. കള്ളന്മാർക്കും പിടിച്ചുപറിക്കാർക്കും കൊയ്ത് കാലമാണ് ഒളിമ്പിക്‌സ്. കായികതാരങ്ങൾ വരെ ഇവരെ ഭയന്നാണ് യാത്ര.
പോർച്ചുഗീസ് വിദ്യാഭ്യാസ മന്ത്രി ടൈഗോ ബർണാഡോ റോഡ്രിഗസിനെയാണ് അവസാനമായി കൊള്ളയടിച്ച പ്രമുഖൻ. സൈക്കിളിങ് മത്സരം കാണാനായി ഹോട്ടലിൽ നിന്ന് മത്സര സ്ഥലത്തേക്ക് പോയതായിരുന്നു. ഇതിനിടെയിൽ പിടിച്ചുപറി സംഘം ചാടി വീണു. കഴുത്തിൽ കത്തിവച്ച് വിലപേശി. കൈയിലുണ്ടായിരുന്ന കാശും മൊബൈലും നൽകിയാണ് മന്ത്രിയും സഹായിയും ജീവനുമായി രക്ഷപ്പെട്ടത്. ഇതിനിടെയിൽ എത്തിയ നാട്ടുകാരിൽ ചിലർ കള്ളനമാരെ പിന്തുടർന്നു. ഒരാളെ പിടികൂടുകയും ചെയ്തു. കത്തി ഉപയോഗിച്ചായിരുന്നു മോഷണമെന്നും ഭയന്നു പോയെന്നും മന്ത്രി പ്രതികരിക്കുന്നു. ഭാഗ്യം കൊണ്ട് അപകടമൊന്നും ഉണ്ടായില്ല.
ഒളിമ്പിക്‌സിന് റിയോയിൽ തിരിതെളിഞ്ഞപ്പോൾ കനത്ത സുരക്ഷയാണ് ബ്രസീൽ അധികൃതർ വാഗ്ദാനം ചെയ്തത്. ലോക കായിക മാമാങ്കത്തിനെത്തുന്ന അഞ്ച് ലക്ഷത്തോളം പേരുടെ സുരക്ഷയാണ് ബ്രസീൽ അധികൃതർ ഉറപ്പുനൽകുന്നത്. റിയോ ഒളിംപിക്‌സിന്റെ സുരക്ഷക്ക് വേണ്ടി 24 കോടി രൂപ അധികമായി നീക്കിവച്ചതായി കായിക മന്ത്രി ലിയനാഡോ പിക്കിയാനി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വെറുതെയായി എന്നാണ് റിയോയിൽ നിന്നുള്ള മോഷണ വാർത്തകൾ വ്യക്തമാക്കുന്നത്.
ഒളിംപിക്‌സ് മത്സരവേദികളിൽ ജൂലൈ 24ന് തന്നെ സൈന്യം പട്രോളിങ് ആരംഭിച്ചിരുന്നു. ഒളിംപിക്‌സ് അവസാനിക്കുന്നത് വരെ നഗരങ്ങളിൽ പട്രോളിങ് നടത്തുന്നതിനായി 80,000ത്തിലധികം, പൊലീസ് ഉദ്യോഗസ്ഥരെയും സൈന്യത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേരെത്തുന്ന റിയോ ഒളിംപിക്‌സിൽ നുഴഞ്ഞുകയറ്റക്കാർ ഉൾപ്പെടാനുള്ള സാധ്യത ബ്രസീൽ അധികൃതർ തള്ളിക്കളയുന്നില്ല. പക്ഷേ ഇവിടെ മോഷ്ടാക്കൾ പോലും യഥേഷ്ടം വിഹരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.