- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ്ങിൽ പിന്നെയും തിരിച്ചടി; 50 മീറ്റർ എയർ പിസ്റ്റളിൽ ജീത്തു റായും പ്രകാശ് നഞ്ചപ്പയും ഫൈനൽ കാണാതെ മടങ്ങി; രാജ്യത്തിനു മെഡൽ സമ്മാനിക്കാൻ കഴിയാത്തതിൽ ലജ്ജിക്കുന്നുവെന്നു ജീത്തു; വനിതാ ഹോക്കിയിൽ ഇന്ത്യക്കു ദയനീയ തോൽവി
റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ വീണ്ടും ഇന്ത്യക്കു തിരിച്ചടി. 50 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ജീത്തു റായിയും പ്രകാശ് നഞ്ചപ്പയും ഫൈനൽ കാണാതെ പുറത്തായി. മെഡൽ പട്ടികയിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജീത്തു 12ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രകാശ് നഞ്ചപ്പയ്ക്കു യോഗ്യതാ റൗണ്ടിൽ 25-ാം സ്ഥാനത്തേ എത്താൻ കഴിഞ്ഞുള്ളൂ. രാജ്യത്തിനു മെഡൽ സമ്മാനിക്കാൻ കഴിയാത്തതിൽ ലജ്ജിക്കുന്നുവെന്നു മത്സരശേഷം ജീത്തു പ്രതികരിച്ചു. രണ്ടു പോയിന്റിന്റെ കുറവിനാലാണു ഫൈനൽ റൗണ്ടിലെത്താതെ ജീത്തു പുറത്തായത്. അതിനിടെ, ജൂഡോയിലും ഇന്ത്യൻ താരം തോറ്റു പുറത്തായി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ഏക മത്സരാർഥിയായ അവതാർ സിങ്ങാണ് പുറത്തായത്. വനിതാ ഹോക്കിയിൽ ഇന്ത്യക്കു കനത്ത തോൽവി. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തകർത്തത്. ഒന്നിനെതിരെ ആറു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ദയനീയമായ തോൽവി ഇന്ത്യയുടെ ക്വാർട്ടർ സാധ്യതകൾക്കു മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ വീണ്ടും ഇന്ത്യക്കു തിരിച്ചടി. 50 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ജീത്തു റായിയും പ്രകാശ് നഞ്ചപ്പയും ഫൈനൽ കാണാതെ പുറത്തായി. മെഡൽ പട്ടികയിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജീത്തു 12ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രകാശ് നഞ്ചപ്പയ്ക്കു യോഗ്യതാ റൗണ്ടിൽ 25-ാം സ്ഥാനത്തേ എത്താൻ കഴിഞ്ഞുള്ളൂ.
രാജ്യത്തിനു മെഡൽ സമ്മാനിക്കാൻ കഴിയാത്തതിൽ ലജ്ജിക്കുന്നുവെന്നു മത്സരശേഷം ജീത്തു പ്രതികരിച്ചു. രണ്ടു പോയിന്റിന്റെ കുറവിനാലാണു ഫൈനൽ റൗണ്ടിലെത്താതെ ജീത്തു പുറത്തായത്.
അതിനിടെ, ജൂഡോയിലും ഇന്ത്യൻ താരം തോറ്റു പുറത്തായി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ഏക മത്സരാർഥിയായ അവതാർ സിങ്ങാണ് പുറത്തായത്.
വനിതാ ഹോക്കിയിൽ ഇന്ത്യക്കു കനത്ത തോൽവി. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തകർത്തത്. ഒന്നിനെതിരെ ആറു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ദയനീയമായ തോൽവി ഇന്ത്യയുടെ ക്വാർട്ടർ സാധ്യതകൾക്കു മങ്ങലേൽപ്പിച്ചിരിക്കുകയാണ്.