- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈസ്റ്റ് ലണ്ടനിലെ റോഡുകൾ ബ്ലോക്കാക്കി കലാപകാരികൾ തെരുവ് കീഴടക്കി; പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കിയും തീബോംബുകൾ എറിഞ്ഞും കലാപം തുടരുന്നു; കറുത്തവർഗ്ഗക്കാരനായ യുവാവിനെ പൊലീസ് കൊന്നുവെന്നാരോപിച്ച് തുടങ്ങിയ കലാപം പൊട്ടിത്തെറിയുടെ വക്കിലേക്ക്
ലണ്ടൻ: ആറ് വർഷം മുൻപ് ലണ്ടനിൽ ഉണ്ടായ കലാപത്തിന്റെ തനിയാവർത്തനം ഭയന്ന് പൊലീസും ലണ്ടൻ നിവാസികളും. കഴിഞ്ഞയാഴ്ച പൊലീസ് കസ്റ്റഡിയിൽ കറുത്തവർഗ്ഗക്കാരനായ ഒരു യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുകഞ്ഞ് നിന്ന പ്രശ്നങ്ങളാണ് ഇന്നലെ രാത്രി കലാപത്തിലേകക്ക് വഴി മാറിയത്. ഈസ്റ്റ് ലണ്ടനിലെ പല റോഡഡുകളും കലാപകാരികൾ കീഴടക്കി കഴിഞ്ഞു. റോഡുകൾ മിക്കതും ബ്ലോക്ക് ചെയ്തു തീ ബോംബുകൾ ഉണ്ടാക്കി പൊലീസിനെ വിരട്ടിയോടിച്ചാണ് കലാപകാരികൾ മുന്നേറുന്നത്. പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയ റാഷൻ ചാൾസ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡാൽസ്റ്റണിലാണ് പ്രതിഷേധം മുഖ്യമായും അരങ്ങേറുന്നത്. റാഷൻ മരിച്ച കിങ്‌സ്‌ലാൻഡ് റോഡിൽ ഇന്നലെ വൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവർ കൈയിൽകിട്ടിയതെല്ലാം പൊലീസിനുനേർക്കെറിഞ്ഞ് അവരെ തുരത്തുന്നതും കാണാമായിരുന്നു. 2011-ൽ 29-കാരനായ മാർട്ട് ഡഗ്ഗനെ ടോട്ടനമിൽ പൊലീസ് വെടിവെച്ചുകൊന്നതിനെത്തുടർന്നുണ്ടായ കലാപത്തിന് സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. രാത്രിയായതോടെ,
ലണ്ടൻ: ആറ് വർഷം മുൻപ് ലണ്ടനിൽ ഉണ്ടായ കലാപത്തിന്റെ തനിയാവർത്തനം ഭയന്ന് പൊലീസും ലണ്ടൻ നിവാസികളും. കഴിഞ്ഞയാഴ്ച പൊലീസ് കസ്റ്റഡിയിൽ കറുത്തവർഗ്ഗക്കാരനായ ഒരു യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുകഞ്ഞ് നിന്ന പ്രശ്നങ്ങളാണ് ഇന്നലെ രാത്രി കലാപത്തിലേകക്ക് വഴി മാറിയത്. ഈസ്റ്റ് ലണ്ടനിലെ പല റോഡഡുകളും കലാപകാരികൾ കീഴടക്കി കഴിഞ്ഞു. റോഡുകൾ മിക്കതും ബ്ലോക്ക് ചെയ്തു തീ ബോംബുകൾ ഉണ്ടാക്കി പൊലീസിനെ വിരട്ടിയോടിച്ചാണ് കലാപകാരികൾ മുന്നേറുന്നത്.
പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയ റാഷൻ ചാൾസ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡാൽസ്റ്റണിലാണ് പ്രതിഷേധം മുഖ്യമായും അരങ്ങേറുന്നത്. റാഷൻ മരിച്ച കിങ്‌സ്‌ലാൻഡ് റോഡിൽ ഇന്നലെ വൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവർ കൈയിൽകിട്ടിയതെല്ലാം പൊലീസിനുനേർക്കെറിഞ്ഞ് അവരെ തുരത്തുന്നതും കാണാമായിരുന്നു.
2011-ൽ 29-കാരനായ മാർട്ട് ഡഗ്ഗനെ ടോട്ടനമിൽ പൊലീസ് വെടിവെച്ചുകൊന്നതിനെത്തുടർന്നുണ്ടായ കലാപത്തിന് സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. രാത്രിയായതോടെ, റോഡിലിലിറങ്ങിയ യുവാക്കൾ റോഡിന് കുറുകെ ടയറുകളും മറ്റും കത്തിക്കുന്നതും പൊലീസ് വാഹനങ്ങൾ നശിപ്പിക്കുന്നതും കാണാമായിരുന്നു. കിങ്‌സ്‌ലാഡ് ഹൈ സ്ട്രീറ്റിലെ പല കടകളുടെയും ചില്ലുകൾ പ്രതിഷേധത്തിൽ തകർന്നു.
കടകളും ബാറുകളും റെസ്റ്ററന്റുകളും അടച്ചിട്ടിരിക്കുകയാണ്. പല ഷോപ്പുകളിലും ഉപഭോക്താക്കൾ പുറത്തിറങ്ങാനാകാതെ ഉള്ളിൽ കുടുങ്ങിയിട്ടുമുണ്ട്. കുതിരപ്പുത്തും വാഹനങ്ങളിലുമായി റയട്ട് പൊലീസ് സംഭവസ്ഥലത്ത് റോന്തുചുറ്റുന്നുണ്ട്. റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ലോറിയുപയോഗിച്ച് തകർത്താണ് പ്രതിഷേധക്കാർ മുന്നേറിയത്. ഈ ബിന്നുകളിൽ പലതിനും പിന്നീട് തീയിട്ടതോടെ, ഈ വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
പൊലീസ് നായകൾക്കും പൊലീസിനും നേരെ പടക്കമെറിഞ്ഞും പ്രതിഷേധമുണ്ടായി. ചാൾസിന്റെ മരണത്തിന് പിന്നാലെ ഇത്തരമൊരു പ്രതിഷേധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മെറ്റ് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ചാൾസ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഒരു കടയിലേക്ക് ഓടിക്കയറിയ ഇയാളെ പൊലീസുകാർ കീഴ്‌പ്പെടുത്തുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് സ്വതന്ത്ര കമ്മീഷൻ അേന്വഷണം നടത്തുന്നതിനിടെയാണ് പ്രതിഷേധം.
കിങ്‌സ്‌ലാഡ് മേഖലയിലൂടെ സഞ്ചരിക്കരുതെന്ന് പ്രതിഷേധക്കാർ കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധം അതിരുകടക്കാതിരിക്കാൻ പൊലീസ് ആവുന്നത്ര മുൻകരുതൽ സ്വീകരിച്ചെങ്കിലും പ്രതിഷേധം അതിരുവിടുകയായിരുന്നു. ബ്ലാക്ക് ലിവ്‌സ് മാറ്റർ എന്നെഴുതിയ പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്.