- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴകത്ത് തലയുഗം വരുമോ? ബൾഗേറിയയിലെ ഷൂട്ടിങ് സെറ്റിൽനിന്ന് അജിത്ത് ചെന്നൈയിലേക്ക് പാഞ്ഞെത്തി; ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചിലെത്തി തലൈവിക്ക് ആദരാഞ്ജലി അർപ്പിച്ചു; ജയയുടെ പിൻഗാമിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രചാരണം ശക്തം; മൗനം പാലിച്ച് അജിത്ത്
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ പല കോണുകളിലും പുരോഗമിക്കുന്നതിനിടെ തല എന്ന വിളിപ്പേരുള്ള നടൻ അജിത്ത് ചെന്നൈയിൽ എത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിൽ നിന്നുമാണ് അജിത്ത് നാട്ടിലേക്ക് പറന്നിറങ്ങിയത്. തെക്കു-കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് റദ്ദാക്കിയാണ് താരം എത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിക്ക് ഒപ്പമുള്ള രംഗങ്ങളായിരുന്നു ബൾഗേറിയയിൽ ഷൂട്ട് ചെയ്തിരുന്നത്. ജയയുടെ മരണത്തെ തുടർന്ന് ഷൂട്ടിങ് റദ്ദാക്കി താരം ചെന്നൈയിലേക്ക് വിമാനം കയറുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അജിത്ത് ചെന്നൈയിൽ എത്തിയയുടൻ ഭാര്യ ശാലിനിയ്‌ക്കൊപ്പം ജയയെ അടക്കം ചെയ്ത മറീന ബീച്ചിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ എത്താൻ സാധിച്ചില്ലെങ്കിലും അജിത്ത് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. നിരവധി പോരാട്ടങ്ങൾ സധൈര്യം നേരിട്ട വ്യക്തിയും സമകാലികരിൽ ഏറ്റവും തലയെടുപ്പുള്ള നേതാവുമായിരുന്നു ജയലളിത എന്നായിരുന്നു അജിത്ത
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ പല കോണുകളിലും പുരോഗമിക്കുന്നതിനിടെ തല എന്ന വിളിപ്പേരുള്ള നടൻ അജിത്ത് ചെന്നൈയിൽ എത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിൽ നിന്നുമാണ് അജിത്ത് നാട്ടിലേക്ക് പറന്നിറങ്ങിയത്. തെക്കു-കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് റദ്ദാക്കിയാണ് താരം എത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിക്ക് ഒപ്പമുള്ള രംഗങ്ങളായിരുന്നു ബൾഗേറിയയിൽ ഷൂട്ട് ചെയ്തിരുന്നത്.
ജയയുടെ മരണത്തെ തുടർന്ന് ഷൂട്ടിങ് റദ്ദാക്കി താരം ചെന്നൈയിലേക്ക് വിമാനം കയറുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അജിത്ത് ചെന്നൈയിൽ എത്തിയയുടൻ ഭാര്യ ശാലിനിയ്‌ക്കൊപ്പം ജയയെ അടക്കം ചെയ്ത മറീന ബീച്ചിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ എത്താൻ സാധിച്ചില്ലെങ്കിലും അജിത്ത് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
നിരവധി പോരാട്ടങ്ങൾ സധൈര്യം നേരിട്ട വ്യക്തിയും സമകാലികരിൽ ഏറ്റവും തലയെടുപ്പുള്ള നേതാവുമായിരുന്നു ജയലളിത എന്നായിരുന്നു അജിത്ത് വ്യക്തമാക്കിയത്. 'നമുക്കെല്ലാം സ്‌നേഹബഹുമാനങ്ങളുള്ള പുരട്ചി തലൈവി അമ്മയുടെ വിയോഗത്തിൽ തമിഴ്‌നാട്ടിലെ സഹോദരങ്ങളോടും എഐഎഡിഎംകെ അണികളോടും എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു. അവരുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാം. വിയോഗവാർത്ത എനിക്കൊരു ആഘാതമായിരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ.' തീവ്രദുഃഖത്തിന്റെ ഈ സമയത്ത് സർവ്വേശ്വരൻ നമുക്ക് ശക്തി പകരട്ടെയെന്നും അജിത് കുറിച്ചു.
ജയലളിതയുടെ പിൻഗാമി ആരെന്ന ചർച്ചയിൽ രജനീകാന്തിനൊപ്പം അജിത്തിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഇതിനിടെയാണ് അജിത്തിന്റെ അനുസ്മരണക്കുറിപ്പും പുറത്തുവന്നത്. സെപ്റ്റംബറിൽ ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ അജിത്ത് അവരെ സന്ദർശിക്കാൻ പോയിരുന്നു. അണ്ണാ ഡിഎംകെ തലപ്പത്തേയ്ക്ക് എത്തുന്നതായുള്ള വാർത്തകളോട് പാർട്ടി വൃത്തങ്ങളോ അജിത്തോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഷൂട്ടിങ് റദ്ദാക്കി താരം ചെന്നൈയിൽ എത്തിയതോടെ ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പുരട്!ച്ചി തലൈവി ജയലളിതയുടെ മരണത്തിനു ശേഷം തങ്ങളെ തുറിച്ചു നോക്കുന്ന രാഷ്ട്രീയ ശൂന്യത അഐഡിഎംകെ നേതൃത്വം എങ്ങനെ നികത്തുമെന്ന ചോദ്യങ്ങൾക്ക് പകരമായാണ് അജിത്തിന്റെ പേര് ഉയർന്നു കേൾക്കുന്നത്. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് 2 മണിക്കൂറുകൾക്കകം തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റെടുത്ത ഒ പനീർശെൽവത്തിന് ജയയുടെ വ്യക്തിപ്രഭാവത്തിന് അടുത്തെങ്ങുമെത്താനാവില്ലെന്നത് യാഥാർഥ്യമാണ്. ജയയുടെ പിൻഗാമികളായി നേരത്തെ ഉയർന്നു കേട്ട പേരുകളിൽ മുൻപന്തിയിലുണ്ടായിരുന്ന ഒന്നായിരുന്നു തമിഴ് സൂപ്പർതാരം അജിതിന്റേത്.
ജയലളിത തന്റെ പിൻഗാമിയായി അജിതിനെ നിശ്ചയിച്ചുവെന്നും എഐഡിഎംകെ നേതൃത്വത്തിന് ഇത് സംബന്ധമായ അറിവുണ്ടെന്നും ഒക്ടോബറിൽ ഒരു കന്നഡ ദിനപത്രം റിപ്പോർട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ വ്യാപകമായത്. മുതിർന്ന നേതാവായ പനീർശെൽവം അജിതിന് ഭരണസാരഥ്യമേറ്റെടുക്കാനാവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുമെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ് ജനതയുടെ വികാരമായിരുന്ന എംജിആർ 1987ൽ മരണമടഞ്ഞതിനു ശേഷം എഐഡിഎംകെയെ നിലനിർത്തിയത് ജയലളിതയുടെ താരപരിവേഷമായിരുന്നു. മറ്റൊരു താരത്തിനു മാത്രമേ ജയലളിതയുടെ മരണമുണ്ടാക്കുന്ന ശൂന്യത നികത്താനാവുമെന്ന് കരുതുന്നവർ തമിഴകത്ത് ഏറെയാണ്. വ്യക്തികേന്ദ്രീകൃത പാർട്ടിയായ എഐഡിഎംകെയിൽ ജയയുടെ വ്യക്തിപ്രഭാവത്തിന്റെ അടുത്തെങ്ങുമെത്തുന്ന ഒരു നേതാവു പോലുമില്ല. അങ്ങനെയൊരാൾ പാർട്ടിക്കകത്തു നിന്ന് ഉയർന്നുവരാനുള്ള സാധ്യത ഇപ്പോഴില്ല താനും. ജയലളിത അജിതിനെ തന്റെ മാനസപുത്രനായി കണക്കാക്കിയിരുന്നു കരുതുന്ന ധാരാളം പേർ അജിത് ആരാധകർക്കിടയിലുമുണ്ട്.
തന്നെ മകനെ പോലെയാണ് അമ്മ കണക്കാക്കിയിരുന്നതെന്ന് അജിതും ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. 'എന്റെയും ശാലിനിയുടേയും വിവാഹത്തിൽ പങ്കെടുത്തു ജയലളിത ഞങ്ങളെ അനുഗ്രഹിച്ചത് ഞാനൊരിക്കലും മറക്കില്ല. ഞാനും ശാലിനിയും അമ്മയുടെ പോയസ് ഗാർഡനിൽ പലപ്പോഴും പോയിട്ടുണ്ട്. സ്വന്തം മകനെ പോലെയാണ് അവർ എന്റെ മേൽ സ്‌നേഹം ചൊരിഞ്ഞത്.' എഐഡിഎംകെയുടെ നേതൃത്വത്തിലേക്ക് അജിത് എത്തുകയാണെങ്കിൽ എംജിആർ, ജയലളിത യുഗത്തിനു ശേഷം തല യുഗത്തിന് തമിഴകത്ത് തുടക്കമാകും.



