- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ജനിച്ചുവളർന്ന് കലാരംഗത്ത് ശോഭിച്ച കലാകാരി; ഭർത്താവിന്റെ പല ആൽബങ്ങളിലും പ്രധാന കഥാപാത്രമായി; വിഎസിനെ കുറിച്ചുള്ള കയ്യൂരുള്ളൊരു സമര സഖാവിന് ആൽബം സൂപ്പർഹിറ്റായി; കുട്ടികളുടെ പ്രിയപ്പെട്ട നൃത്താധ്യാപിക; വീട്ടിനകത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണപ്പെട്ട ബിജിപാലിന്റെ ഭാര്യ ശാന്തി ഏവർക്കും പ്രിയപ്പെട്ട കലാകാരി
തിരുവനന്തപുരം: ഏവരോടും സൗമ്യമായി പെരുമാറുന്ന എല്ലാവരുടെയും പ്രിയങ്കരിയായ കലാകാരിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാളം കലാലോകം. സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാാന്തി ഇന്നലെയാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് ശാന്തി മരണപ്പെട്ടത്. തലച്ചോറിലെ രക്തശ്രാവത്താലാണ് അവർ മരണപപ്പെട്ടത്. ഒരാഴ്‌ച്ചയായി ചികിത്സയിൽ കഴിയവേയാണ് അവർ വിടപറഞ്ഞത്. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. അബുദാബിയിൽ ജനിച്ചു വളർന്ന ശാന്തിയുടെ കലാരംഗത്തെ വളർച്ച അവിടുത്തെ സാംസ്കാരിക പരിപാടികളിലൂടെയായിരുന്നു. എല്ലാവരുടെയും പ്രിയങ്കരിയായ ശാന്തിയുടെ വിയോഗം പ്രവാസ ലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. അബുദാബിയിലെ സാംസ്്ക്കാരിക സംഘടനയായ ശക്തി തീയറ്ററിലൂടെയാണ് അവർ കലാരംഗത്ത് ചുവടുവെച്ചത്. അബുദാബി ശക്തി തിയറ്റേഴ്സ് ബാലസംഘത്തിന്റെയും കേരള സോഷ്യൽ സെന്റർ ബാലവേദിയുടെയും സജീവപ്രവർത്തകയായിരുന്നു. ഇരു സംഘടനകളുടെയും ഭാരവാഹിത്വവും ശാന്തി വഹിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാർഡിന്റെ ധനസമാഹരണത്തിനുവേണ്ടി ശക്തി അവതരിപ്പിച്ച 'ശാകുന്തളം'

തിരുവനന്തപുരം: ഏവരോടും സൗമ്യമായി പെരുമാറുന്ന എല്ലാവരുടെയും പ്രിയങ്കരിയായ കലാകാരിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാളം കലാലോകം. സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാാന്തി ഇന്നലെയാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് ശാന്തി മരണപ്പെട്ടത്. തലച്ചോറിലെ രക്തശ്രാവത്താലാണ് അവർ മരണപപ്പെട്ടത്. ഒരാഴ്‌ച്ചയായി ചികിത്സയിൽ കഴിയവേയാണ് അവർ വിടപറഞ്ഞത്. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ.
അബുദാബിയിൽ ജനിച്ചു വളർന്ന ശാന്തിയുടെ കലാരംഗത്തെ വളർച്ച അവിടുത്തെ സാംസ്കാരിക പരിപാടികളിലൂടെയായിരുന്നു. എല്ലാവരുടെയും പ്രിയങ്കരിയായ ശാന്തിയുടെ വിയോഗം പ്രവാസ ലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. അബുദാബിയിലെ സാംസ്്ക്കാരിക സംഘടനയായ ശക്തി തീയറ്ററിലൂടെയാണ് അവർ കലാരംഗത്ത് ചുവടുവെച്ചത്. അബുദാബി ശക്തി തിയറ്റേഴ്സ് ബാലസംഘത്തിന്റെയും കേരള സോഷ്യൽ സെന്റർ ബാലവേദിയുടെയും സജീവപ്രവർത്തകയായിരുന്നു. ഇരു സംഘടനകളുടെയും ഭാരവാഹിത്വവും ശാന്തി വഹിച്ചിട്ടുണ്ട്.
അബുദാബി ശക്തി അവാർഡിന്റെ ധനസമാഹരണത്തിനുവേണ്ടി ശക്തി അവതരിപ്പിച്ച 'ശാകുന്തളം' ബാലെയിൽ പ്രിയംവദയ്ക്ക് ജീവൻ പകർന്ന ശാന്തി നിരവധി തവണ നൃത്തരംഗത്തും പ്രത്യക്ഷപ്പെടുകയുണ്ടായി. ആ ബാലെ സംവിധാനം ചെയ്തത് പിന്നണി ഗായിക ജ്യോത്സനയുടെ അമ്മ ഗിരിജാ രാധാകൃഷ്ണനായിരുന്നു. അന്ന് ചെറിയ കുട്ടിയായിരുന്ന ജ്യോത്സന 'ശാകുന്തള' ത്തിൽ പാടുകയും ചെയ്തു.
ഇടശ്ശേരിയുടെ പ്രസിദ്ധ കവിതയായ 'പൂതപ്പാട്ടി'ൽ പൂതം തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ അമ്മയായി വേഷമിട്ടതിലൂടെ ശാന്തി കുട്ടികളുടെ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു. കവിതാ പാരായണത്തിലും ശാസ്ത്രീയസംഗീതത്തിലും ശാസ്ത്രീയനൃത്തത്തിലും മറ്റിതര കലാപ്രകടനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശാന്തി അബുദാബി കേരള സോഷ്യൽ സെന്ററിന്റെയും അബുദാബി മലയാളി സമാജത്തിന്റെയും ദുബായ് ദലയുടേയും കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകമായി.
കലയിലെന്നപോലെ സാഹിത്യത്തിലും സജീവ തത്പരയായിരുന്നു ശാന്തി മോഹൻദാസ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാർത്ഥികൾക്കായി 1993-ൽ സംഘടിപ്പിച്ച ചെറുകഥാമത്സരത്തിൽ ശാന്തി എഴുതിയ 'സുന്ദരി' എന്ന കഥയ്ക്കായിരുന്നു ഒന്നാം സമ്മാനം. അബുദാബിയിൽ കുടുംബത്തോടൊപ്പം കഴിയവെ ഹൃദയസ്തംഭനംമൂലം അച്ഛൻ മോഹൻദാസ് മരണപ്പെട്ടതിനെത്തുടർന്ന് നാട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നു. ഈ വേളയിലായിരുന്നു സംഗീത സംവിധായകൻ ബിജിപാലുമായുള്ള വിവാഹം നടന്നത്.

2002ലായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. കലാരംഗത്തുള്ളവർ എന്ന വിധത്തിൽ സന്തോഷ പൂർവ്വവമായിരുന്നു ഇവരുടെ ജീവിതം. ഭർത്താവിന് താങ്ങും തണലുമായി അവർ എപ്പോഴും ഒപ്പം നിന്നു. ഒട്ടനവധി ആൽബങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബിജിബാലിന്റെ പല ആൽബങ്ങളിലും ശാന്തിയായിരുന്നു പ്രധാന കഥാപാത്രം. ശാന്തിയെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത 'സകല ദേവ നുതെ', എന്ന ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഎസിനെ കുറിച്ചുള്ള ആൽബവും ഏറെ ശ്രദ്ധ നേടിയിരുന്നു.
കയ്യൂരുള്ളൊരു സമര സഖാവിന്....... എന്നു തുടങ്ങുന്ന 'സമര സഖാവിന്' എന്ന ആൽബവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ആ ആൽബത്തിലും ശാന്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 38 വയസായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശാന്തി വീട്ടിനകത്ത് വീണത്. പരിക്കേറ്റ ശാന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശാന്തിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നേർത്തകി... പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യയായ ശാന്തി മോഹൻദാസ് അറിയപ്പെടുന്ന നർത്തകി കൂടിയാണ്. നൃത്തം പഠിപ്പിച്ചിരുന്നു... അറിയപ്പെടുന്ന നർത്തകിയായ ശാന്തി മോഹൻദാസ് നൃത്താധ്യാപികയുമായിരുന്നു. നിരവധി കുട്ടികളാണ് ശാന്തി മോഹൻദാസിന് കീഴിൽ നൃത്തം അഭ്യസിച്ചിരുന്നത്. നൃത്തരൂപം... കഴിഞ്ഞ ജനുവരിയിൽ സകലദേവ നുതേ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്തരൂപം ശാന്തി മോഹൻദാസ് പുറത്തിറക്കിയിരുന്നു. ബിജിപാലിന്റെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാലോകം.

