- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും: റിവേഴ്സ് റിപ്പോ നിരക്കും 6.25 ശതമാനത്തിൽ തുടരും
മുംബൈ: റിപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരും. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ 6.50 ശതമാനമായി തുടരാൻ തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്കും 6.25ശതമാനത്തിൽ തുടരും. അതേസമയം, എസ്എൽആർ കാൽശതമാനം കുറച്ചു. ഇതോടെ എസ്എൽആർ 19.25ശതമാനമായി. പണപ്പെരുപ്പ നിരക്ക് 2.7-3.2ശതമാനമാക്കികുറയ്ക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 3.9-4.5 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസർവ് ബാങ്ക് കരുതുന്നത്. പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ആർബിഐ അത് പരിഗണിച്ചില്ല.
മുംബൈ: റിപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരും. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ 6.50 ശതമാനമായി തുടരാൻ തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്കും 6.25ശതമാനത്തിൽ തുടരും. അതേസമയം, എസ്എൽആർ കാൽശതമാനം കുറച്ചു. ഇതോടെ എസ്എൽആർ 19.25ശതമാനമായി.
പണപ്പെരുപ്പ നിരക്ക് 2.7-3.2ശതമാനമാക്കികുറയ്ക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 3.9-4.5 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസർവ് ബാങ്ക് കരുതുന്നത്.
പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ആർബിഐ അത് പരിഗണിച്ചില്ല.
Next Story