- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് 19 പ്രവാസി സർവ്വേ: ആശങ്കകളും പ്രതീക്ഷകളും ദേശീയ ചർച്ചാ സംഗമം ഇന്ന്
മനാമ: ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം പഠനവിധേയമാക്കി പ്രവാസി രിസാല മാസിക ഗൾഫിലെ ആറ് രാജ്യങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്‌റൈൻ നാഷനൽ സംഘടിപ്പിക്കുന്ന ദേശീയ ചർച്ചാ സംഗമം ഇന്ന് ഞായർ ബഹ്‌റൈൻ സമയം രാത്രി 7:30 ന് ഓൺലൈനിൽ നടക്കും.
ആറു ഗൾഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴിൽ, ബിസിനസ് സാഹചര്യങ്ങളിൽ ജീവിക്കുന്നവരിൽ നത്തിയ സർവേയിൽ പ്രതിസന്ധി രൂക്ഷമായി നിൽക്കുമ്പോഴും ഗൾഫിൽ തന്നെ തുടരുകയോ പ്രതിസന്ധിക്കു ശേഷം തിരിച്ചു വരികയോ വേണമെന്ന് അധികപേരും അഭിപ്രായപ്പെടുന്നുണ്ട്.
കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതിൽ മാനസികാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ട പ്രവാസി സർവ്വേയിലെ വെളിപ്പെടുത്തലുകൾ വിശദമായ ചർച്ചക്ക് അവസരമൊരുക്കുന്ന സംഗമത്തിൽ ആർ.എസ്.സി. ഗൾഫ് കൗൺസിൽ അംഗം ലുഖ്മാൻ വിളത്തൂർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപ്പിള്ള, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, ഇ.എ സലിം, വി.പി.കെ.മുഹമ്മദ് എന്നിവർ സംബന്ധിക്കും.