- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയ ഹെൽത്ത്‌കെയർ നിരക്ക് വർധിപ്പിക്കുന്നു; ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയം അടവിൽ വർധനയ്ക്ക് വഴിയൊരുങ്ങുന്നു
ഡബ്ലിൻ: ഹെൽത്ത് ഇൻഷ്വറൻസ് മേഖലയിൽ മുമ്പന്തിയിലുള്ള ലയ ഹെൽത്ത്‌കെയർ അവരുടെ ഉത്പന്നങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നു. മിക്ക പ്രൊഡക്ടുകൾക്കും നാലു ശതമാനം നിരക്ക് വർധിപ്പിക്കന്നതോടെ പ്രീമിയം അടവിലും വർധന നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് പറയുന്ന ലയ ഹെൽത്ത് കെയറിന്റെ 59 സ്കീമുക
ഡബ്ലിൻ: ഹെൽത്ത് ഇൻഷ്വറൻസ് മേഖലയിൽ മുമ്പന്തിയിലുള്ള ലയ ഹെൽത്ത്‌കെയർ അവരുടെ ഉത്പന്നങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നു. മിക്ക പ്രൊഡക്ടുകൾക്കും നാലു ശതമാനം നിരക്ക് വർധിപ്പിക്കന്നതോടെ പ്രീമിയം അടവിലും വർധന നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് പറയുന്ന ലയ ഹെൽത്ത് കെയറിന്റെ 59 സ്‌കീമുകൾക്കും നാലു ശതമാനം വീതം വില വർധിപ്പിക്കും. ഇതോടെ നൂറു യൂറോ മുതൽ 200 യൂറോ വരെയായിരിക്കും പ്രീമിയം അടവിൽ ഒരു കുടുംബത്തിന് അധികബാധ്യത സൃഷ്ടിക്കുക.
ഹെൽത്ത് കെയർ സ്‌കീമുകളുടെ വില വർധിപ്പിക്കുന്നത് അധികബാധ്യത ഉണ്ടാക്കുമെങ്കിലും അതില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് ലയ ഹെൽത്ത് കെയർ എംഡി ഡോണൽ ക്ലാൻസി വ്യക്തമാക്കി. 59 സ്‌കീമുകളിൽ 49 എണ്ണത്തിന് വില വർധന കൊണ്ട് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. ഇതിൽ ഫ്രീ ചൈൽഡ് കവറും ഉൾപ്പെടുന്നു. മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള മെഡിക്കൽ ക്ലെയിമുകളുടെ ചെലവുകളുടെ പേരിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്. ക്ലെയിമുകളുടെ എണ്ണവും വർധിച്ചതോടെ നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.
ക്ലെയിമുകളുടെ എണ്ണത്തിൽ 18 ശതമാനം വർധനയും ക്ലെയിമുകളുടെ പേരിൽ നൽകിയ പണത്തിന്റെ കാര്യത്തിൽ 15 ശതമാനവും വർധനയാണ് ഉണ്ടായത്. ഈ വർഷം ആദ്യം ഗ്ലോ ഹെൽത്തും അവിവയുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. അതേസമയം തങ്ങളുടെ പല ഉത്പന്നങ്ങളുടെ കവറേജ് നീട്ടിയിട്ടുണ്ടെന്നും ലയ ഹെൽത്ത് കെയർ അറിയിച്ചു.