- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമർജൻസി ഡിപ്പാർട്ട്മെന്റ് പ്രശ്‌നം കൂടുതൽ വഷളാക്കിക്കൊണ്ട് ഫ്‌ലൂ ബാധ; വിന്ററിൽ വർധിച്ച ഫ്‌ലൂ രോഗത്താൽ വലഞ്ഞ് ആശുപത്രികൾ
ഡബ്ലിൻ: എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അമിത തിരക്കും സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവും പ്രശ്‌നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫ്‌ലൂ ബാധ വർധിച്ചത് പ്രശ്‌നം കൂടുതൽ ഗുരുതരമാക്കിയതായി റിപ്പോർട്ട്. 522 രോഗികൾ ആശുപത്രികളിൽ ട്രോളികളിലുള്ള അവസ്ഥയിലാണ് കൂടുതൽ ഫ്‌ലൂ രോഗികൾ ചികിത്സ തേടി ആശുപത്രികളിലെത്തുന്നത് ഐറീഷ് നഴ്‌സസ് ആൻഡ്
ഡബ്ലിൻ: എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അമിത തിരക്കും സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവും പ്രശ്‌നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫ്‌ലൂ ബാധ വർധിച്ചത് പ്രശ്‌നം കൂടുതൽ ഗുരുതരമാക്കിയതായി റിപ്പോർട്ട്. 522 രോഗികൾ ആശുപത്രികളിൽ ട്രോളികളിലുള്ള അവസ്ഥയിലാണ് കൂടുതൽ ഫ്‌ലൂ രോഗികൾ ചികിത്സ തേടി ആശുപത്രികളിലെത്തുന്നത് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) വ്യക്തമാക്കി.
ഈ മാസത്തെ തന്നെ മൂന്നാമത്തെ ഉയർന്ന തോതിലുള്ള ട്രോളി നിരക്കാണിത്. ഈ മാസം ആദ്യം ട്രോളി നിരക്ക് 558 ആയി ഉയർന്നിരുന്നു. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അമിത തിരക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഴ്‌സസ് യൂണിയൻ സമരം നടത്തിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അവസാന നിമിഷം സമരം മാറ്റിവയ്ക്കുകയായിരുന്നു. സമരം മാറ്റിവച്ചതിന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഫ്‌ലൂ ബാധയെ തുടർന്ന് വീണ്ടും എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ തിരക്ക് ഏറെ വർധിച്ചത്.
എച്ച്എസ്ഇയുടെ കണക്കു പ്രകാരം രാജ്യമെമ്പാടും 219 രോഗികൾ ഒമ്പതു മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് ഒരു ബെഡ്ഡ് കിട്ടുന്നതെന്നാണ്. ട്രോളി രോഗികളുടെ കാര്യത്തിൽ ഏറ്റവും മോശം ഡബ്ലിനിലെ ബോമോണ്ട് ആശുപത്രിയാണ്. 44 രോഗികളാണ് ഇവിടെ ട്രോളിയിൽ കഴിയുന്നത്. ഫ്‌ലൂ ബാധിച്ച് ഏറെ രോഗികൾ എത്തുന്നതും ഇവിടെയാണ്. ഫ്‌ലൂ ബാധ മൂലമുള്ള തിരക്ക് ഒഴിവാക്കാൻ ആശുപത്രി പല മാർഗങ്ങളും സ്വീകരിച്ചു വരുന്നുണ്ട്. പെട്ടെന്ന് രോഗികളെ ഡിസ്ചാർജ് ചെയ്യുക, നഴ്‌സിങ് ഹോം ബെഡ്ഡുകളെ ആശ്രയിക്കുക, നേരത്തെ നിശ്ചയിച്ചിരുന്ന ചില ഓപ്പറേഷനുകൾ റദ്ദാക്കുക തുടങ്ങിയ നടപടികൾ ആശുപത്രി സ്വീകരിച്ചുവരുന്നുണ്ട്.