- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; സ്വിറ്റ്‌സർലണ്ടിൽ നിയമലംഘകർ ഏറുന്നു
സൂറിച്ച്: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതു മൂലം ലൈസൻസ് നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് ഫെഡറൽ റോഡ്‌സ് ഓഫീസ് റിപ്പോർട്ട്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ നിയമലംഘനം നടത്തുന്നവരുടെ എണ്ണം അനുദിനം വർധി
സൂറിച്ച്: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതു മൂലം ലൈസൻസ് നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് ഫെഡറൽ റോഡ്‌സ് ഓഫീസ് റിപ്പോർട്ട്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ നിയമലംഘനം നടത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
സ്വിറ്റ്‌സർലണ്ടിൽ കഴിഞ്ഞ വർഷം ലൈസൻസ് നഷ്ടമായവരുടെ എണ്ണം 77,759 ആണ്. ഇതിൽ 10,589 പേർക്ക് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിഴ നൽകേണ്ടി വന്നിട്ടുമുണ്ട്. മുൻ വർഷത്തെക്കാൾ 3.7 ശതമാനം കൂടുതലാണിത്. ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻ വർഷത്തെക്കാൾ ഒരു ശതമാനം വർധനയാണ് 2014-ൽ രേഖപ്പെടുത്തിയത്.
ഡ്രൈവിംഗിനിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചതിനെ തുടർന്ന് ട്രാഫിക് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പു നൽകി വിടുന്നവരുടെ എണ്ണത്തിൽ 6.8 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.
ലൈസൻസ് നഷ്ടമാകുന്നതിന് പ്രധാനകാരണമായി ഇപ്പോഴും നിലനിൽക്കുന്നത് മദ്യപിച്ചുള്ള വാഹനമോടിക്കലും അമിത വേഗതയുമാണ്. അമിത വേഗത്തിൽ വാഹനമോടിച്ചതിനെത്തുടർന്ന് ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തിലും വർധനയാണ് രേഖപ്പെടുത്തുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 0.9 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്.
അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ കുറവാണ് 2014-ൽ രേഖപ്പെടുത്തിയത്. 15,781 പേർക്കാണ് കഴിഞ്ഞ വർഷം ഇത്തരത്തിൽ ലൈസൻസ് നഷ്ടമായത്. മുൻവർഷത്തെക്കാൾ 3.2 ശതമാനം കുറവാണിത്.