- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിൽ നിന്ന് പുറത്താക്കിയ ഋഷി പൽപ്പു കോൺഗ്രസിൽ; അംഗത്വം നൽകിയത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋഷി പൽപ്പു കോൺഗ്രസിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അംഗത്വം നൽകി സ്വീകരിച്ചു. ഋഷി പൽപ്പുവിനൊപ്പം തൃശൂരിൽ ചില പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.
കുഴൽപ്പണ വിവാദത്തിൽ ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തെ പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനാണ് റിഷി പൽപ്പുവിനെ ബിജെപി പുറത്താക്കിയത്. ഒബിസി മോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.
കുഴൽപ്പണകേസിൽ ബിജെപി ജില്ല നേതൃത്വത്തിനെതിരെ പൽപ്പു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതേതുടർന്ന് ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഋഷി പരാതി നൽകി.
ഇതിന് പിന്നാലെ ഋഷിയെ സസ്‌പെന്റ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. താൻ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേൾക്കാതെയാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും ഋഷി ആരോപിച്ചെങ്കിലും നടപടിയിൽ മാറ്റമുണ്ടായില്ല.
സംസ്ഥാന അധ്യക്ഷൻ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ തന്നെ വിളിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്ന് ചോദിച്ചു. താൻ ഇട്ടുവെന്ന് മറുപടി നൽകി. നിങ്ങളെ ചുമതലയിൽ നിന്ന് മാറ്റുന്നു എന്ന് അദ്ദേഹം പറഞ്ഞു. മറ്റൊന്നും പറഞ്ഞില്ലെന്നും ഋഷി ആരോപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്