- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യാടൻ മുഹമ്മദ് തറവാടി, വൈദ്യുതി മോഷ്ടാക്കൾക്ക് വേണ്ടി ശുപാർശയുമായി വന്നിട്ടില്ലെന്ന് പുകഴ്‌ത്തി ഋഷിരാജ് സിങ്; വൈദ്യുതി മന്ത്രിക്ക് സിങ്കത്തെ പേടിയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: മന്ത്രിമാരുടെ ഇഷ്ടത്തിന് മാത്രം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഇഷ്ടംപോലെയുള്ള നാടാണ് കേരളം. ഇനി സ്വന്തം നിലയ്ക്ക് നീതിയുക്തമായി എന്തെങ്കിലും ചെയ്യാമെന്ന് വച്ചാലും അവിടെ തടസവാദങ്ങളുമായി മന്ത്രിമാർ എത്തും. ഇങ്ങനെ പരാതി പറയുന്ന ഉദ്യോഗസ്ഥർ നിരവധിയുണ്ട് താനും. എന്തായാലും ആരെയും വകവെക്കാതെ നീതിക്ക് വേണ്ടി പോരാടുന്
തിരുവനന്തപുരം: മന്ത്രിമാരുടെ ഇഷ്ടത്തിന് മാത്രം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഇഷ്ടംപോലെയുള്ള നാടാണ് കേരളം. ഇനി സ്വന്തം നിലയ്ക്ക് നീതിയുക്തമായി എന്തെങ്കിലും ചെയ്യാമെന്ന് വച്ചാലും അവിടെ തടസവാദങ്ങളുമായി മന്ത്രിമാർ എത്തും. ഇങ്ങനെ പരാതി പറയുന്ന ഉദ്യോഗസ്ഥർ നിരവധിയുണ്ട് താനും. എന്തായാലും ആരെയും വകവെക്കാതെ നീതിക്ക് വേണ്ടി പോരാടുന്ന വ്യക്തിയെന്നാണ് ഋഷിരാജ് സിംഗിനെ കുറിച്ച് പൊതുവേ മലയാളികൾക്കുള്ള ധാരണ. നിയമിതനായ വകുപ്പിലൊക്കെ മുഖം നോക്കാതെ നടപടി സ്വീകരിച്ച് പലരുടെയും കണ്ണിൽ കരടായി അദ്ദേഹം. മൂന്നാർ ഓപ്പറേഷൻ മുതലുള്ള പതിവാണ് ഇത്. എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വൈദ്യുതി വകുപ്പിൽ കെഎസ്ഇബിയുടെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനായ സിങ്കം തന്റെ ഇപ്പോഴത്തെ ജോലിയിൽ തൃപ്തനാണ്.
വൈദ്യുതി മന്ത്രിയാണെങ്കിലും തന്റെ ദൗത്യങ്ങളിൽ ഇടപെടൽ നടത്താൻ ആര്യാടൻ മുഹമ്മദ് തയ്യാറാക്കുന്നില്ലെന്നതാണ് സിങ്കത്തെ സന്തോഷിപ്പിക്കുന്നത്. അദ്ദേഹം കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ ആയ ശേഷം നിരവധി ഉന്നതരുടേത് അടക്കമുള്ള വൈദ്യുതി മോഷണം പിടികൂടിയിരുന്നു. സാധാരണ ഗതിയിൽ ഉന്നതരെ തൊടുമ്പോൾ രാഷ്ട്രീയക്കാർ ഇടപെടുന്ന പതിവുണ്ട്. എന്നാൽ ബോർഡിന് നഷ്ടംവരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരോടെ കാരുണ്യം വേണ്ടെന്ന നിലപാടാണ് ആര്യാടൻ പൊതുവിൽ സ്വീകരിച്ചു വരുന്നത്. അതുകൊണ്ട് മന്ത്രിക്ക് നല്ലവാക്കുകളുമായി ഋഷിരാജ് സിംഗും രംഗത്തെത്തി.
കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന പരിപാടിൽ പങ്കെടുക്കവേയാണ് ഋഷിരാജ് ആര്യാടൻ മുഹമ്മദിനെ പുകഴ്‌ത്തി രംഗത്തെത്തിയത്. പല പ്രമുഖരുടേയും വൈദ്യുതി മോഷണം പിടിച്ചെങ്കിലും അവർക്ക് വേണ്ടി ശുപാർശയുമായി ഒരിക്കൽ പോലും ആര്യാടൻ മുഹമ്മദ് വന്നിട്ടില്ലെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. മുമ്പ് ഗതാഗത വകുപ്പിലാകുമ്പോഴും ആര്യാടൻ തന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ലത്രെ. ഇങ്ങനെയുള്ള ആര്യാടൻ മുഹമ്മദ് തറവാടിയാണെന്നും സിങ് പറഞ്ഞു.
ഗതാഗത വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കീഴിൽ എത്തിയപ്പോൾ ഋഷിരാജുമായി മന്ത്രി ഉടക്കിയിരുന്നു. മന്ത്രിമാരുടെ വാഹനത്തിന് സ്പീഡ് നിയന്ത്രണം വേണമെന്ന് പറഞ്ഞതോടെയാണ് തിരുവഞ്ചൂരുമായി ഋഷിരാജ് ഉടക്കിയത്. പിന്നീടാണ് കെഎസ്ഇബിയിലെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനാകുന്നതും. ഇങ്ങനെയൊരു വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന നാട്ടുകാരെ അറിയിക്കും വിധം പ്രവർത്തിച്ചതും. എന്തായാലും ആര്യാടന്റെ ജില്ലയിൽ വച്ച് ഋഷിരാജ് പറഞ്ഞ വാക്കുകൾ അദ്ദേഹത്തെ അനുകൂലിക്കുന്ന കോൺഗ്രസുകാരെ ആവേശഭരിതരാക്കി. അതുകൊണ്ട് മടിച്ചു നിൽക്കാതെ ഫേസ്‌ബുക്കിൽ ഇത് വച്ച് പോസ്റ്റിടുകയും ചെയ്തു. എന്നാൽ, ഇതോടെ മന്ത്രിക്കെതിരെ രംഗത്തെത്തി ചിലർ.
ആര്യാടൻ ഒന്നു പറയാത്തത് ഋഷിരാജ് വകവെക്കില്ല എന്നതു കൊണ്ടാണെന്നായി ചിലരുടെ കമന്റുകൾ. സിങ്കത്തെ ശരിക്കും മന്ത്രിയാണ് ഭയക്കുന്നതെന്നും ചിലർ വ്യാഖ്യാനിച്ചു. എന്തായാലും ഋഷിരാജിനോടുള്ള ജനങ്ങളുടെ മതിപ്പ് വർധിക്കുകയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഇതിനിടെ ഋഷിരാജിനെ ഫയർഫോഴ്‌സ് ഡിജിപിയായ ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.