- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെയും ഭാവഗായകനാക്കും... ആത്മസൗന്ദര്യമാണ് നീ.. മൊട കണ്ടാൽ ഇടപെടുന്ന കാക്കിക്കുള്ളിലെ കലാകരാൻ..! എക്‌സൈസ് കമ്മീഷർ ഋഷിരാജ് സിങ്കത്തിലെ ഗായകനെ തിരിച്ചറിഞ്ഞ ഡെമോക്രേയ്സിയുടെ വീഡിയോ..
തിരുവനന്തപുരം: ആരെയും കൂസാത്ത സത്യത്തിന് വേണ്ടി പോരാടുന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗെന്ന കാര്യം എല്ലാവർക്കും. എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ സിങ്കം തന്റെ പണി വൃത്തിയായി തന്നെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ആള് കർക്കശക്കാരനായ ഉദ്യോഗസ്ഥനാണെങ്കിലും ഋഷിരാജ് കാക്കിക്കുള്ളിലെ കലാകാരൻ കൂടിയാണ്. മലയാളം സിനിമകളുടെ കടുത്ത ആരാധകനായ ഋഷിരാജ് സിങ് മലയാളം പാട്ടുകൽ ആസ്വദിക്കുകയും പാടുകയും ചെയ്യും. അടുത്തിടെ ഒരു പൊതുവേദിയിൽ സിങ്കം തകർത്തു കൊണ്ട് തന്നെ ഗാനം ആലപിച്ചു. ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാക്കും ആത്മസൗന്ദര്യമാണ് നീ.. എന്ന് തുടങ്ങുന്ന ഗാനമാണ് ഋഷിരാജ് സിങ് വേദിയിൽ ആലപിച്ചത്. സദസിലും വേദിയിലുമുള്ളവരെല്ലാം ഗാനം ഇഷ്ടപ്പെട്ട കൈയടിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഈ ഗാനം ചാനലിലെ ആക്ഷേപ ഹാസ്യക്കാർക്ക് ചാകരയാകുകയും ചെയ്തു. റിപ്പോർട്ടർ ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയായ ഡെമോക്രേയ്‌സി ഈ വീഡിയോ ശരിക്കും ആഘോഷിക്കുകയും ചെയ്തു. സിങ്കത്തിന്റെ പ്രിയപ്പെട്ട പാട്ടിനെ ശ്രീധരന്റെ ഒന്നാം തിരുമുറിവിൽ മാമുക്കോയ പാട്ടുമായ
തിരുവനന്തപുരം: ആരെയും കൂസാത്ത സത്യത്തിന് വേണ്ടി പോരാടുന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗെന്ന കാര്യം എല്ലാവർക്കും. എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ സിങ്കം തന്റെ പണി വൃത്തിയായി തന്നെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ആള് കർക്കശക്കാരനായ ഉദ്യോഗസ്ഥനാണെങ്കിലും ഋഷിരാജ് കാക്കിക്കുള്ളിലെ കലാകാരൻ കൂടിയാണ്. മലയാളം സിനിമകളുടെ കടുത്ത ആരാധകനായ ഋഷിരാജ് സിങ് മലയാളം പാട്ടുകൽ ആസ്വദിക്കുകയും പാടുകയും ചെയ്യും.
അടുത്തിടെ ഒരു പൊതുവേദിയിൽ സിങ്കം തകർത്തു കൊണ്ട് തന്നെ ഗാനം ആലപിച്ചു. ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാക്കും ആത്മസൗന്ദര്യമാണ് നീ.. എന്ന് തുടങ്ങുന്ന ഗാനമാണ് ഋഷിരാജ് സിങ് വേദിയിൽ ആലപിച്ചത്. സദസിലും വേദിയിലുമുള്ളവരെല്ലാം ഗാനം ഇഷ്ടപ്പെട്ട കൈയടിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഈ ഗാനം ചാനലിലെ ആക്ഷേപ ഹാസ്യക്കാർക്ക് ചാകരയാകുകയും ചെയ്തു. റിപ്പോർട്ടർ ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയായ ഡെമോക്രേയ്‌സി ഈ വീഡിയോ ശരിക്കും ആഘോഷിക്കുകയും ചെയ്തു.
സിങ്കത്തിന്റെ പ്രിയപ്പെട്ട പാട്ടിനെ ശ്രീധരന്റെ ഒന്നാം തിരുമുറിവിൽ മാമുക്കോയ പാട്ടുമായി കമ്പയർ ചെയ്താണ് ഡെമോക്രേയ്‌സി ആഘോഷിച്ചത്. എക്‌സൈസിന്റെ ചുമതലയുള്ള മന്ത്രിയുടെ ചിത്രവും മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളും എല്ലാം കൂട്ടിച്ചേർത്തുകൊണ്ടാണ് ചാനൽ സിങ്കത്തിന്റെ ഗാനത്തിൽ കത്രിക വച്ചത്.
എന്നാൽ, ആക്ഷേപഹാസ്യം അരങ്ങു തകർത്തപ്പോവും ഋഷിരാജ് സിംഗിന്റെ ഗാനം അദ്ദേഹത്തിന്റെ ആരാധകർക്ക് ശരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. സിംഗിന്റെ പാട്ട് നല്ല മലയാളത്തിൽ തന്നെയാണ്. നല്ല ഭാവത്തിൽ തന്നെ അദ്ദേഹം പാടുകയും ചെയ്തു.