- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവുമായി സ്‌കൈപ്പിൽ ചാറ്റു ചെയ്യുന്നതിനിടെ മോഡൽ ആത്മഹത്യ ചെയ്തു; മരിച്ചത് അഞ്ചു വർമായി മോഡലിങ് രംഗത്ത് സജീവമായ റിസില ബിന്തെ
ധാക്ക: ഭർത്താവുമായി സ്‌കൈപ്പിൽ വീഡിയോ കോൾ നടത്തിക്കൊണ്ടിരിക്കെ ബംഗ്ലാദേശി മോഡൽ ആത്മഹത്യ ചെയ്തു. കഴിഞ്ഞ അഞ്ചു വർമായി മോഡലിങ് രംഗത്ത് സജീവമായ റിസില ബിന്തെയാണ് (22) മരിച്ചത്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. എന്നാൽ, മരണസമയത്ത് മകൾ ഒപ്പമുണ്ടായിരുന്നില്ല. ഭർത്താവ് ഇമുറുൽ ഹസ്സനുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കളെത്തി വാതിൽ വെട്ടിപ്പൊളിച്ച് തുറന്നാണ് അവർ താമസിച്ചിരുന്ന ധാക്കയിലെ ഫ്‌ലാറ്റിൽ പ്രവേശിച്ചത്. അകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ റിസിലിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരിച്ചിരുന്നു. ചിറ്റഗോങ് സ്വദേശിയായ റിസില 2012ൽ ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തുകൊണ്ടായിരുന്നു മോഡലിങ് രംഗത്തേയ്ക്ക് ചുവടുവച്ചത്. മോഡലിങ്ങിനൊപ്പം ഡിഗ്രിക്ക് പഠിക്കുന്നുമുണ്ടായിരുന്നു റിസില.
ധാക്ക: ഭർത്താവുമായി സ്‌കൈപ്പിൽ വീഡിയോ കോൾ നടത്തിക്കൊണ്ടിരിക്കെ ബംഗ്ലാദേശി മോഡൽ ആത്മഹത്യ ചെയ്തു. കഴിഞ്ഞ അഞ്ചു വർമായി മോഡലിങ് രംഗത്ത് സജീവമായ റിസില ബിന്തെയാണ് (22) മരിച്ചത്.
ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. എന്നാൽ, മരണസമയത്ത് മകൾ ഒപ്പമുണ്ടായിരുന്നില്ല. ഭർത്താവ് ഇമുറുൽ ഹസ്സനുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കളെത്തി വാതിൽ വെട്ടിപ്പൊളിച്ച് തുറന്നാണ് അവർ താമസിച്ചിരുന്ന ധാക്കയിലെ ഫ്‌ലാറ്റിൽ പ്രവേശിച്ചത്. അകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ റിസിലിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരിച്ചിരുന്നു.
ചിറ്റഗോങ് സ്വദേശിയായ റിസില 2012ൽ ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തുകൊണ്ടായിരുന്നു മോഡലിങ് രംഗത്തേയ്ക്ക് ചുവടുവച്ചത്. മോഡലിങ്ങിനൊപ്പം ഡിഗ്രിക്ക് പഠിക്കുന്നുമുണ്ടായിരുന്നു റിസില.