- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുന്ന അഞ്ചുവർഷത്തിനുള്ളിൽ നിങ്ങൾ മരിക്കുമോ? ഈ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞാൻ പത്തുമിനിറ്റിനകം അറിയാം
ലണ്ടൻ: എപ്പോൾ മരിക്കുമെന്ന് അറിയാൻ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാൽ, അത് മുൻകൂട്ടി അറിഞ്ഞാൽ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുമല്ലോ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ മരിക്കുമോ എന്നറിയാൻ ഈ നിസ്സാര ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞാൽ മാത്രം മതി. സ്ത്രീകളാണെങ്കിൽ 11 ചോദ്യങ്ങളാണുള്ളത്. പുരുഷന്മാർക്ക് 13 ചോദ്യങ്ങളും. വെറുതെ തമാശ
ലണ്ടൻ: എപ്പോൾ മരിക്കുമെന്ന് അറിയാൻ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാൽ, അത് മുൻകൂട്ടി അറിഞ്ഞാൽ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുമല്ലോ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ മരിക്കുമോ എന്നറിയാൻ ഈ നിസ്സാര ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞാൽ മാത്രം മതി. സ്ത്രീകളാണെങ്കിൽ 11 ചോദ്യങ്ങളാണുള്ളത്. പുരുഷന്മാർക്ക് 13 ചോദ്യങ്ങളും.
വെറുതെ തമാശയല്ലിത്. ഗവേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങളാണ്. ബ്രിട്ടീഷ് വെബ്‌സൈറ്റായ യൂബിളാണ് ഈ ചോദ്യങങളുമായി രംഗത്തുവന്നിരിക്കുന്നത്. ബ്രിട്ടനിൽ ജീവിക്കുന്ന 40-നും 70-നും മധ്യേ പ്രായമുള്ളവർക്ക് വെബ്‌സൈറ്റിലെത്തി ചോദ്യങ്ങൾ പരീക്ഷിച്ചുനോക്കാവുന്നതാണ്.
എത്ര വയസ്സായി, വീട്ടിൽ എത്ര പേരുണ്ട്, എത്ര വാഹനങ്ങളുണ്ട്, ആർക്കൊപ്പമാണ് താമസം, പുകലിക്കുമോ, മുമ്പ് വലിച്ചിരുന്നവരാണെങ്കിൽ ദിവസം എത്രവീതം, ആരോഗ്യ നില എങ്ങനെ, സാധാരണ നടത്തത്തിന്റെ വേഗതയെത്ര, പ്രമേഹമുണ്ടോ, അർബുദമുണ്ടോ, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം, ഹൃദ്രോഗം ഇവയിലേതെങ്കിലുമുണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടോ, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ നിങ്ങൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയോ അടുത്ത ബന്ധുവിന്റെ മരണം സംഭവിക്കുകയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ വിവാഹമോചനം നേടേണ്ടിവരികയോ ചെയ്തിട്ടുണ്ടോ, ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തിന് ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നിവയാണ് പുരുഷ•ാർക്കുള്ള ചോദ്യങ്ങൾ.
സ്ത്രീകളുടെ കാര്യത്തിൽ എത്ര വയസ്സായി, എത്ര കുട്ടികളെ പ്രസവിച്ചു, പുകവലിക്കുമോ, മുമ്പ് പുകവലിച്ചിട്ടുണ്ടെങ്കിൽ എത്ര, ആരോഗ്യ നിര എങ്ങനെ,ദീർഘകാലമായി നിലനിൽക്കുന്ന അസുഖമുണ്ടോ, നടത്തത്തിന്റെ വേഗത, ആശങ്ക, വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടോ, അർബുദമുണ്ടോ, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ നിങ്ങൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയോ അടുത്ത ബന്ധുവിന്റെ മരണം സംഭവിക്കുകയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ വിവാഹമോചനം നേടേണ്ടിവരികയോ ചെയ്തിട്ടുണ്ടോ, ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തിന് ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നിവയാണ് ചോദ്യങ്ങൾ.
ജീവിത രീതി, കുടുംബപശ്ചാത്തലം, ആരോഗ്യ പശ്ചാത്തലം എന്നിവ അറിയുകയാണെങ്കിൽ ഒരാൾ എത്രകാലം ജീവിച്ചിരിക്കുമെന്ന് വിലയിരുത്താനാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ, ശരീരഭാരമോ ഭക്ഷണരീതിയോ മദ്യപാന ശീലമോ ചോദ്യങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം നിങ്ങളുടെ ആരോഗ്യനില സ്വയം വിലയിരുത്തിയാൽ തൃപ്തികരമാണോ എന്നതാണെന്നും ഗവേഷകർ പറയുന്നു.
അടുത്ത അഞ്ചുവർഷത്തെ ആയുസ്സ് പ്രവചിക്കുന്നതിന് ഇന്നോളം കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും കൃത്യമായ രീതിയാണിതെന്ന് ഗവേഷകർ പറയുന്നു. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ ഈ ഗവേഷണം ഇക്കുറി പ്രതിപാദിച്ചിട്ടുമുണ്ട്.