- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എങ്ങനെയാണ് ഇയാൾ എസ്എഫ്ഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്? എങ്ങനെയാണ് ഇയാൾ രാജ്യസഭാംഗം ആയത്? സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്ന എംപിയെ കുറിച്ച് സി.പി.എം അണികളുടെ ചോദ്യങ്ങൾ തീരുന്നില്ല
ന്യൂഡൽഹി: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ഋതബ്രത ബാനർജി പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇയാളുടെ രാജ്യസഭാംഗം പെട്ടെന്നൊന്നും എടുത്ത് കളയാൻ സിപിഎമ്മിനാവില്ല. അതേസമയം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസത്തെ അച്ചടക്ക നടപടിക്ക് ശേഷം സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഋതബ്രത പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്. അഭിമുഖത്തിൽ മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനും കേരളഘടകത്തിനുമെതിരെ ആഞ്ഞടിച്ചതിനു പുറമെ, ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടുമയക്കാത്തത് മണ്ടത്തരമായെന്നും ഋതബ്രത കുറ്റപ്പെടുത്തി. പശ്ചിമബംഗാളിൽനിന്നുള്ള രാജ്യസഭാംഗമാണ് എസ്.എഫ്.ഐ. മുൻ ജനറൽസെക്രട്ടറിയായ ഋതബ്രത. അതേസമയം താൻ ബിജെപിയിൽ ചേരുമോ ഇല്ലയോ എന്ന് കാലം തെളിയിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ബിജെപി.യിൽ ചേരാനുള്ള ചർച്ചകൾ തുടങ്ങിയെന്നാണ് സൂചന. അതിന്റെ ആദ്യഘട്ടമാണ് ചാനൽ അഭ
ന്യൂഡൽഹി: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ഋതബ്രത ബാനർജി പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇയാളുടെ രാജ്യസഭാംഗം പെട്ടെന്നൊന്നും എടുത്ത് കളയാൻ സിപിഎമ്മിനാവില്ല. അതേസമയം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസത്തെ അച്ചടക്ക നടപടിക്ക് ശേഷം സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഋതബ്രത പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്. അഭിമുഖത്തിൽ മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനും കേരളഘടകത്തിനുമെതിരെ ആഞ്ഞടിച്ചതിനു പുറമെ, ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടുമയക്കാത്തത് മണ്ടത്തരമായെന്നും ഋതബ്രത കുറ്റപ്പെടുത്തി. പശ്ചിമബംഗാളിൽനിന്നുള്ള രാജ്യസഭാംഗമാണ് എസ്.എഫ്.ഐ. മുൻ ജനറൽസെക്രട്ടറിയായ ഋതബ്രത.
അതേസമയം താൻ ബിജെപിയിൽ ചേരുമോ ഇല്ലയോ എന്ന് കാലം തെളിയിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ബിജെപി.യിൽ ചേരാനുള്ള ചർച്ചകൾ തുടങ്ങിയെന്നാണ് സൂചന. അതിന്റെ ആദ്യഘട്ടമാണ് ചാനൽ അഭിമുഖം.
ഋതബ്രത ആഡംബരജീവിതം നയിക്കുന്നതായി സംസ്ഥാന കമ്മിറ്റിക്കുമുമ്പാകെ വന്ന പരാതിയെക്കുറിച്ചന്വേഷിക്കാൻ പി.ബി. അംഗം മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ സി.പി.എം. സമിതി രൂപവത്കരിച്ചിരുന്നു. സമിതി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ഋതബ്രതയെ പുറത്താക്കാൻ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് ബുധനാഴ്ച തീരുമാനിച്ചത്. പാർട്ടിയിൽനിന്ന് പുറത്താക്കിയെങ്കിലും രാജ്യസഭാംഗത്വത്തിൽനിന്ന് ഉടൻതന്നെ ഋതബ്രതയെ നീക്കാൻ സിപിഎമ്മിനാവില്ല.
സി.പി.എം. കേരളത്തിലെ കണ്ണൂർലോബിയുടെ നിയന്ത്രണത്തിലാണെന്ന് ഋതബ്രത കുറ്റപ്പെടുത്തി. ഒരേ ജില്ലക്കാരായ രണ്ടുപേരാണ് പി.ബി. അംഗങ്ങൾ. കണ്ണൂരുൾപ്പെടെ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായിക്കുണ്ട്. വി എസ്. അച്യുതാനന്ദനാണ് കേരളത്തിലെ ജനപിന്തുണയുള്ള സി.പി.എം. നേതാവ്. അദ്ദേഹത്തെ ഒതുക്കിയാണ് പിണറായി മുഖ്യമന്ത്രിയായതെന്നും ഋതബ്രത വിമർശിച്ചു.
21 വർഷമായി താൻ സിപിഎമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. തന്റെ പോരാട്ടം പാർട്ടിക്കെതിരെയല്ല. ചില വ്യക്തികൾക്കെതിരെയാണ്. പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, അവരുടെ ബംഗാൾ ഏജന്റായ മുഹമ്മദ് സലീം എന്നിവർക്കെതിരെയാണ്. സ്വതന്ത്ര എംപി.യെന്ന നിലയ്ക്ക് ബംഗാൾ വിഷയങ്ങളിൽ തന്റെ സംഭാവന തുടരുമെന്നും ഋതബ്രത പറഞ്ഞു. മുഹമ്മദ് സലീമാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ. ആയിരം വോട്ടുപോലും നേടാൻ ശേഷിയില്ലാത്തവർ ബംഗാളിലെ പാർട്ടിയുടെ നയം തീരുമാനിക്കുന്നു. കേരളത്തിൽ പാർട്ടിവളർത്താൻ മാത്രമേ നേതൃത്വത്തിനു താത്പര്യമുള്ളൂവെന്നും കണ്ണൂർലോബിയുടെ നിയന്ത്രണത്തിലാണ് സിപിഎമ്മെന്നും ഋതബ്രത കുറ്റപ്പെടുത്തി.
പാർട്ടിയിൽനിന്ന് പുറത്താക്കിയതായി രാജ്യസഭാധ്യക്ഷനെ അറിയിക്കുകയാണ് ഇനി സിപിഎമ്മിനു മുന്നിലുള്ള വഴി. പാർട്ടിയുമായി ബന്ധമില്ലെന്ന് സഭാധ്യക്ഷനു ബോധ്യപ്പെട്ടാൽ എംപി. അയോഗ്യനാവും. പാർട്ടി നൽകിയ വിപ്പ് ലംഘിച്ചെന്നു തെളിഞ്ഞാലും അയോഗ്യനാവും.