- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഗൂഢതകൾ ഒളിപ്പിച്ചു വയ്ക്കുന്ന മായൻ സംസ്‌കാരത്തിന്റെ ലാറ്റിൻ അമേരിക്ക; മരിച്ചാലും പിരിയാതെ യാനോമമി
ലാറ്റിൻ അമേരിക്ക ഒരുപാട് രഹസ്യങ്ങളുറങ്ങുന്ന ഭൂഖണ്ഡമാണ്. മായൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളുറങ്ങുന്ന ഈ മണ്ണ് എന്നും നിഗൂഢതകളെ ഒളിപ്പിച്ചുവച്ചിരുന്നു. നിഗൂഢതകൾക്കൊപ്പം, പല വിചിത്രമായ ആചാരങ്ങളും ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. ഇന്നും നിലനിൽക്കുന്നു. ബ്രസീലിലെ യാനോമമി ഗോത്രവർഗ്ഗക്കാർ ഇത്തരത്തിലുള്ള നിരവധി വിചിത്ര ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ ഇന്നും മുൻപിലാണ് . അവരുടെ ശവസംസ്‌കാര ചടങ്ങാണ് ഏറ്റവും വിചിത്രമായുള്ളത്. പ്രിയപ്പെട്ടവരുടെ വിയോഗം ആർക്കും സഹിക്കാനാവുതള്ളതല്ല. തങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാക്കാലവും തങ്ങളോടൊപ്പം വേണമെന്നാഗ്രഹിക്കാത്തവർ ആരാണുള്ളത്? അതുപോലെത്തന്നെയായിരിക്കും മരിച്ചവരുടെ ആത്മാക്കളും. തങ്ങൾക്ക് പ്രിയപ്പെട്ടവരോടുകൂടിയല്ലാത്ത ഒരു ജീവിതം അവർക്കും സഹിക്കാനാവില്ല.ഈ പരമാർത്ഥം മനസ്സിലാക്കിയുള്ളതാണ് ഇവരുടെ ശവസംസ്‌കാരം. ഒരു യാനോമമി മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കുകയാണ് പതിവ്. കാരണം ദേഹം ചീഞ്ഞളിയാൻ അനുവദിക്കുന്നത് പാപമാണെന്നവർ വിശ്വസിക്കുന്നു. മനുഷ്യർ മറ്റുജീവികളേക്കാൾ വളരെ ഉയർന്ന വി
ലാറ്റിൻ അമേരിക്ക ഒരുപാട് രഹസ്യങ്ങളുറങ്ങുന്ന ഭൂഖണ്ഡമാണ്. മായൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളുറങ്ങുന്ന ഈ മണ്ണ് എന്നും നിഗൂഢതകളെ ഒളിപ്പിച്ചുവച്ചിരുന്നു. നിഗൂഢതകൾക്കൊപ്പം, പല വിചിത്രമായ ആചാരങ്ങളും ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. ഇന്നും നിലനിൽക്കുന്നു.
ബ്രസീലിലെ യാനോമമി ഗോത്രവർഗ്ഗക്കാർ ഇത്തരത്തിലുള്ള നിരവധി വിചിത്ര ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ ഇന്നും മുൻപിലാണ് . അവരുടെ ശവസംസ്‌കാര ചടങ്ങാണ് ഏറ്റവും വിചിത്രമായുള്ളത്.
പ്രിയപ്പെട്ടവരുടെ വിയോഗം ആർക്കും സഹിക്കാനാവുതള്ളതല്ല. തങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാക്കാലവും തങ്ങളോടൊപ്പം വേണമെന്നാഗ്രഹിക്കാത്തവർ ആരാണുള്ളത്? അതുപോലെത്തന്നെയായിരിക്കും മരിച്ചവരുടെ ആത്മാക്കളും. തങ്ങൾക്ക് പ്രിയപ്പെട്ടവരോടുകൂടിയല്ലാത്ത ഒരു ജീവിതം അവർക്കും സഹിക്കാനാവില്ല.ഈ പരമാർത്ഥം മനസ്സിലാക്കിയുള്ളതാണ് ഇവരുടെ ശവസംസ്‌കാരം.
ഒരു യാനോമമി മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കുകയാണ് പതിവ്. കാരണം ദേഹം ചീഞ്ഞളിയാൻ അനുവദിക്കുന്നത് പാപമാണെന്നവർ വിശ്വസിക്കുന്നു. മനുഷ്യർ മറ്റുജീവികളേക്കാൾ വളരെ ഉയർന്ന വിഭാമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. ദൈവത്തിന് കൂട്ടായി ദൈവം സൃഷ്ടിച്ചതാണത്രെ മനുഷ്യരെ. ഈ മനുഷ്യന് ഭക്ഷണമാകാനും വിനോദം പകരാനുമൊക്കെയാണ് മറ്റുജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ, മനുഷ്യന്റെ മൃതദേഹം, മറ്റു ജീവികൾ ആഹാരമാക്കുന്നത് ദൈവത്തോടുകാണിക്കുന്ന ഏറ്റവും വലിയ അനീതിയാണെന്നാണ് ഇവർ പറയുന്നത്. അത് ദൈവത്തെ കോപിഷ്ഠനാക്കുകയും ലോകം ശാപമേറ്റുവാങ്ങേണ്ടതായി വരികയും ചെയ്യുമത്രെ! അതുകൊണ്ടുതന്നെ ലിംഗഭേദമില്ലാതെ, പ്രായഭേദമില്ലാതെ എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കുക തന്നെയാണ് ചെയ്യുക.
ഒരിക്കൽ തങ്ങൾ ആത്മാർത്ഥമായി സ്‌നേഹിച്ച ശരീരം ഒരുപിടി ചാരമായിതീരുമ്പോൾ, മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചിതക്ക് ചുറ്റുമായി കൂടും. പാട്ടിലൂടെയും നൃത്തത്തിലൂടെയുമൊക്കെ അവർ, മരിച്ച വ്യക്തിയോടുള്ള സ്‌നേഹം ആ ആത്മാവിനെ അറിയിക്കും. പിന്നെ മൃതദേഹം എരിഞ്ഞുണ്ടായ ചാരവും എരിയാതെ അവശേഷിച്ച അസ്ഥികളും വാരി ഒരു കുട്ടയിലാക്കും.
അതിനുശേഷം എല്ലാവരും കൂടി, ചിതക്ക് സമീപമായി അടുപ്പുകൂട്ടി കാട്ടുകിഴങ്ങുകൾകൊണ്ട് ഒരു പ്രത്യേകതരം സൂപ്പുണ്ടാക്കും. ഈ സൂപ്പിൽ, കൂടയിൽ ശേഖരിച്ചുവച്ച ചാരവും അസ്ഥി കഷ്ണങ്ങളും ഇട്ട് തിളപ്പിക്കും. പിന്നെ ആഘോഷത്തോടെ ആ സൂപ്പ് എല്ലാവരും കുടിക്കും. അങ്ങനെ ചെയ്യുന്നതോടെ മരിച്ച ആളുടെ ആത്മാവ്, എല്ലാവരുടെയും ശരീരത്തിലായി സ്ഥാനമുറപ്പിക്കുമെന്നും, ഇതുവരെ തങ്ങളെ സ്‌നേഹിച്ചതുപോലെ തുടർന്നും സ്‌നേഹിക്കുമെന്നുമാണ് യാനോമമിക്കാർ വിശ്വസിക്കുന്നത്. ചിതയെരിഞ്ഞടങ്ങിയ രാത്രിയിൽ മുഴുവൻ ഈ ആഘോഷം തുടരും. നേരം പുലരുമ്പോഴേക്കും മൃതദേഹ സൂപ്പ് തീരുകയും ആത്മാവ്, സ്വന്തക്കാരുടെ ശരീരത്തിൽ സ്ഥാനം ലഭിച്ച സന്തോഷത്തിൽ ഉറങ്ങാൻ ആരംഭിക്കുകയും ചെയ്യും. ഒരു രാത്രിമുഴുവൻ നീണ്ടുനിന്ന സംഗീതത്തിനും നൃത്തത്തിനും ശേഷം, മരിച്ചയാളിന്റെ സ്വന്തക്കാരും നിദ്രപൂകും.
ഇങ്ങനെ, മൃതദേഹം എരിഞ്ഞടങ്ങിയ ചാരം കലക്കിയ സൂപ്പ് കുടിക്കാതിരുന്നാൽ, മൃതിയടഞ്ഞ ആത്മാക്കൾ കുടിയിരിക്കാൻ ഒരു സ്ഥലമില്ലാതെ നാടാകെ അലഞ്ഞു നടക്കുമെന്നും ദുരന്തങ്ങൾ വിതയ്ക്കുമെന്നും അവർ വിശ്വസിക്കുന്നു.