- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലനത്തിനിടെ തറച്ച അമ്പ് ഒരു വശത്തുകൂടി കയറി മറുവശത്തെത്തി; എന്നിട്ടും സ്കൂൾ കുട്ടിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ; മഹാരാഷ്ട്രയിൽനിന്നും ഒരു അത്ഭുത കഥ
അമ്പെയ്ത്ത് പരിശീലനത്തിനിടെ അബദ്ധത്തിൽ തലയിൽ തറച്ച അമ്പ് 11 വയസ്സുകാരന്റെ തലതുളച്ച് മറുവശത്തെത്തി. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ അമ്പ് നീക്കം ചെയ്ത് ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽനിന്നുള്ള ഋത്വിക് അങ്കുഷ് എന്ന 11-കാരനാണ് വൈദ്യശാസ്ത്രത്തിന്റെ മഹാത്ഭുതത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന
അമ്പെയ്ത്ത് പരിശീലനത്തിനിടെ അബദ്ധത്തിൽ തലയിൽ തറച്ച അമ്പ് 11 വയസ്സുകാരന്റെ തലതുളച്ച് മറുവശത്തെത്തി. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ അമ്പ് നീക്കം ചെയ്ത് ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽനിന്നുള്ള ഋത്വിക് അങ്കുഷ് എന്ന 11-കാരനാണ് വൈദ്യശാസ്ത്രത്തിന്റെ മഹാത്ഭുതത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
അമ്പെയ്ത്ത് പരിശീലന ഗ്രൗണ്ടിൽ ആർക്കും പ്രവേശനില്ലാത്ത ഭാഗത്തുകൂടി അറിയാതെ കടന്നുപോകുമ്പോഴാണ് ഋത്വിക്കിന്റെ തലയിൽ അമ്പ് തുളഞ്ഞുകയറിയത്. വലതുവശത്തുകൊണ്ട അമ്പ് തലതുളച്ച് മറുവശത്തുകൂടി പുറത്തേയ്ക്ക് വരികയായിരുന്നു. ത്രിമൂർത്തി പവൻ സ്‌കൂളിലെ പരിശീലന ഗ്രൗണ്ടിൽവച്ചായിരുന്നു അപകടം. അദ്ധ്യാപകും പരിശീലകരും ചേർന്ന് ഉടൻ തന്നെ ഋത്വിക്കിനെ അഹമ്മദ് നഗറിലുള്ള മണിക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ ന്യൂറോ സർജൻ ഡോ.ജീവൻ രാജ്പുത്തിന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂർ നീണ്ട സർജറിയിലാണ് അമ്പ് നീക്കം ചെയ്യാനായത്.
സി.ടി. സ്‌കാനിലൂടെ അമ്പിന്റെ യഥാർഥ സ്ഥാനം മനസ്സിലാക്കിയ ഡോക്ടർമാർ തലയുടെ രണ്ടുവശത്തും തലയോട്ടി തുറന്ന് അമ്പ് പുറത്തെടുക്കുകയായിരുന്നു. അമ്പിന്റെ കഷ്ണങ്ങളെല്ലാം നീക്കം ചെയ്തതായി ഡോ. ജീവൻ പറഞ്ഞു. തലച്ചോറിലെ സുപ്രധാനമായ ഭാഗങ്ങളിലൂടെയാണ് അമ്പ് തുളച്ചുകയറിയത്. അതുകൊണ്ട് കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ തീർച്ചയാക്കാനാവില്ല.
എന്നാൽ, ശസ്ത്രക്രിയയ്ക്കുശേഷം നടത്തിയ പരിശോധനകളിൽ ഏതെങ്കിലും തരത്തിലുള്ള ന്യൂറോളജിക്കൽ തകരാറുകളോ ഓർമ നഷ്ടമോ ഒന്നും കണ്ടെത്താനായിട്ടില്ല. അത് പ്രതീക്ഷ പകരുന്ന കാര്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ ഋത്വിക്കിന് ആശുപത്രി വിടാനാകുമെന്നും ഒരുമാസത്തിനുള്ളിൽ അമ്പെയ്ത്ത് പരിശീലനം പുനരാരംഭിക്കാനാകുമെന്നും അവർ പറഞ്ഞു.