യർലാന്റ് വിനായക ക്ഷേത്രം (IVT), യൂണിവേർസ്സിറ്റി കോളേജ് ഡബ്ലിൻ (DCU) എന്നിവ സംയുക്തമായി ഡബ്ലിനിൽ കർണ്ണാടക സംഗീത കച്ചേരി സംഘടിപ്പിക്കുന്നു. ഈമാസം 12 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിമുതൽ ആറുമണിവരെ യൂണിവേർസിറ്റി കോളേജ് ഡബ്ലിൻ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കർണ്ണാടക സംഗീത മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഋത്വിക് രാജ യാണ് കച്ചേരിയിലെ മുഖ്യ ആകർഷണം. തമിഴ്‌നാട്ടിലെ ഒരുസംഗീത കുടുമ്പത്തിൽ ജനിച്ച അദ്ദേഹം വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ സംഗീത സപര്യ ആരംഭിച്ചു. അഞ്ചാം വയസ്സിൽ സംഗീതഞ്ജയായ അമ്മയിൽനിന്നും കർണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ ഹൃദ്യയസ്ഥമാക്കിയ ഋത്വിക് രാജ പതിമൂന്നാം വയസ്സുമുതൽ സംഗീത വിധ്വാൻ ശ്രീ ടി എം കൃഷ്ണയുടെ ശിക്ഷണത്തിലായിരുന്നു.

സംഗീത പാരമ്പര്യം കൊണ്ടും സമൃദ്ധമായ ഗുരുത്വംകൊണ്ടും അനുഗൃഹീതനായ ഈ കലാകാരൻ ചെറുപ്രായത്തിൽ തന്നെ ചെന്നൈ, ബാംഗളൂർ, മുമ്പൈ, കൽക്കട്ട, തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സഭകളിലും മലേഷ്യ, സിങ്കപ്പൂർ, ശ്രീലങ്ക എന്നീ വിദേശ സഭകളിലും കർണ്ണാടക സംഗീതത്തിലെ തന്റെ പ്രാവീണ്ണ്യം തെളിയിച്ചുകഴിഞ്ഞു. നിരവധി അവാർഡുകൾ വിജയിച്ച അദ്ദേഹം, യുവജനങ്ങളുടെ ഇടയിൽ കർണ്ണാടക സംഗീതത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന ' യൂത്ത് അസോസിയേഷൻ ഫോർ ക്ലാസ്സിക് മ്യൂസിക് (YACM) ' എന്ന സംഘടനയുടെ സാരഥികൂടിയാണ്.

ഋത്വിക് രാജക്കൊപ്പം മൃദംഗവിദ്വാൻ ബാലകുമാർ പരമലിങ്കം, വയലിനിസ്റ്റ് എം എസ് അനന്തകൃഷ്ണൻ എന്നിവരും സംഗീത വിരുന്നിന് രുചികൂട്ടാകും. അയർലണ്ടിലെ തിരക്കുപിടിച്ച യാന്ത്രിക ജീവിതംകൊണ്ട് മടുത്ത ജനങ്ങൾക്ക് ആശ്വാസത്തിന്റെ കുളിർമ്മഴയായിരിക്കും ഈ സംഗീത സാഹായ്‌നം.

ശുദ്ധസംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാ സഹൃദയരേയും ഈ ശാസ്ത്രീയ സംഗീത സഭയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതായിരിക്കും. ടികറ്റ് നിരക്ക്: Adult €20, Students €10, Family( two adult and two kids)€50 പരിപാടിലൂടെ ശേഖരിക്കുന്ന പണം അയർലണ്ട് വിനായക ക്ഷേത്ര പ്രവർത്തനങ്ങൾക്ക് പ്രയോചനപ്പെടുത്തുന്നതാണ്