- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഷിക്കാഗോയിൽ അപകടത്തിൽ മരിച്ച മലയാളി ബാലന്റെ സംസ്കാരം നാളെ; കണ്ണീരുണങ്ങാതെ മലയാളി സമൂഹം
ഷിക്കാഗോ: തീർത്ഥയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി ബാലന്റെ സംസാകാരം നാളെ നടക്കും. ഗർണിയിൽ സ്ഥിരതാമസക്കാരനായ രാജേഷ് മിന്റു മാത്യു ദമ്പതികളുടെ മൂത്ത പുത്രൻ റീവ് മാത്യു (10 വയസ്) ആണ് കഴിഞ്ഞ ദിവസം വാക്കീഗൻ ക്‌നാനായ യാക്കോബായ ദേവാലയത്തിൽ നിന്ന് വിസ്‌കോസൺ ഹോളി ഹിൽ ദേവാലയത്തിലേക്ക് തീർത്ഥായാത്രയ്ക്ക് പോകുമ്പോൾ ഹൈവേയിലുണ്ടായ
ഷിക്കാഗോ: തീർത്ഥയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി ബാലന്റെ സംസാകാരം നാളെ നടക്കും. ഗർണിയിൽ സ്ഥിരതാമസക്കാരനായ രാജേഷ് മിന്റു മാത്യു ദമ്പതികളുടെ മൂത്ത പുത്രൻ റീവ് മാത്യു (10 വയസ്) ആണ് കഴിഞ്ഞ ദിവസം വാക്കീഗൻ ക്‌നാനായ യാക്കോബായ ദേവാലയത്തിൽ നിന്ന് വിസ്‌കോസൺ ഹോളി ഹിൽ ദേവാലയത്തിലേക്ക് തീർത്ഥായാത്രയ്ക്ക് പോകുമ്പോൾ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റീവും മറ്റൊരു കുട്ടിയും വാഹനത്തിന് പുറത്തേക്ക് തെറിച്ചു പോയി. ഉടൻ തന്നെ സമീപത്തുള്ള കോൺഡെൽ ആശുപത്രിയിലെത്തിച്ചെങ്കിലും റീവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഏഴു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റാരുടേയും പരിക്ക് ഗുരുതരമല്ല.
രാജേഷ് കല്ലിശേരി ഒറ്റപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മിന്റു കുറിച്ചി ഈശ്വരൻപറമ്പിൽ ജെയിംസ് ലീല ദമ്പതികളുടെ മകളാണ്. ക്‌നാനായ സമുദായത്തിലെ ദിവംഗതനായ ഈശ്വരൻപറമ്പിൽ അച്ചന്റെ ചെറുമകളാണ് മിന്റു.
Wake
May 28, Thursday 2PM to 4PM For Family
4PM to 9PM For Public
Funeral home Address :
305 N Cemetery Rd, Gurnee, IL 60031
Phone: (847) 3360127
Funeral service:
May 29, Friday 10AM to 11AM Service at the St. Mary's Knanaya church, Waukegan
Address of the church is 1217 North Ave, Waukegan, IL 60085
For More info:
Rev. Fr. Thomas (630) 873 0998
Idiculla Joseph (630) 303 7615
Idiculla Jacob (224) 6190455