ത്തർപ്രദേശിൽ ഓക്സിജൻ കിട്ടാകെ മുപ്പത് കുട്ടികൾ ശ്വാസം മുട്ടി മരിച്ചതും മൺസൂൺ ആയതോടെ ജീവൻ പണയം വച്ചു ഹിമാചലിലെ കുട്ടികൾ നദികൾ കടക്കുന്നതും അടക്കമുള്ള വാർത്തകളുമായാണ് ഇന്നലത്തെ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തിറങ്ങിയത്. വികസനത്തെ കുറിച്ചു വലിയ വായിൽ ലോകം എമ്പാടും നടന്ന് പ്രസംഗിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ഒരു പാലവും ഒരു ഓക്സിജൻ സിലിണ്ടറും എങ്കിലും വാങ്ങി നൽകാൻ കഴിയില്ലെ എന്നാണ് ഈ മാധ്യമങ്ങൾ ചോദിക്കുന്നത്. അവസരം കിട്ടുമ്പോൾ ഇന്ത്യ വിരുദ്ധ മനോഭാവം പുറത്ത് കാണിക്കുന്ന ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും മാധ്യമങ്ങൾ കടുത്ത ഭാഷശയിലാണ് ഇന്ത്യയുടെ ഈ ദരിദ്രാവസ്ഥ ചൂണ്ടിക്കാട്ടുന്നത്.

ഗോരഖ്പുരിലെ ആശുപത്രിയിൽ കുട്ടികളടക്കം 64 പേർ ഓക്‌സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചത് മോദി സർക്കാരിന് തീർത്താൽ തീരാത്ത കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് പണമടയ്ക്കാത്തതിന്റെ പേരിൽ ഓക്‌സിജൻ വിതരണം മുടങ്ങിയതും ലോകം നടുങ്ങിയ ദുരന്തമുണ്ടായതും. സദാസമയം വികസനത്തെക്കുറിച്ച് സംസാരിക്കുന്ന മോദിക്ക്, സ്വന്തം രാജ്യത്തെ ആശുപത്രിയിൽ കുട്ടികൾക്ക് ശ്വസിക്കാൻ വേണ്ടത്ര ഓക്‌സിജൻ സമാഹരിക്ാൻ ധിക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യം പാശ്ചാത്യ മാധ്യമങ്ങളുയർത്തുന്നു.

സമാനമാണ് ഹിമാചൽ പ്രദേശിലെ കുട്ടികളുടെ അവസ്ഥയും. കുത്തിയൊഴുകുന്ന പുഴയ്ക്കുമീതെ സാഹസിക യാത്ര നടത്തി സ്‌കൂളിലേക്ക് പോവുകയും വരികയും ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥയും അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു. കുത്തിയൊഴുകുന്ന പുഴയിലൂടെ പരസ്പരം കൈകൾ കോർത്ത് പിടിച്ചും ചെറിയ കുട്ടികളെ തോളിലെടുത്തുമാണ് ഇവരുടെ യാത്ര. കാലൊന്ന് വഴുതിയാൽ കൂട്ടത്തോടെ താഴേയ്ക്ക് പതിക്കും. ഇവിടെയൊരു പാലം നിർമ്മിച്ചുകൊടുക്കാൻ വികസനമന്ത്രവുമായി നടക്കുന്ന മോദിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും മാധ്യമങ്ങൾ ചോദിക്കുന്നു.

മലവെള്ളം എപ്പോൾവേണമെങ്കിലും ഇരച്ചെത്താമെന്ന അപകടകരമായ സാഹചര്യത്തിലൂടെയാണ് കുട്ടികളുടെ ഈ ഞാണിന്മേൽക്കളി. മാത്രമല്ല, വിഷപ്പാമ്പുകളുടെ ശല്യവുമുണ്ടെന്ന് ഗ്രാമീണനായ ദീൻദയാൽ ശർമ പറയുന്നു. വലിയൊരു ദുരന്തമുണ്ടാകുന്നതുവരെ കണ്ണടച്ചിരിക്കുന്ന അധികൃതരോട് പ്രതിഷേധത്തിലാണ് ഗ്രാമവാസികൾ. ഗോരഖ്പുർ ആശുപത്രിയിലുണ്ടായതുപോലൊരു അപകടം തങ്ങളുടെ കുട്ടികൾക്ക് നദികടക്കുമ്പോൾ സംഭവിക്കരുതേയെന്ന പ്രാർത്ഥനയിലാമ് ഈ മനുഷ്യർ.