വംബർ ഒന്ന് മുതൽ മാനിറ്റോബയിൽ പുതുക്കി ഡ്രൈവിങ് നിയമം പ്രാബല്യത്തിൽ വരുകയാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതനുസരിച്ച് വഹാനമോടിക്കുമ്പോൾ മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലൈസൻസ് സസ്‌പെൻഷനും പിഴയും ഉറപ്പാണ്.

മൂന്ന് ദിവസം വരെ ലൈസൻസ് സസ്‌പെൻഷനായിരിക്കും ആദ്യ പടിയായി ലഭിക്കുക. പത്ത് വർഷത്തിനുള്ളിൽ വീണ്ടും പിടിക്കപ്പെട്ടാൽ ഇത് ഏഴ് ദിവസത്തേക്ക് ഉയരും. കൂടാതെ പിഴയായി നിലവിലെ 203 ഡോളറിന് പകരം 672 ഡോളർ ചുമത്താനാണ് തീരുമാനം. കൂടാതെ ഡീമെറിറ്റ് പോയിന്റുകൾ രണ്ടിൽ നിന്നും അഞ്ചിലേക്കും ഉയർത്തും.

നവബംർ ഒന്ന് മുതൽ പുതുക്കിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിയിലായാൽ കർശന നടപടികൾ നേരിടേണ്ടി വരും.