- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൺവൻഷനുകൾ നവംബർ 23 മുതൽ ഡിസംബർ 2 വരെ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനുകൾ നവംബർ 23 മുതൽ ഡിസംബർ 2 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രഭാഷകരായ ജോൺ കുര്യാക്കോസ്, സാജു കുര്യാക്കോസ് എന്നിവർ പ്രസ്തുത കൺവൻഷനുകളിൽ പ്രസംഗിക്കുന്നു, പ്രത്യുത സമ്മേളനങ്ങളിൽ പ്രൊഫെസ്സർ എം വൈ യോഹന്നാൻ നൽകുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കും. ഡെന്റ് കെയർ ഡെന്റൽ ലാബ്സ് എന്ന പ്രമുഖ മൾട്ടി നാഷണൽ ബിസിനസ് സംരംഭത്തിന്റെ തലപ്പത്തു നിന്നാണ് കമ്പനി മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ് ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്‌ന്റെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത്, കേരളത്തിലെ ഒരു ഗ്രാമ പശ്ചാത്തലത്തിൽ ഒന്നുമില്ലായ്മയിൽ നിന്നും വന്ന ജോൺ കുര്യാക്കോസ് എന്ന യുവാവിൽ നിന്നും ഡെന്റൽ ഇമ്പ്‌ലാന്റ്‌സ് മാനുഫാക്ചറിങ് രംഗത്തെ ലോകത്തെ വൻകിട കമ്പനികളിൽ ഒന്നായ ഡെന്റ് കെയർ ഡെന്റൽ ലാബ്സ് എന്ന പ്രമുഖ മൾട്ടി നാഷണൽ ബിസിനസ് സംരംഭത്തിന്റെ തലവനിലേക്കുള്ള വളർച്ച അദ്ദേഹത്തിന് രക്ഷകനായ യേശുക്രിസ്തുവിലുള്ള
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനുകൾ നവംബർ 23 മുതൽ ഡിസംബർ 2 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രഭാഷകരായ ജോൺ കുര്യാക്കോസ്, സാജു കുര്യാക്കോസ് എന്നിവർ പ്രസ്തുത കൺവൻഷനുകളിൽ പ്രസംഗിക്കുന്നു, പ്രത്യുത സമ്മേളനങ്ങളിൽ പ്രൊഫെസ്സർ എം വൈ യോഹന്നാൻ നൽകുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കും.
ഡെന്റ് കെയർ ഡെന്റൽ ലാബ്സ് എന്ന പ്രമുഖ മൾട്ടി നാഷണൽ ബിസിനസ് സംരംഭത്തിന്റെ തലപ്പത്തു നിന്നാണ് കമ്പനി മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ് ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്‌ന്റെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത്,
കേരളത്തിലെ ഒരു ഗ്രാമ പശ്ചാത്തലത്തിൽ ഒന്നുമില്ലായ്മയിൽ നിന്നും വന്ന ജോൺ കുര്യാക്കോസ് എന്ന യുവാവിൽ നിന്നും ഡെന്റൽ ഇമ്പ്‌ലാന്റ്‌സ് മാനുഫാക്ചറിങ് രംഗത്തെ ലോകത്തെ വൻകിട കമ്പനികളിൽ ഒന്നായ ഡെന്റ് കെയർ ഡെന്റൽ ലാബ്സ് എന്ന പ്രമുഖ മൾട്ടി നാഷണൽ ബിസിനസ് സംരംഭത്തിന്റെ തലവനിലേക്കുള്ള വളർച്ച അദ്ദേഹത്തിന് രക്ഷകനായ യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും സുവിശേഷ പ്രവർത്തനങ്ങളിൽ കൂടെ ജീവിതത്തിൽ കൈവന്ന രൂപാന്തരവും കാരണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു,
ഡെന്റ് കെയർ ഡെന്റൽ ലാബ്സ്‌ന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന സഹോദരൻ സാജു കുര്യാക്കോസ് ജീവിതത്തിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുത്തു കൊണ്ട് ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്‌ന്റെ ഗായക സംഘമായ അമൃതധാരയ്ക്കു നേതൃത്വം നൽകുന്നു,
യഹോവയിങ്കലേക്കു തിരിഞ്ഞാൽ നീയും നിന്റെ കുടുംബവും അഭിവൃദ്ധി പ്രാപിക്കും എന്ന വചനപ്രകാരം യേശുവിന്റെ അനുഗ്രഹത്തിന് സാക്ഷികളായി ജോൺ കുര്യാക്കോസും സാജു കുര്യാക്കോസും ലോകമെങ്ങും ദൈവവചനപ്രഘോഷങ്ങൾക്കു നേതൃത്വം നൽകുന്നു.
ലോകമെങ്ങും നിർമല സുവിശേഷത്തിന്റെ മഹത് സന്ദേശം പ്രഘോഷിക്കുന്ന പ്രൊഫെസ്സർ എം വൈ യോഹന്നാൻ ( മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം അര നൂറ്റാണ്ടായി കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, യേശുക്രിസ്തു വഴി ലഭിക്കുന്ന ഹൃദയ വിശുദ്ധീകരണം ലക്ഷ്യമിട്ട്, സഭയോ സമുദായമോ മാറുകയല്ല മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടത് എന്നും മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നുമാണ് ഫെലോഷിപ്പ് പ്രചരിപ്പിക്കുന്നത്.
ഫെലോഷിപ്പിന്റെ കൺവൻഷനുകൾ നടക്കുന്ന ദിവസ്സങ്ങൾ താഴെപ്പറയുന്നു,
നവംബർ 23 ക്യുൻസ് ന്യൂ യോർക്ക്,
നവംബർ 24 ന് ഫിലാഡൽഫിയ, പെൻസിൽവാനിയ
നവംബർ 25 റോക്ക് ലാൻഡ്, ന്യൂ യോർക്ക്
നവംബർ 26 യോങ്കേഴ്‌സ്,ന്യൂ യോർക്ക്,
നവംബർ 27 പരാമസ്, ന്യൂ ജേഴ്സി,
നവംബർ 28 അറ്റ്‌ലാന്റ ജോർജിയ,
നവംബർ 29 ഡെൻവർ കൊളറാഡോ
നവംബർ 30 ഹ്യൂസ്റ്റൺ ടെക്‌സാസ്,
ഡിസംബർ 1 ഡാലസ് ടെക്‌സാസ്,
ഡിസംബർ 2 ഓസ്റ്റിൻ, ടെക്സസ്,
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ സുവിശേഷ മഹായോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : വി. ഗീവർഗീസ് - 845 -268 -4436.
: ബേബി വർഗീസ് - 845 - 268 - 0338