- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അദ്ദേഹത്തിന്റെ മകനെ സ്നേഹിച്ചു; എന്നെ അവന്റെ കാമുകിയായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹമെങ്കിലും മനസ്സിലാക്കി അൽപം മനുഷ്യത്വം കാണിച്ചു കൂടെ..?' സുശാന്ത് മരിക്കുന്ന അവസാന ഒരാഴ്ച എന്തു സംഭവിച്ചു എന്ന് എനിക്കറിയണം: സുശാന്തിന്റെ മരണത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി റിയാ ചക്രവർത്തി
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നീളുന്നത് കാമുകിയായിരുന്ന റിയാ ചക്രവർത്തിയിലേക്കാണ്. സുശാന്തിന്റെ മരണത്തിന് കാരണക്കാരി റിയാ ചക്രവർത്തിയാണെന്നും ഇവർ മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നും സുശാന്തിന്റെ കുടുംബവും ആരോപിച്ചിരുന്നു. പുറത്ത് വന്ന പല വാട്സ് ആപ്പ് സന്ദേശങ്ങളും ചൂണ്ടിക്കാട്ടി പലരും റിയയ്ക്ക് നേരെ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇപ്പോൾ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുകയാണ് റിയ. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിയ സുശാന്തിന്റെ കുടുംബത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
താൻ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു. 'സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാൻ അവനെ നിയന്ത്രിക്കാനും ഉപയോഗം നിർത്തുവാനുമാണ് ശ്രമിച്ചത്. ഞാൻ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഏതു തരത്തിലുമുള്ള രക്തപരിശോധനയ്ക്കും ഞാൻ തയാറാണ്. ഞാൻ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്' റിയ പറഞ്ഞു.
റിയയുടെ വാട്സാപ് ചാറ്റുകൾ പുറത്തുവന്നതോടെയാണ് അവർക്കു ലഹരി ഇടപാടുകൾ ഉണ്ടായിരുന്നെന്നും സുശാന്തിന് മരുന്നെന്ന പേരി ലഹരിമരുന്നുകൾ നൽകിയിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങൾ റിയയ്ക്കെതിരെ ഉയർന്നത്. സംഭവുമായി ബന്ധപ്പെട്ട നർക്കോടിക്സ് കൺട്രോൾ ബ്യൂറോ റിയയ്ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. എന്നാൽ റിയ ജീവിതത്തിൽ ഒരിക്കൽ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്കു തയാറാണെന്നും റിയയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
അതേസമയം സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നൽകുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചത്. സുശാന്തിൻഡറെ മരണത്തിന് കാരണക്കാരി റിയ ആണെന്ന് ആരോപിച്ച സുശാന്തിന്റെ കുടുംബത്തെ രൂക്ഷ ഭാഷയിലാണ് റിയ വമർശിച്ചത്. സുശാന്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിഷാദരോഗത്തെ കുറിച്ച് അറിവുണ്ടായിട്ടും തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിച്ചതാണ് റിയയ്ക്ക് സങ്കടം. കുടുംബം തനിച്ചാക്കിയപുു്പോൾ പോലും താൻ സുശാന്തിനൊപ്പം നിന്നയാളാണെന്നും റിയ പറയുന്നു,
തങ്ങൾ ഒന്നിച്ചുള്ള യുറോപ്യൻ യാത്രയിൽ സുശാന്ത് കുടുംബവുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും റിയ പറഞ്ഞു. സുശാന്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിഷാദരോഗത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മരുന്നുകളെയും ഡോക്ടർമാരെയും കുറിച്ച് നവംബറിൽ ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നിട്ടും ഒരു രാത്രി സുശാന്തിനെ തനിച്ചാക്കി അവർ ഇറങ്ങിപ്പോയി. സുശാന്തിന്റെ സഹോദരി അർധരാത്രിയിൽ എന്നോട് മോശമായി പെരുമാറിയപ്പോൾ ഞാനും സുശാന്തും തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടായതായും റിയ പറയുന്നു
റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. 'ഞാൻ അദ്ദേഹത്തിന്റെ മകനെ സ്നേഹിച്ചു. ഇവക്കൊന്നും ഒരു മനുഷ്യത്വവുമില്ലേ? ഞാൻ അദ്ദേഹത്തിന്റെ മകനെ നല്ലതുപോലെ നോക്കി. എന്നെ അവന്റെ കാമുകിയായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹമെങ്കിലും മനസ്സിലാക്കി അൽപം മനുഷ്യത്വം കാണിച്ചു കൂടെ..?' റിയ ചോദിക്കുന്നു.
. എന്നാൽ സുശാന്തുമായി പിരിയാനുള്ള യതാർത്ഥ കാരണമെന്തെന്ന് ഇതുവരെ റിയ വ്യക്തമാക്കിയിട്ടില്ല. സുശാന്ത് മരിക്കുന്നതിന് ആഴ്്ചകൾക്ക് മുമ്പാണ് ഇരുവരും വേർ പിരിഞ്ഞത്. 'സുശാന്ത് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോക്ഡൗണിൽ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ മോശമായിരുന്നു. മികച്ച ഡോക്ടർമാരാണ് അവനെ പരിചരിച്ചിരുന്നത്. അവർ അവന് മരുന്നുകൾ പലതും നൽകിയിരുന്നു. എന്നാൽ ജനുവരിയോടെ അവനതു കഴിക്കുന്നത് നിർത്തി. ഞാനാണ് അവനെ നിയന്ത്രിച്ചിരുന്നതെങ്കിൽ എനിക്ക് മരുന്ന് കഴിപ്പിക്കാമായിരുന്നു.
വിഷം നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്. കാമുകിയായിരുന്ന തനിക്കെതിരെ എത്ര വേദനാജനകമായ ആരോപണങ്ങളാണിത്. ഇതിൽ എന്തൊക്കെ കളികളാണ് നടക്കുന്നതെന്ന് എനിക്ക് അറിയണം. സുശാന്തിന് നീതി ലഭിക്കണം. അവസാന ഒരാഴ്ചയിൽ എന്തു മാറ്റമാണ് ഉണ്ടായതെന്ന്, എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയണം' റിയ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ഒരു സാധാരണ കുടുംബത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും റിയ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ