- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ ബിസിനസ് വിദ്യാർത്ഥിനി റിയാ പട്ടേലിന്റെ മരണം : പ്രതിക്ക് നാലു വർഷം തടവ്
മിനിയാപൊലീസ്: ഇന്ത്യൻ അമേരിക്കൻ ബിസിനസ് വിദ്യാർത്ഥിനി റിയാ പട്ടേൽ (21) കാറപകടത്തിൽ കൊല്ലപ്പെട്ടതിന് ഉത്തരവാദിയായ മൈക്കിൾ ലോറൻസ് കാംബെല്ലിനെ (21) നാലു വർഷം തടവിനു ശിക്ഷിച്ചു. ഏപ്രിൽ 5 ന് മിനിസോട്ട ഡിസ്ട്രിക്ട് കോർട് ജഡ്ജ് ഫ്രഡ് കാസോവാണ് വിധി പ്രസ്താവിച്ചത്. 2017 സെപ്റ്റംബർ 17 നാണ് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മൈക്കിൾ മദ്യപിച്ചു വണ്ടിയോടിച്ചതാണ് അപകടത്തിനു കാരണമെന്നും അപകടത്തിനു ശേഷം ഗുരുതര പരുക്കേറ്റ റിയാ പട്ടേലിനെ കാറിൽ ഉപേക്ഷിച്ച് അവിടെനിന്നും മൈക്കിൾ സ്ഥലം വിട്ടതായും ജൂറി കണ്ടെത്തിയിരുന്നു. സംഭവത്തിനു മുമ്പു മൈക്കിളിന്റെ പേരിൽ ഓവർ സ്പീഡിങ്, മയക്കുമരുന്നു ഉപയോഗം തുടങ്ങിയ കേസുകൾ നിലവിലുണ്ടായിരുന്നതായും ജൂറി കണ്ടെത്തി. വാഹനം ഓടിച്ചു കൊണ്ടിരുന്ന മൈക്കിളിന്റെ കവിളിൽ വികാരവായ്പയോടെ റിയാ പട്ടേൽ ചുംബിച്ചതാണ് തന്റെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും വാഹനം അപകടത്തിൽപ്പെടുന്നതിനും കാരണമായതെന്ന് വാദം നടക്കുമ്പോൾ പ്രതി ആവർത്തിച്ചു പറഞ്ഞിരുന്നു. കോടതി പ്രതിയുടെ വാദം അംഗീകരിച്ചില്ല. കോടതി
മിനിയാപൊലീസ്: ഇന്ത്യൻ അമേരിക്കൻ ബിസിനസ് വിദ്യാർത്ഥിനി റിയാ പട്ടേൽ (21) കാറപകടത്തിൽ കൊല്ലപ്പെട്ടതിന് ഉത്തരവാദിയായ മൈക്കിൾ ലോറൻസ് കാംബെല്ലിനെ (21) നാലു വർഷം തടവിനു ശിക്ഷിച്ചു. ഏപ്രിൽ 5 ന് മിനിസോട്ട ഡിസ്ട്രിക്ട് കോർട് ജഡ്ജ് ഫ്രഡ് കാസോവാണ് വിധി പ്രസ്താവിച്ചത്.
2017 സെപ്റ്റംബർ 17 നാണ് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മൈക്കിൾ മദ്യപിച്ചു വണ്ടിയോടിച്ചതാണ് അപകടത്തിനു കാരണമെന്നും അപകടത്തിനു ശേഷം ഗുരുതര പരുക്കേറ്റ റിയാ പട്ടേലിനെ കാറിൽ ഉപേക്ഷിച്ച് അവിടെനിന്നും മൈക്കിൾ സ്ഥലം വിട്ടതായും ജൂറി കണ്ടെത്തിയിരുന്നു.
സംഭവത്തിനു മുമ്പു മൈക്കിളിന്റെ പേരിൽ ഓവർ സ്പീഡിങ്, മയക്കുമരുന്നു ഉപയോഗം തുടങ്ങിയ കേസുകൾ നിലവിലുണ്ടായിരുന്നതായും ജൂറി കണ്ടെത്തി. വാഹനം ഓടിച്ചു കൊണ്ടിരുന്ന മൈക്കിളിന്റെ കവിളിൽ വികാരവായ്പയോടെ റിയാ പട്ടേൽ ചുംബിച്ചതാണ് തന്റെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും വാഹനം അപകടത്തിൽപ്പെടുന്നതിനും കാരണമായതെന്ന് വാദം നടക്കുമ്പോൾ പ്രതി ആവർത്തിച്ചു പറഞ്ഞിരുന്നു. കോടതി പ്രതിയുടെ വാദം അംഗീകരിച്ചില്ല.
കോടതിയുടെ മുമ്പിൽ! പ്രതി ക്ഷമാപണം നടത്തുകയും റിയയെ വളരെ സ്നേഹിച്ചിരുന്നുമെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.