ബോളിവുഡിലെ ചൂടൻ സിനിമകളിൽ ഒന്നാണ് രാഗിണി എം.എം.എസ്. പുറത്തിറങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്.ഒന്നാം ഭാഗത്തിൽ കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തിൽ സണ്ണി ലിയോണും ഹോട്ടായി ഹിറ്റാക്കി മാറ്റിയ രാഗിണി എംഎംഎസിന്റെ മൂന്നാം ഭാഗത്തിൽ കരിഷ്മ ശർമയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

എന്നാൽ ചിത്രത്തിൽ കരിഷ്മയല്ല, റിയ സെന്നാണ് ശരിക്കും ഹോട്ടാവുകയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന.ചിത്രം റിലീസ് ആയില്ലെങ്കിലും സിനിമയിലെ റിയയുടെ ചൂടൻ രംഗങ്ങൾ ഇന്റർനെറ്റിൽ വഴി പ്രചരിക്കുകയാണ്. 1.38 മിനിറ്റ് നീളുന്ന വീഡിയോയിൽ നിഷാന്ത് മാൽക്കനിയോടൊപ്പമുള്ള പ്രണയരംഗങ്ങൾ ആണ് പുറത്തായത്.

എക്താ കപൂർ നിർമ്മാണവും സംവിധാവും നിർവഹിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പേര് രാഗിണി എം.എം.എസ് 2.2 എന്നാണ്.ചിത്രത്തിന്റെ ആദ്യം ഭാഗം 2011ലാണ് പുറത്തിറങ്ങിയത്. കരിനാസ് മോട്ടിവാലയ്‌ക്കൊപ്പം രാജ്കുമാർ റാവുവായിരുന്നു ചിത്രത്തിലെ പ്രധാനതാരം. 2014ലാണ് സണ്ണി ലിയോണും സാഹിൽ പ്രേമും പ്രധാന കഥാപാത്രങ്ങളായി ഇതിന്റെ രണ്ടാം ഭാഗവുമെത്തിയത്.