- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിലെ റിഫൈനറിക്ക് നേരേ ഡ്രോൺ ആക്രമണം; തീപ്പിടുത്തം; രാജ്യാന്തര ഊർജ വിതരണത്തിലെ സുരക്ഷയും ആഗോള സമ്പദ് സ്ഥിരതയും ഭീഷണിയിൽ
ജിദ്ദ: സൗദി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇന്ധന റിഫൈനറി ഭീകരാക്രമണത്തിന് ഇരയായതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആളില്ലാ വിമാനം ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണമാണ് റിഫൈനറിക്ക് നേരേ നടന്നത്. വെള്ളിയാഴ്ച വെളുപ്പിന് പ്രാദേശിക സമയം 6 .05 നായിരുന്നു സംഭവം.
ഡ്രോൺ ആക്രമണത്തെ തുർന്ന് റിഫൈനറിയിൽ തീപ്പിടുത്തം ഉണ്ടായെങ്കിലും അത് വേഗത്തിൽ നിയന്ത്രണ വിധേയമാക്കുകയുണ്ടായി. ആക്രമണത്തിൽ ജീവഹാനിയോ പരിക്കുകളോ ഉണ്ടായില്ല. അതേപോലെ, ആക്രമണം മൂലം റിഫൈനറിയുടെ പ്രവർത്തനം തസ്സപ്പെടുകയുണ്ടായില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. റിഫൈനറിയിൽ നിന്നുള്ള സപ്ലൈ സാധാരപോലെ തുടരുന്നതായും മന്ത്രാലയം പ്രസ്താവന തുടർന്നു.
റിഫൈനറി ആക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന്‌തെ സൗദി അറേബ്യ വിശേഷിപ്പിച്ചു. ഇത്തരം ഭീകരാക്രമണങ്ങളിലൂടെയും അട്ടിമറി പ്രവർത്തനങ്ങളിലൂടെയും ശത്രുക്കൾ ലക്ഷ്യം വെക്കുന്നത് സൗദി അറേബ്യയെ മാത്രമല്ലെന്നും, അതിലുപരി രാജ്യാന്തര ഊർജ വിതരണ രംഗത്തുള്ള സുരക്ഷയെയും ആഗോള സമ്പദ്ക്രമത്തിലുള്ള സുസ്ഥിരതയെയും ആണെന്ന്യാ സൗദി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഉണ്ടായ കിഴക്കൻ മേഖലയിലെ റാസതന്നൂർ റിഫൈനറി, ദഹ്‌റാനിലെ ആരാംകോ താമസ സമുച്ചയം എന്നിവ ആക്രമിക്കപ്പെട്ടതും ഇത്തരത്തിലുള്ള ഭീകര നീക്കങ്ങളായിരുന്നു. ഇതിനെതിരെ ലോക രാഷ്ട്രങ്ങളും ആഗോള വേദികളും ഒറ്റക്കെട്ടായി നിലകൊള്ളുകയും ഭീകരരെയും അക്രമികളെയും അവരെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താൻ മുന്നോട്ടു വരണമെന്നും സൗദി അറേബ്യ ആവർത്തിച്ചാവശ്യപ്പെട്ടു.
ഭീകരർ സിവിലിയൻ മേഖലകളെയും ജനോപകാര കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നത് പതിവാക്കിയിരിക്കുകയാണ്.യമനിലെ രാഷ്ട്രീയ അസ്ഥിരത ചൂഷണം ചെയ്തു കൊണ്ട് സൗദിക്ക് നേരേ ഇറാൻ നടത്തുന്ന ആക്രമണങ്ങളാണ് മേഖലയിൽ സംഘർഷം പുകയാൻ വഴിവെക്കുന്നത്. യമനിൽ നിയമാനുസൃതം അധികാരത്തിൽ വന്ന ഭരണകൂടത്തെ അട്ടിമറിച്ചു കൊണ്ട് ഷിയാ അനുകൂല ഹൂഥികൾ ആണ് സായുധ കലാപത്തിന് വഴിമരുന്നിട്ടത്. ഇറാൻ നൽകുന്ന നിർലോഭ സഹായം ഈ ആക്രമണ നീക്കങ്ങളെ നിലനിർത്തുകയാണ്. ഇതിനെതിരെ സൗദിയുടെയും യു എ ഇ യുടെയും നേതൃത്വത്തിൽ നിയമാനുസൃത സർക്കാരിനെ പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങൾ തുടരുകയാണ്. അതോടൊപ്പം, യു എൻ നടത്തുന്ന രാഷ്ട്രീയ പരിഹാരത്തിനുള്ള പൂർണ സമ്മതവും സൗദിയും അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതാണ്.
അതിനിടെ, യമനിലെ സംഘർഷത്തിന് പരിഹാരം കാണാൻ ആഗോള സമൂഹം നടത്തുന്ന നീക്കങ്ങൾക്ക് വിഘാതമാണ് ഹൂഥികളുടെ നീക്കങ്ങൾ എന്നും അതിർത്തി ഭേദിച്ച് സൗദി അറേബ്യക്കെതിരെ ഹൂഥികൾ നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്നും ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി അംഗങ്ങൾ ഒരു പ്രസ്താവനയിൽ വിശേഷിപ്പിച്ചു. സമഗ്ര രാഷ്ട്രീയ പരിഹാരമാണ് യമൻ പ്രശ്‌നത്തിന് കാണേണ്ടതെന്ന് അഭിപ്രായപ്പെട്ട രക്ഷാസമിതി അംഗങ്ങൾ അവിടുത്തെ അതീവ പരിതാപകരമായ മാനുഷിക, സാമ്പത്തിക അവസ്ഥകളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കൊറോണ വാക്സിൻ വിതരണം എളുപ്പമാക്കാൻ, യു.എൻ രക്ഷാ സമിതി 2,532, 2,565 നമ്പർ പ്രമേയങ്ങൾക്കനുസൃതമായി ലോകമെങ്ങും വെടിനിർത്തൽ നടപ്പാക്കണമെന്നും രക്ഷാ സമിതി അംഗങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.