- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ ട്രക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് കത്തിയമർന്ന് വൻ അപകടം; രണ്ട് ഇന്ത്യക്കാരുൾപ്പെടെ നാലു പേർ വെന്തുമരിച്ചു; മൃതദേഹം തിരിയ്യറിയാനാവാത്ത വിധം കത്തിയമർന്ന നിലയിൽ
റിയാദ്: റിയാദിൽ ട്രക്കുകൾ ഇടിച്ച് കത്തിയമർന്ന് ഉണ്ടായ അപകടത്തിൽരണ്ട് ഇന്ത്യക്കാരുൾപ്പെടെ നാലു പേർ വെന്തുമരിച്ചു. രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഖുറൈസ് റോഡിൽ എക്‌സിറ്റ് മുപ്പതിൽ സൽമാൻ ഫാരിസി അണ്ടർ പാസേജിന് സമീപം ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് അപകടം. റോഡ് ടാർ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്ക് കേടായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പിറകിൽ വന്ന പെേട്രാൾ ടാങ്കർ ട്രക്കിൽ ഇടിക്കുകയാ യിരുന്നു. ഇതിന് പിറകെ എത്തിയ മറ്റൊരു ട്രക്കും അപകടത്തിൽപെട്ടു. ഇടിയുടെ ആഘാതത്തിൽ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിർത്തിയിട്ട പിക്കപ്പും കത്തിയമർന്നു. ടാങ്കർ പൊട്ടിത്തെറിക്കാത്തത് വൻ ദുരന്തം ഒഴിവാക്കി. സംഭവ സ്ഥലത്ത് കുതിച്ചത്തെിയ സിവിൽ ഡിഫൻസ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ച രണ്ട് ഇന്ത്യക്കാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പരിക്കേറ്റ രണ്ടു പേരും ഉത്തരേന്ത്യക്കാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായ
റിയാദ്: റിയാദിൽ ട്രക്കുകൾ ഇടിച്ച് കത്തിയമർന്ന് ഉണ്ടായ അപകടത്തിൽരണ്ട് ഇന്ത്യക്കാരുൾപ്പെടെ നാലു പേർ വെന്തുമരിച്ചു. രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഖുറൈസ് റോഡിൽ എക്‌സിറ്റ് മുപ്പതിൽ സൽമാൻ ഫാരിസി അണ്ടർ പാസേജിന് സമീപം ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് അപകടം.
റോഡ് ടാർ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്ക് കേടായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പിറകിൽ വന്ന പെേട്രാൾ ടാങ്കർ ട്രക്കിൽ ഇടിക്കുകയാ യിരുന്നു. ഇതിന് പിറകെ എത്തിയ മറ്റൊരു ട്രക്കും അപകടത്തിൽപെട്ടു. ഇടിയുടെ ആഘാതത്തിൽ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിർത്തിയിട്ട പിക്കപ്പും കത്തിയമർന്നു. ടാങ്കർ പൊട്ടിത്തെറിക്കാത്തത് വൻ ദുരന്തം ഒഴിവാക്കി.
സംഭവ സ്ഥലത്ത് കുതിച്ചത്തെിയ സിവിൽ ഡിഫൻസ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ച രണ്ട് ഇന്ത്യക്കാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പരിക്കേറ്റ രണ്ടു പേരും ഉത്തരേന്ത്യക്കാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. മരിച്ചവരിൽ ഒരാൾ പാക് പൗരനാണ്. നാലാമനെ കുറിച്ച്‌വ്യക്തമായ വിവരമില്ല.