- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ്-ദമാം ട്രെയിൻ സർവീസ് 23 വരെ നിർത്തലാക്കിയതായി സൗദി റെയിൽവേ; മഴവെള്ളപ്പാച്ചിലിൽ പാളം തകർന്നത് മൂലം ഉണ്ടായ ട്രെയിനപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ
റിയാദ്: രാജ്യത്ത് ഉണ്ടായ ശക്തമായ പേമാരിയെ തുടർന്ന് തകരാറിലായ പാളംപുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് അധികൃതർ. ഇത് മൂലം റിയാദ്-ദമാം ട്രെയിൻ സർവീസ് ഈ മാസം 23 വരെ നിർത്തലാക്കിയതായി സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു. ശക്തമായ മഴകാരണം വെള്ളം കുത്തിയൊലിച്ച് പാളം സ്ഥാനംമാറി ഈ റൂട്ടിലെ ട്രെയിൻ അപകടത്തിൽ പെട്ടതിനെത്തുടർന്നാണിത്. ദമാമിൽനിന്ന് പത്തു കിലോമീറ്റർ അകലെയായിരുന്നു ട്രെയിൻ അപകടത്തിൽപ്പെട്ടത്. അതേസമയം, റിയാദ് ഹുഫൂഫ് ട്രെയിൻ സർവീസ് നാളെ പുനരാരംഭിക്കും. ദമ്മാമിലേക്ക് വ്യാഴാഴ്ച അർധ രാത്രി വരെ ട്രെയിൻ സർവീസ് നിർത്തിവച്ചതായി സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു.പ്രളയത്തിൽ റെയിൽപാതയുടെ അടിയിൽ നിരത്തിയിരുന്ന മെറ്റൽ ഒഴുകിപ്പോയിരുന്നു. തകർന്ന പാളവും ഹുഫൂഫ് ദമ്മാം പാളത്തിന്റെ സുരക്ഷയും പരിശോധിക്കുന്നതിനാണ് താൽക്കാലികമായി സർവീസ് നിർത്തി വച്ചത്. വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ പാളംതെറ്റി 18 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 17 പേർ ആശുപത്രി വിട്ടു. ഒരാൾ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. റിയാദ് ദമ്മാം
റിയാദ്: രാജ്യത്ത് ഉണ്ടായ ശക്തമായ പേമാരിയെ തുടർന്ന് തകരാറിലായ പാളംപുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് അധികൃതർ. ഇത് മൂലം റിയാദ്-ദമാം ട്രെയിൻ സർവീസ് ഈ മാസം 23 വരെ നിർത്തലാക്കിയതായി സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു. ശക്തമായ മഴകാരണം വെള്ളം കുത്തിയൊലിച്ച് പാളം സ്ഥാനംമാറി ഈ റൂട്ടിലെ ട്രെയിൻ അപകടത്തിൽ പെട്ടതിനെത്തുടർന്നാണിത്. ദമാമിൽനിന്ന് പത്തു കിലോമീറ്റർ അകലെയായിരുന്നു ട്രെയിൻ അപകടത്തിൽപ്പെട്ടത്.
അതേസമയം, റിയാദ് ഹുഫൂഫ് ട്രെയിൻ സർവീസ് നാളെ പുനരാരംഭിക്കും. ദമ്മാമിലേക്ക് വ്യാഴാഴ്ച അർധ രാത്രി വരെ ട്രെയിൻ സർവീസ് നിർത്തിവച്ചതായി സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു.പ്രളയത്തിൽ റെയിൽപാതയുടെ അടിയിൽ നിരത്തിയിരുന്ന മെറ്റൽ ഒഴുകിപ്പോയിരുന്നു. തകർന്ന പാളവും ഹുഫൂഫ് ദമ്മാം പാളത്തിന്റെ സുരക്ഷയും പരിശോധിക്കുന്നതിനാണ് താൽക്കാലികമായി സർവീസ് നിർത്തി വച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ പാളംതെറ്റി 18 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 17 പേർ ആശുപത്രി വിട്ടു. ഒരാൾ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. റിയാദ് ദമ്മാം സർവീസ് ആദ്യമായാണ് ഒരാഴ്ച സർവീസ് നിർത്തി വയ്ക്കുന്നത്.