ഴിഞ്ഞ 20 വർഷമായി റിയാദിലെ വേദികളിൽ നിറസാന്നിധ്യമായി, പ്രവാസ ലോകത്ത് തങ്ങളുടേതായ കഴിവുകൾ തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന റിയാദിലെ സ്വാതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് സംഘടിപ്പച്ച അവാർഡ് നൈറ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഡൊമിനിക്ക് സാവിയയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ആൽമദീന ഹൈപ്പർ മാർകറ്റ് ഓപ്പറേഷൻ മാനേജർ ശിഹാബ് കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതം പറഞ്ഞു. അബ്ദുള്ള വല്ലാഞ്ചിറ, ഫൈസൽ മദീന ഗ്രൂപ്പ്, അലി ആലുവ,നൗഷാദ് അസീസ്, ഷാനവാസ്‌ഷേക്ക് പരീദ്, ബഷീർ പാങ്ങോട്, ഷബീർ മദീന എന്നിവർ ആശംസകൾ നേർന്നു സലാം പെരുമ്പാവൂർ നന്ദി പറഞ്ഞു ,
ഖാദർഭായ്, കോഴിക്കോട് Kader Nagadi
്ര്രപമോദ് കണ്ണൂർ, Pramod Legent
ജലീൽ കൊച്ചിൻ, Jaleel Cochin
തങ്കച്ചൻ വർഗീസ്, വയനാട് Thankachan Varghese
ഫാസിൽ ഹാഷിം, തൃശൂർ Fazil Hashim
എന്നിവരും മിമിക്രി കലാ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കലക്ക് വേണ്ടി ജീവിതം മാറ്റി വച്ച ,സൗദിയിലും ജിസിസി രാജ്യങ്ങളിലെ സ്റ്റേജുകൾ കിഴടക്കി മുന്നേറുന്ന നസീബ് കലാഭവൻ Naseeb Kalabhavan പ്രത്യേക പുരസ്‌കാരത്തിനും അർഹരായി

ജേതാക്കൾക്ക് രാഗേഷ് പാണയിൽ, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി,നൗഷാദ് അസിസ്,ശരത് അശോക്, മജീദ് പൂളക്കാടി,എന്നിവർ പുരസ്‌കാരങ്ങൾ കൈമാറി

ഇത്തിനോടനുബന്ധിച്ചു റിയാദിൽ ആദ്യമായി നടന്ന കലാകാരന്മാരുടെ മുഖമുഖം പരിപാടിയിൽ നിരവധി പുതിയ കലാകാരന്മാർ പരസ്പ്പരം പരിചയപെട്ടു ഇതിന് മജു അഞ്ചൽ ,ഹരിമോൻ എന്നിവർ നേതൃത്വം നൽകി,തുടർന്ന് കലാപരിപാടികളും നടന്നു പ്രമുഖ ഡാൻസ് ട്രൂപ്പായ മണി ബ്രതേഴ്സ്സിലെ കുട്ടികളുടെ വിവിധതരം നൃർത്തങ്ങളും , സുരേഷ് കുമാർ , ശങ്കർ കേശവ് , ഷഫീഖ് പെരുമ്പാവൂർ , ഷാൻ പരീദ് , ജലീൽ മഞ്ചേരി ,ഷഫീഖ് വാഴക്കാട് , നജാദ്, മാലിനി നായർ , അനു സുദർശൻ , അൻസാർ മന്ദായി , ജസ്ന ജമാൽ , ജാബിർ നൗഷാദ് ,സംഗീത് രാഗേഷ് , നാദിർ , സമീന മുസ്തഫ , അൽന ഷാജി , സിന്ധു ഷാജി എന്നിവർ പങ്കെടുത്ത സംഗീതനിശയും അരങ്ങേറി.

അഷ്റഫ് കൊച്ചി അവതാരകനായിരുന്ന പരിപാടികൾക്ക് ,കോഡിനേറ്റർ ഷൈജു പച്ച , അനിൽ കുമാർ തമ്പുരു ,സജിത്ത് കാൻ, നവാസ് ഒപ്പീസ് ,നിസാം വെമ്പായം , അരുൺ പൂവാർ , രാജീവ്മാവൂർ , നൗഷാദ് പള്ളത് , അൻവർ സാദിക്ക് ,സിജോ മാവേലിക്കര , ഷാനു ഷനാദ്, ഫരീദ് ജാസ്സ്, ഷൈൻഷാ , രാജേഷ് രാജ് , സുനിൽ ബാബു എടവണ്ണ , മുജീബ് റോയൽ ,ഷാഫി നിലബൂർ , നബീൽ ഷ മഞ്ചേരി , മഹേന്ദ്രൻ എന്നിവരായിരുന്നു.