- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് - അൽ ഖസീം തീവണ്ടി ഓടിത്തുടങ്ങി; റിയാദിൽനിന്ന് അൽഖസീമിലേക്കും തിരിച്ചും ഓരോ സർവീസുകൾ; ഒരു മാസക്കാലം പ്രൊമോഷൻ നിരക്കിൽ ടിക്കറ്റുകൾ ലഭ്യം
റിയാദ്: തെക്കുവടക്കു പാതയിൽ റിയാദ് മുതൽ അൽ ഖസീം വരെയുള്ള തീവണ്ടി സർവീസ് ഇന്നലെ മുതൽ ഓടിത്തുടങ്ങി. റിയാദിൽനിന്ന് അൽഖസീമിലേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് സർവ്വീസ് നടത്തുന്നത്. ിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് തെക്കുകിഴക്ക് അൽഥുമാമ റോഡിലെ റെയിൽവെ സ്റ്റേഷനിൽനിന്ന് രാവിലെ പത്തിന് ആദ്യ തീവണ്ടി പുറപ്പെടും. 11.19 ന് മജ്മയിലെത്തും. 11.29 ന് മജ്മ വിടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.31 ന് അൽഖസീം സ്റ്റേഷനിൽ എത്തും. ഖസീമിൽനിന്ന് വൈകീട്ട് മൂന്നിന് തിരിച്ച് യാത്ര പുറപ്പെടുന്ന തീവണ്ടി വൈകീട്ട് 4.02 ന് മജ്മയിലെത്തും. പത്തു മിനിറ്റിനു ശേഷം മജ്മ സ്റ്റേഷൻ വിടുന്ന ട്രെയിൻ വൈകീട്ട് 5.31 ന് റിയാദിലെത്തും. ഒരു മാസക്കാലം പ്രൊമോഷൻ നിരക്കിലാണ് ടിക്കറ്റ് നൽകുക. മുതിർന്നവർക്ക് 40 റിയാലും കുട്ടികൾക്ക് 20 റിയാലുമാണ് ഒരു ദിശയിലെ യാത്രക്ക് നൽകേണ്ടത്. പ്രൊമോഷൻ കാലത്തിനു ശേഷം റിയാദിൽനിന്ന് മജ്മയിലേക്ക് ഇക്കോണമി ക്ലാസിൽ മുതിർന്നവർക്ക് 70 റിയാലും കുട്ടികൾക്ക് 35 റിയാലുമായിരിക്കും.ബിസിനസ് ക്ലാസിൽ മുതിർന്നവർക്ക് 190
റിയാദ്: തെക്കുവടക്കു പാതയിൽ റിയാദ് മുതൽ അൽ ഖസീം വരെയുള്ള തീവണ്ടി സർവീസ് ഇന്നലെ മുതൽ ഓടിത്തുടങ്ങി. റിയാദിൽനിന്ന് അൽഖസീമിലേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് സർവ്വീസ് നടത്തുന്നത്. ിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് തെക്കുകിഴക്ക് അൽഥുമാമ റോഡിലെ റെയിൽവെ സ്റ്റേഷനിൽനിന്ന് രാവിലെ പത്തിന് ആദ്യ തീവണ്ടി പുറപ്പെടും. 11.19 ന് മജ്മയിലെത്തും. 11.29 ന് മജ്മ വിടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.31 ന് അൽഖസീം സ്റ്റേഷനിൽ എത്തും.
ഖസീമിൽനിന്ന് വൈകീട്ട് മൂന്നിന് തിരിച്ച് യാത്ര പുറപ്പെടുന്ന തീവണ്ടി വൈകീട്ട് 4.02 ന് മജ്മയിലെത്തും. പത്തു മിനിറ്റിനു ശേഷം മജ്മ സ്റ്റേഷൻ വിടുന്ന ട്രെയിൻ വൈകീട്ട് 5.31 ന് റിയാദിലെത്തും. ഒരു മാസക്കാലം പ്രൊമോഷൻ നിരക്കിലാണ് ടിക്കറ്റ് നൽകുക.
മുതിർന്നവർക്ക് 40 റിയാലും കുട്ടികൾക്ക് 20 റിയാലുമാണ് ഒരു ദിശയിലെ യാത്രക്ക് നൽകേണ്ടത്. പ്രൊമോഷൻ കാലത്തിനു ശേഷം റിയാദിൽനിന്ന് മജ്മയിലേക്ക് ഇക്കോണമി ക്ലാസിൽ മുതിർന്നവർക്ക് 70 റിയാലും കുട്ടികൾക്ക് 35 റിയാലുമായിരിക്കും.ബിസിനസ് ക്ലാസിൽ മുതിർന്നവർക്ക് 190 റിയാലും കുട്ടികൾക്ക് 125 റിയാലും. മജ്മയിൽനിന്ന് അൽഖസീമിലേക്ക് ഇക്കോണമി ക്ലാസിൽ മുതിർന്നവർക്ക് 60 റിയാലും കുട്ടികൾക്ക് 30 റിയാലും നൽകണം. ബിസിനസ് ക്ലാസിൽ ഇത് 160 റിയാലും 105 റിയാലുമായിരിക്കും.റിയാദിൽനിന്ന് അൽഖസീമിലേക്ക് ഇക്കോണമി ക്ലാസിൽ മുതിർന്നവർക്ക് 120 റിയാലും കുട്ടികൾക്ക് 60 റിയാലും, ബിസിനസ് ക്ലാസിൽ മുതിർന്നവർക്ക് 350 റിയാലും കുട്ടികൾക്ക് 203 റിയാലുമായിരിക്കും ടിക്കറ്റ് നിരക്ക്. ഏപ്രിൽ രണ്ടു മുതലാണ് ഈ ടിക്കറ്റ് നിരക്കുകൾ നിലവിൽവരിക.
ഓൺലൈൻ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.റെയിൽവെ സ്റ്റേഷനുകളിൽ ബാങ്കും ടെലികോം കമ്പനി ഓഫീസുകളും റെന്റ് എ കാർ ഓഫീസുകളും ഹോട്ടൽ ബുക്കിങ് സൗകര്യവും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ലഗേജ് പേക്കിങ് സൗകര്യവുമുണ്ടാകും.