- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ഇന്ത്യൻ മീഡിയ ഫോറം മീഡിയ ഹാൾ ഉദ്ഘാടനം ചെയ്തു
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്ഥിരം ഓഫീസും മീഡിയ ഹാളും കേരള വനം, ഗതാഗത, കായിക, സിനിമ കാര്യമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ ശിഫ അൽജസീറ ബിൽഡിങ്ങിലെ മൂന്നാം നിലയിൽ സജ്ജീകരിച്ച ഹാളിൽ വാർത്തസമ്മേളനങ്ങൾ ഉൾപ്പെടെ മാദ്ധ്യമരംഗവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് അനുയോജ്യമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്ഥിരം ഓഫീസും മീഡിയ ഹാളും കേരള വനം, ഗതാഗത, കായിക, സിനിമ കാര്യമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ ശിഫ അൽജസീറ ബിൽഡിങ്ങിലെ മൂന്നാം നിലയിൽ സജ്ജീകരിച്ച ഹാളിൽ വാർത്തസമ്മേളനങ്ങൾ ഉൾപ്പെടെ മാദ്ധ്യമരംഗവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് അനുയോജ്യമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ഞായറാഴ്ച ഉച്ചക്ക് 12ന് നടന്ന ചടങ്ങിൽ നാട മുറിച്ച് മന്ത്രി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ബഷീർ പാങ്ങോട് അധ്യക്ഷത വഹിച്ചു. ചീഫ് കോഓർഡിനേറ്റർ നാസർ കാരന്തൂർ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി നജിം കൊച്ചുകലുങ്ക് സ്വാഗതവും ട്രഷറർ അക്‌ബർ വേങ്ങാട്ട് നന്ദിയും പറഞ്ഞു. കെ.യു ഇഖ്ബാൽ, ഷക്കീബ് കൊളക്കാടൻ, വി.ജെ നസ്‌റുദ്ദീൻ, ഉബൈദ് എടവണ്ണ, ഇസ്മാഈൽ എരുമേലി, സി.എം കുഞ്ഞി കുമ്പള, മുഹമ്മദ് ബഷീർ, ശിഹാബ് കൊട്ടുകാട്, മുഹമ്മദ് സുഹൈബ്, റബീഅ് മുഹമ്മദ്, കെ.സി.എം അബ്ദുല്ല, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ജമാൽ ചോറ്റി, നൗഫൽ പാലക്കാടൻ, ഡോ. സുരേഷ്, സനൂപ് പയ്യന്നൂർ, ജാഫർ മൂത്തേടത്ത്, മുജീബ് ഉപ്പട, വി. കുഞ്ഞിമുഹമ്മദ്, റിജോ വി. ഇസ്മാഈൽ, റഊഫ് മലയിൽ, നാസർ കല്ലറ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.