റിയാദിലെ ഇന്ത്യൻ സ്‌കൂളിൽ ഫീസ് നിരക്ക് കുത്തനെ കൂട്ടി. മുന്നറിയിപ്പില്ലാതെ ഓരോ ക്ലാസിലും പ്രതിമാസം 75 റിയാലാണ് വർധിപ്പിച്ചത്. കിഴക്കൻ പ്രവിശ്യകളിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് നേരത്തെ വർധിപ്പിച്ചിരുന്നു. ഇതോടെ പ്രവാസി വിദ്യാർത്ഥികളുടെ പഠന ചെലവ് കുത്തനെ ഉയരും.

മുൻ വർഷത്തേതിനേക്കാൾ 30 ശതമാനമാണ് വർദ്ധന. പുതുക്കിയ ഫീ നിരക്ക് സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്നുമാസത്തേക്ക് 1110 റിയാലും ആറു മുതൽ 10 വരെയുള്ളവർക്ക് 1185 റിയാലും 11,12 ക്ലാസുകാർക്ക് 1335 റിയാലുമാണ് പുതുക്കിയ ഫീസ്. നിലവിലെ അധ്യയന വർഷം ഇത് 885, 960,1110 എന്നിങ്ങനെയാണ്. സയൻസ് ആൻഡ് ലബോറട്ടറി ഫീസിനത്തിലും 100 റിയാലിന്റെ വർദ്ധനവുണ്ട്. ഏപ്രിൽ, ജൂൺ, ഒക്ടോബർ, ജനുവരി മാസങ്ങളിലാണ് ഫീസ് അടക്കേണ്ടത്. പണമായും ഓൺലൈനായും കാർഡുകൾ വഴിയും ഫീസ് അടക്കാം. എന്നാൽ ശനിയാഴ്ചകളിൽ ഫീസ് പണമായി സ്വീകരിക്കില്ല.

സയൻസ് ആൻഡ് ലബോറട്ടറി ഫീസ് 200 റിയാലായി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ, ഒക്ടോബർ ഫീസിന്റെ കൂടെ അടച്ചാൽ മതി. അഡ്‌മിഷൻ ഫീ, വികസന ഫ ണ്ട്, അഡ്‌മിഷൻ ഫോറം ഫീ, എൻട്രൻസ് ഫീ, കന്പ്യൂട്ടർ ലാബ് ഫീ എന്നിവയിൽ നിലവിലെ രീതി തന്നെ തുടരുമെന്നും അറിയിപ്പിലുണ്ട്