കണ്ണൂർ: നാടാകെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയതായും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കേ മലബാറിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണുക പ്രധാന ലക്ഷ്യമാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.നാടാകെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണാനായി കാലത്ത് സർക്കാർ ചില പദ്ധതികൾ മുന്നോട്ട് കൊണ്ടുവന്നിരുന്നു.പക്ഷെ ചില കാരണങ്ങളാൽ പദ്ധതി നടപ്പാക്കുന്നത് നീണ്ടുപോകുകയായിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഗവണ്മന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നഗരപാതാ വികസന പദ്ധതിയുടെ ആദ്യഘട്ടം ടെണ്ടർ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടികൾ പുരോഗമിച്ച് വരികയാണ് ഒരാഴ്ചക്കകം അത് പൂർത്തീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്, കണ്ണൂരിൽ മൂന്ന്‌റോഡുകളാണ് അതിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ടെണ്ടർ നടപടികൾ വേഗത്തീ ലാക്കാക്കാൻ ജില്ലാ കണ്ണർകലക്ടറും എം.എൽ എയു മടക്കം പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 

കണ്ണൂർ പട്ടണത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്നത് കണ്ണൂരിന്റെ മാത്രം ആവശ്യമല്ലെന്നും അയൽ സംസ്ഥാനങ്ങളുടെ കൂടി ആവശ്യമാണ് എയർപോർട്ട് റോഡ് വീതി കൂട്ടേണ്ടത് അത്യവശ്യമാണെന്നും ഇതിന്റെ ഭാഗമായുള്ള റോഡ് നവീകരണ പ്രവൃത്തികൾ ഈ പിരീഡിൽ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.