- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഹങ്കാരം പാടില്ലെന്നും വിനയാന്വിതരായി പെരുമാറണമെന്നും പറഞ്ഞത് റിയാസിനോടുള്ള വ്യക്തിവിരോധം; നിയമസഭാ കക്ഷിയോഗത്തിലെ 'രഹസ്യം' പുറത്തായത് ഗൂഢാലോചന; പൊതുമരാമത്ത് മന്ത്രിയെ തൊട്ടാൽ വിവരം അറിയും; ചോർത്തലുകാരനെ കണ്ടെത്താൻ സിപിഎം; ഷംസീർ ഒറ്റപ്പെടും
തിരുവനന്തപുരം: മന്ത്രി പി.എ.മുഹമ്മദ് റിയാസും പാർട്ടിയിലെ എ.എൻ.ഷംസീർ എംഎൽഎയും തമ്മിലുണ്ടായ ഭിന്നതയ്ക്ക് പിന്നിൽ തലശേരി എംഎൽഎയുടെ വ്യക്തിവിരോധം എന്ന നിലപാടിലേക്ക് സിപിഎം. വിവാദം തീർത്തും അനാവശ്യമെന്നു സിപിഎം വിലയിരുത്തുന്നു. നിയമസഭാ സമ്മേളനവേളയിൽ രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസം പുറത്തുവന്നത് ഗൗരവത്തോടെ എടുക്കും. പാർലമെന്ററീ പാർട്ടീയിലെ ചർച്ച പുറത്തു വന്നത് എങ്ങനെയെന്ന് പാർട്ടി അംഗീകരിക്കും. രഹസ്യം ചോർത്തിയവർക്കെതിരെ നടപടിയും എടുക്കും.
പാർട്ടിയിൽ സമ്മേളനകാലമാണ്. പാർട്ടി രഹസ്യങ്ങൾ പുറത്തു പോകുന്നത് തടയാൻ ഈ വിഷയത്തിൽ നടപടി എടുക്കാനാണ് തീരുമാനം. അനാവശ്യ വിമർശനത്തിന്റെ പേരിൽ ഷംസീറിനെ താക്കീതും ചെയ്യും. ഇക്കാര്യത്തിൽ മന്ത്രിക്കു പൂർണ പിന്തുണ നൽകാനാണു സിപിഎം തീരുമാനം. കരാറുകാരുമായി ബന്ധപ്പെട്ട അഴിമതി പാർട്ടി ഗൗരവമായി നേരത്തേ തന്നെ ചർച്ച ചെയ്തതാണ്. കരാറുകാർക്ക് ആ പ്രദേശത്തെ ജനപ്രതിനിധിയാണു തദ്ദേശസ്ഥാപനങ്ങളെയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന പാലം. അതു കൊണ്ട് ഇരുവരും തമ്മിലുള്ള ബന്ധം ഒഴിവാക്കാൻ കഴിയുന്നതല്ല. എന്നാൽ ഇതു കാര്യസാധ്യത്തിനായി അഴിമതിയിലേക്കു വളരുന്നത് ഒഴിവാക്കണമെന്നു പാർട്ടി തീരുമാനിക്കുകയും ജനപ്രതിനിധികൾക്കു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എംഎൽഎയെ കൂട്ടി കരാറുകാർ സമീപിക്കുമ്പോൾ മന്ത്രിമാർക്കോ ഉയർന്ന ഉദ്യോഗസ്ഥർക്കോ കർക്കശമായി നിലപാടെടുക്കാൻ കഴിയാതെ വരും. പൊതു പ്രസ്താവന എന്ന നിലയിലാണ് കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്നു സഭയിൽ റിയാസ് പറഞ്ഞത്. സിപിഎമ്മിലെ ഏതെങ്കിലും എംഎൽഎയെ ഉദ്ദേശിച്ചുള്ള വിമർശനമായിരുന്നില്ല ഇത്. എന്നിട്ടും ഷംസീർ ഏറ്റുപിടിച്ചു. പാർലമെന്ററീ പാർട്ടിയിലെ മറ്റ് എംഎൽഎമാരുടെ പരാതി പറച്ചിൽ റിയാസിനെ ലക്ഷ്യമിട്ടതല്ല. അതുകൊണ്ട് ഈ വിഷയത്തിൽ ഷംസീറിനെ ആരും പിന്തുണച്ചില്ലെന്നാണ് നിഗമനം.
മന്ത്രിയുടെ പ്രസ്താവനയെ ഷംസീർ നിയമസഭാകക്ഷി യോഗത്തിൽ അപ്രതീക്ഷിതമായി ചോദ്യം ചെയ്തു. റിയാസിന്റെ ആ പ്രസ്താവനയെ അല്ല, മന്ത്രിയുടെ ശൈലിയോടുള്ള പ്രതിഷേധമാണു ഷംസീർ പ്രകടിപ്പിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്. അഹങ്കാരം പാടില്ലെന്നും വിനയാന്വിതരായി പെരുമാറണമെന്നും മറ്റുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചില മന്ത്രിമാരുടെ ഓഫിസിൽ നിന്നു വിവരങ്ങൾ ലഭിക്കുന്നില്ലെന്നു ഷംസീറിന്റെ സുഹൃത്തായ എംഎൽഎ കെ.വി.സുമേഷും ആ യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ സുമേഷിന്റെ ലക്ഷ്യം റിയാസായിരുന്നു. ഇത്തരം വിമർശനം ആർക്കും ഉന്നയിക്കാം.
ഷംസീറിന്റെ വിയോജിപ്പ് മറ്റു ചില എംഎൽഎമാർ ഏറ്റുപിടിക്കുകയും താൻ മാപ്പു പറയുകയും ചെയ്തുവെന്ന നിലയിൽ വാർത്ത വന്നതോടെയാണ് താൻ ഒരടി പിന്നോട്ടു പോയിട്ടില്ലെന്നു പാർട്ടിയുടെ അനുമതിയോടെ റിയാസ് വിശദീകരിച്ചത്. അതേ സമയം പറഞ്ഞതിൽ താനും ഉറച്ചു നിൽക്കുന്നതായി ഷംസീറിന്റെ മൗനവും സൂചിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ