- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അടുത്ത ബന്ധുക്കളെ കാണിച്ച ശേഷം രാവിലെ 8 മണിയോടെ ഖബറടക്കം; റിസബാവ ഇനി ഓർമ്മകളിൽ
കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടൻ റിസബാവ(60)യുടെ മൃതദേഹം കബറടക്കി. മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിലായിരുന്നു ഖകബറടക്കം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അടുത്ത ബന്ധുക്കളെ കാണിച്ച ശേഷം രാവിലെ 8 മണിയോടെയാണ് ഖബറടക്കിയത്.
ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. റിസ ബാവയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പൊതുദർശനം ഒഴിവാക്കിയിരുന്നു. കോവിഡ് പോസിറ്റീവായതിന തുടർന്ന് കപ്പലണ്ടിമുക്കിലെ ഷാഹിദാ കമലിൽ പൊതുദർശനത്തിന് വയ്ക്കാനുള്ള തീരുമാനം മാറ്റുകയായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ കബർസ്ഥാനിൽ രാവിലെ എട്ടു മണിയോടെയായിരുന്നു. ഖബറടക്കം. റിസബാവയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദർശനം ഒഴിവാക്കിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങുകളിൽ സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക് അന്തിമോപചാരമർപ്പിച്ചു.
സിനിമ - സാംസ്‌കാരിക മേഖലകളിൽ സഹപ്രവർത്തകർക്ക് അന്തിമോപചാരമർപ്പിക്കാൻ മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലുള്ള ഷാദിമ മഹല്ലിൽ പൊതുദർശനത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും രാത്രിയോടെ കൊറോണ പരിശോധന ഫലം പോസറ്റീവായതോടെ ആശുപത്രിയിൽ നിന്ന് ഖബർസ്ഥാനിലേക്ക് മൃതദേഹം നേരിട്ടെത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരും, മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരും റിസബാവയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചു.