- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഹിദ ഉമ്മ നാട്ടിലെത്തി വീട്ടുകാർക്കൊപ്പം ഈദ് ആഘോഷിച്ചു; വീട് വെക്കാൻ സ്ഥലം വാങ്ങാൻ രണ്ട് ലക്ഷം രൂപ സഹായം നൽകാൻ തയ്യാറായി സുരേഷ് ഗോപിയും; താരത്തിന്റെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: ദുബായി ആസ്ഥാനമായ ഗോൾഡ് എഫ്എം 101.3യുടെ ഹോം ഫോർ ഈദ് പരിപാടിയുടെ ഭാഗമായി പ്രവാസി മലയാളികൾ പരിചയപ്പെട്ട വ്യക്തിത്വമാണ് ഷാഹിദ ഉമ്മയുടേത്. വർഷങ്ങളോളം ഷാർജയിലെ അറബിയുടെ വീട്ടിൽ വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെയും വിവാഹം ചെയ്തയച്ച ഷാഹിദ ഉമ്മയുടെ അനുഭവത്തെ കുറിച്ച് റോഡിയോ ജോക്കിയായ വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചത് ഏറെ വൈറലായിരുന്
കൊച്ചി: ദുബായി ആസ്ഥാനമായ ഗോൾഡ് എഫ്എം 101.3യുടെ ഹോം ഫോർ ഈദ് പരിപാടിയുടെ ഭാഗമായി പ്രവാസി മലയാളികൾ പരിചയപ്പെട്ട വ്യക്തിത്വമാണ് ഷാഹിദ ഉമ്മയുടേത്. വർഷങ്ങളോളം ഷാർജയിലെ അറബിയുടെ വീട്ടിൽ വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെയും വിവാഹം ചെയ്തയച്ച ഷാഹിദ ഉമ്മയുടെ അനുഭവത്തെ കുറിച്ച് റോഡിയോ ജോക്കിയായ വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചത് ഏറെ വൈറലായിരുന്നു. ഇതേ കുറിച്ച് മറുനാടൻ മലയാളിയും വാർത്ത പ്രസിദ്ധീകരിക്കുകയാണ്ടായി. നാട്ടിലെത്തി കുടുംബത്തോടൊപ്പം വർഷങ്ങൾക്ക് ശേഷം ഷാഹിദ ഉമ്മ ഈദ് ആഘോഷിക്കാൻ എഫ്എം റേഡിയോയുടെ ഇടപെടലിലൂടെ സാധിച്ചിരുന്നു. ഈദ് ദിനത്തിൽ രാവിലെ ഷാഹിദ ഉമ്മയെന്ന 63കാരി നാട്ടിലെത്തിയിരുന്നു.
ഏറെ ദുരിതക്കയം താണ്ടിയ ഷാഹിദ ഉമ്മയ്ക്ക് ഈദിന്റെ പുണ്യമായി മറ്റൊരു ഭാഗ്യം കൂടി ലഭിച്ചു. വൈശാഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ഇത് സംബന്ധിച്ച വാർത്തയും അറിഞ്ഞ ,സിനിമാതാരം സുരേഷ് ഗോപി ഉമ്മയെ സഹായിക്കാൻ സന്നദ്ധനായി രംഗത്തെത്തി. ഷാഹിദ ഉമ്മയ്ക്ക് വീടുവെക്കാൻ ആവശ്യമായ രണ്ട് സെന്റ് സ്ഥലം വാങ്ങാൻ സാഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി രംഗത്തെത്തിയത്. ഇവർക്ക് രണ്ട് ലക്ഷം രൂപ നൽകാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ഇക്കാര്യം താരം ഉമ്മയെ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഷാഹിദ ഉമ്മയുടെ അനുഭവത്തെ കുറിച്ച് ആർജെ വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:
ഞാൻ ഒരു Radio Jockey ആയിട്ട് ജോലി ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷത്തോളം ആയി ഇതിനിടയിൽ പല തരത്തിൽ ഉള്ള ശ്രോതാക്കളെ പരിചയപെട്ടിട്ടുണ്ട് പക്ഷേ ഇതാദ്യമായി ഒരു ഉമ്മ എന്റെ കണ്ണുകൾ നിറയിച്ചു ! 62 വയസ്സായിട്ടും Sharjah യിലെ ഒരു വീട്ടിൽ വീട്ടു ജോലി ചെയ്ത് 3 പെൺ മക്കളേയും കല്യാണം കഴിപ്പിച്ച് വിട്ട് .. ഇപ്പോൾ 2 സെന്റ് സ്ഥലം എങ്കിലും വാങ്ങണം എന്ന ആഗ്രഹത്തിൽ നിൽക്കുന്ന ഷാഹിദ ഉമ്മ!! സ്വന്തം ഉപ്പയും, ഭർത്താവും മരിച്ചിട്ടും നാട്ടിൽ പോകാൻ അവസരം ലഭിക്കാതെ ഇവിടെ ജീവിക്കുന്ന ഒരു നല്ല ഉമ്മ.. ഉമ്മ ആഗ്രഹിക്കുന്നതെല്ലാം ഉമ്മക്ക് പടച്ചോൻ നൽകട്ടെ പക്ഷെ എന്തോ ഉമ്മയുടെ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു.. നമ്മളെല്ലാം എന്തെല്ലാം കാര്യങ്ങളെ കുറിച്ചാണ് ദിവസവും complaint പറയുന്നത് .. കാശില്ല , ശമ്പളം കൂടണം , കൂട്ടുകാരില്ല , എന്നെ ആരും സ്‌നേഹിക്കുന്നില്ല , ആരുമില്ല എനിക്ക് , ഈ വീട് ചെറുതാണ് , കാർ ഒന്ന് മാറ്റണം , പുതിയ ഡ്രസ്സ് കളർ പോരാ, net ന് സ്പീഡ് ഇല്ല അങ്ങനെ എന്തെല്ലാം!! പക്ഷെ ഇതൊന്നും അല്ല ജീവിതം എന്ന് മനസിലാക്കാൻ ഷാഹിദ ഉമ്മയെ പോലുള്ളവരുമായി സംസാരിച്ചാൽ മതി എന്ന് ഞാൻ മനസിലാക്കി.. ഒന്നുമില്ല എന്ന് പറയുമ്പോൾ ഓർക്കുക നമുക്ക് ഉള്ളതിനെ കുറിച്ച് .. നമുക്ക് ലഭിച്ച ഭാഗ്യങ്ങളെ കുറിച്ച് .. ഒരുപക്ഷെ ഇന്ന് എനിക്ക് ലഭിച്ച ഒരു വലിയ തിരിച്ചറിവ് ഇതായിരിക്കും .. ഉമ്മാ ഒരുപാട് നന്ദി എന്റെ ജീവിതത്തിൽ പുതിയ ചില പാഠങ്ങൾ പറഞ്ഞു തന്നതിന് .. മറന്നു പോയ ചില കാര്യങ്ങൾ ഒർമ്മിപ്പിച്ചതിന് ..
ഈ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ഇങ്ങനെ സുരേഷ് ഗോപി സാഹായം വാഗ്ദാനം ചെയ്ത വിവരം എഫ്എം അധികൃതരും വൈശാഖും ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
ഒടുവിൽ നമ്മുടെ പ്രിയപ്പെട്ട ഷാഹിദ ഉമ്മ നാട്ടിൽ എത്തി !! ഈ അവസരത്തിൽ ഞങ്ങൾക്ക് പറയാൻ ഒരു സന്തോഷ വാർത്തയും :) കഴിഞ്ഞ ദിവസം...
Posted by RJ Vysakh on Saturday, July 18, 2015
ഷാഹിദ ഉമ്മയ്ക്ക് സഹായം വാഗ്ദാനം ചെയ്ത സുരേഷ് ഗോപിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയത്. ബിജെപി ബന്ധത്തിന്റെ പലരുടെയും ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന താരം തനിക്കെ ശരിയെന്ന തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ മടിച്ചു നിൽക്കാറില്ലെന്ന് വ്യക്തമാക്കുകയാണ് ഒരിക്കൽ കൂടി. സുരേഷ് ഗോപിയുടെ നല്ലമനസിന് ഒരുക്കൽ കുടി കൈയടികൾ നൽകേണ്ടതാണ്...