- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലായ്മയെ കുറിച്ച് മാത്രം വിലപിക്കുന്നവർ ഷാഹിദ ഉമ്മയെ അറിയുക! 62ാം വയസിലും വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ച മാതൃവാത്സല്യത്തെയും; ഈദിന്റെ പുണ്യത്തിൽ തീർച്ചയായും വായിക്കേണ്ട ഒരു കുറിപ്പ്
ദുബായ്: റമസാന്റെ പുണ്യം നുകർന്ന് ഈദ് ആഘോഷിക്കാൻ ഒരുങ്ങിയിരിക്കയാണ് മുസ്ലിം വിശ്വാസികൾ. കേരളത്തിൽ നാളെയാണ് ഈദ് ആഘോഷം. ഗൾഫ് നാടുകളിൽ കഷ്ടപ്പെടുന്ന മലയാളികൾക്ക് നാട്ടിലെത്തി ഈദ് ആഘോഷിക്കാൻ അവസരം ഒരുക്കി ദുബായിലെ ഗോൾഡ് എംഎം റേഡിയോ രംഗത്തുണ്ടായിരുന്നു. ഹോം ഫോർ ഈദ് പരിപാടിയുമായാണ് ഗോൾഡ് 101.3 എഫ് എം രംഗത്തെത്തിയിരുന്നു. ഇത് പ്രകാരം നാട്
ദുബായ്: റമസാന്റെ പുണ്യം നുകർന്ന് ഈദ് ആഘോഷിക്കാൻ ഒരുങ്ങിയിരിക്കയാണ് മുസ്ലിം വിശ്വാസികൾ. കേരളത്തിൽ നാളെയാണ് ഈദ് ആഘോഷം. ഗൾഫ് നാടുകളിൽ കഷ്ടപ്പെടുന്ന മലയാളികൾക്ക് നാട്ടിലെത്തി ഈദ് ആഘോഷിക്കാൻ അവസരം ഒരുക്കി ദുബായിലെ ഗോൾഡ് എംഎം റേഡിയോ രംഗത്തുണ്ടായിരുന്നു. ഹോം ഫോർ ഈദ് പരിപാടിയുമായാണ് ഗോൾഡ് 101.3 എഫ് എം രംഗത്തെത്തിയിരുന്നു. ഇത് പ്രകാരം നാട്ടിലേക്ക് പോകാൻ അവസരം ലഭിച്ച വ്യക്താണ് ഷാഹിദ ഉമ്മ. വർഷങ്ങളായി ഷാർജയിൽ വീട്ടുവേലക്കാരിയായ 62 കാരിയുടെ ജീവിതത്തിലെ ദുരിതങ്ങൾ കേട്ട ശേഷാണ് റേഡിയോ സ്‌റ്റേഷൻ ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുക്കിയത്. ഷാഹിദ ഉമ്മയുമായി സംസാരിച്ച വിവരം വളരെ ഹൃദയസ്പർശിയായി എഫ്എമ്മിലെ റേഡിയോ ജോക്കി വൈശാഖ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഒമ്പതിനായിരത്തിലേറെ പേരാണ് വൈശാഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ലൈക്ക് ചെയ്തത്. എന്തിലും ഏതിനും ഇല്ലായ്മകളെന്ന് പറയുന്ന യുവാക്കൾ തീർച്ചയായും വായിക്കേണ്ടതാണ് ഷാഹിദ ഉമ്മയെ കുറിച്ചുള്ള ഈ കുറിപ്പ്. സ്വന്തം ഭർത്താവും ഉപ്പയും മരിക്കുമ്പോഴും നാട്ടിൽ പോകാൻ സാധിക്കാതെ കഷ്ടപ്പെടുകയായിരുന്നു ഷാഹിദ ഉമ്മ. വർഷങ്ങൾ വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെയും വിവാഹം ചെയ്തയച്ചു ഇവർ. ഇപ്പോഴും ഷാർജയിലെ അറബിയുടെ വീട്ടിൽ ജോലി ചെയ്യുന്നു ഇവർ. ഇവരെ കുറിച്ചുള്ള ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുകയായിരുന്നു.
വൈശാഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു:
ഞാൻ ഒരു Radio Jockey ആയിട്ട് ജോലി ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷത്തോളം ആയി ഇതിനിടയിൽ പല തരത്തിൽ ഉള്ള ശ്രോതാക്കളെ പരിചയപെട്ടിട്ടുണ്ട് പക്ഷേ ഇതാദ്യമായി ഒരു ഉമ്മ എന്റെ കണ്ണുകൾ നിറയിച്ചു ! 62 വയസ്സായിട്ടും Sharjah യിലെ ഒരു വീട്ടിൽ വീട്ടു ജോലി ചെയ്ത് 3 പെൺ മക്കളേയും കല്യാണം കഴിപ്പിച്ച് വിട്ട് .. ഇപ്പോൾ 2 സെന്റ് സ്ഥലം എങ്കിലും വാങ്ങണം എന്ന ആഗ്രഹത്തിൽ നിൽക്കുന്ന ഷാഹിദ ഉമ്മ!! സ്വന്തം ഉപ്പയും, ഭർത്താവും മരിച്ചിട്ടും നാട്ടിൽ പോകാൻ അവസരം ലഭിക്കാതെ ഇവിടെ ജീവിക്കുന്ന ഒരു നല്ല ഉമ്മ.. ഉമ്മ ആഗ്രഹിക്കുന്നതെല്ലാം ഉമ്മക്ക് പടച്ചോൻ നൽകട്ടെ പക്ഷെ എന്തോ ഉമ്മയുടെ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു.. നമ്മളെല്ലാം എന്തെല്ലാം കാര്യങ്ങളെ കുറിച്ചാണ് ദിവസവും complaint പറയുന്നത് .. കാശില്ല , ശമ്പളം കൂടണം , കൂട്ടുകാരില്ല , എന്നെ ആരും സ്‌നേഹിക്കുന്നില്ല , ആരുമില്ല എനിക്ക് , ഈ വീട് ചെറുതാണ് , കാർ ഒന്ന് മാറ്റണം , പുതിയ ഡ്രസ്സ് കളർ പോരാ, net ന് സ്പീഡ് ഇല്ല അങ്ങനെ എന്തെല്ലാം!! പക്ഷെ ഇതൊന്നും അല്ല ജീവിതം എന്ന് മനസിലാക്കാൻ ഷാഹിദ ഉമ്മയെ പോലുള്ളവരുമായി സംസാരിച്ചാൽ മതി എന്ന് ഞാൻ മനസിലാക്കി.. ഒന്നുമില്ല എന്ന് പറയുമ്പോൾ ഓർക്കുക നമുക്ക് ഉള്ളതിനെ കുറിച്ച് .. നമുക്ക് ലഭിച്ച ഭാഗ്യങ്ങളെ കുറിച്ച് .. ഒരുപക്ഷെ ഇന്ന് എനിക്ക് ലഭിച്ച ഒരു വലിയ തിരിച്ചറിവ് ഇതായിരിക്കും .. ഉമ്മാ ഒരുപാട് നന്ദി എന്റെ ജീവിതത്തിൽ പുതിയ ചില പാഠങ്ങൾ പറഞ്ഞു തന്നതിന് .. മറന്നു പോയ ചില കാര്യങ്ങൾ ഒർമ്മിപ്പിച്ചതിന് ..
ഞാൻ ഒരു Radio Jockey ആയിട്ട് ജോലി ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷത്തോളം ആയി ഇതിനിടയിൽ പല തരത്തിൽ ഉള്ള ശ്രോതാക്കളെ പരിചയപെട്...
Posted by RJ Vysakh on Thursday, July 16, 2015