- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയുടെ മണ്ഡലം ആരുപിടിക്കുമെന്ന ആകാംക്ഷയിൽ തമിഴകം; രണ്ടിലയെ ജനം ജയിപ്പിക്കുമെന്ന പളനിസാമിയുടെ വിശ്വാസം ദിനകരൻ തകർക്കുമോ; എഐഡിഎംകെ ഭരണ-വിമത പക്ഷങ്ങൾക്കും ഡിഎംകെയ്ക്കും നിർണായകമായ ആർ.കെ.നഗർ തിരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം
ചെന്നൈ: എഐഡിഎംകെ ഔദ്യോഗിക വിമതപക്ഷങ്ങൾക്ക് നിർണായകമായ ആർ.കെ.നഗർ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഭരണകക്ഷിയെന്ന നിലയിൽ ഒപിഎസ്-പളനിസാമി നേതൃത്വത്തിന്റെ ബലം പരിശോധിക്കുന്നതാവും പളം. ഭരണത്തിലിരിക്കേ ആർകെ നഗറിൽ തോൽവിയുണ്ടായാൽ അത് സർക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാം. തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയിലും ചലനങ്ങളുണ്ടാക്കാം. പാർട്ടിയിൽ വീണ്ടും പിളർപ്പിന് സാധ്യതയുണ്ട്. ഇക്കാരണത്താൽ സ്ഥാനാർത്ഥി ഇ. മധുസൂദനനായി മന്ത്രിമാരെല്ലാം പ്രചാരണത്തിനുണ്ടായിരുന്നു. ഏപ്രിലിൽ പനീർശെൽവം വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന മധുസൂദനൻ ഇത്തവണ ഔദ്യോഗിക സ്ഥാനാർത്ഥിയാണ്. പണമിറക്കിയുള്ള ദിനകരൻ വിഭാഗത്തിന്റെ പ്രചാരണത്തെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ഉത്കണ്ഠ പാർട്ടിക്കുണ്ട്.പാർട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണ് മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാർട്ടി ചിഹ്നത്തിൽ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന് അണ്ണാ ഡിഎംകെ പ്രതീക്ഷിക്കുന്നു. തെലുങ
ചെന്നൈ: എഐഡിഎംകെ ഔദ്യോഗിക വിമതപക്ഷങ്ങൾക്ക് നിർണായകമായ ആർ.കെ.നഗർ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഭരണകക്ഷിയെന്ന നിലയിൽ ഒപിഎസ്-പളനിസാമി നേതൃത്വത്തിന്റെ ബലം പരിശോധിക്കുന്നതാവും പളം. ഭരണത്തിലിരിക്കേ ആർകെ നഗറിൽ തോൽവിയുണ്ടായാൽ അത് സർക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാം. തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയിലും ചലനങ്ങളുണ്ടാക്കാം. പാർട്ടിയിൽ വീണ്ടും പിളർപ്പിന് സാധ്യതയുണ്ട്. ഇക്കാരണത്താൽ സ്ഥാനാർത്ഥി ഇ. മധുസൂദനനായി മന്ത്രിമാരെല്ലാം പ്രചാരണത്തിനുണ്ടായിരുന്നു.
ഏപ്രിലിൽ പനീർശെൽവം വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന മധുസൂദനൻ ഇത്തവണ ഔദ്യോഗിക സ്ഥാനാർത്ഥിയാണ്. പണമിറക്കിയുള്ള ദിനകരൻ വിഭാഗത്തിന്റെ പ്രചാരണത്തെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ഉത്കണ്ഠ പാർട്ടിക്കുണ്ട്.പാർട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണ് മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാർട്ടി ചിഹ്നത്തിൽ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന് അണ്ണാ ഡിഎംകെ പ്രതീക്ഷിക്കുന്നു. തെലുങ്ക് വോട്ടർമാർമാർക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ അതേ വിഭാഗത്തിൽനിന്നുള്ള ആളാണെന്നതും മധുസൂദനന് ശക്തിയാണ്.
മറുവശത്ത് തിരിച്ചുവരവിനുള്ള കളമായാണ് ഡിഎംകെ ആർകെ നഗറിനെ കാണുന്നത്. ആർകെ നഗറിൽ പരാജയപ്പെട്ടാൽ നേതാവെന്ന നിലയിൽ എം.കെ.സ്റ്റാലിന് അതു ക്ഷീണമാകും. നേതാവെന്ന നിലയിൽ പാർട്ടിയിൽ വെല്ലുവിളികളില്ലെങ്കിലും ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത മുതലെടുക്കാനായില്ലെന്ന വിമർശനം ഉയരാം.
2ജി സ്‌പെക്ട്രം കേസിൽ കനിമൊഴിയേയും രാജയേയും സിബിഐ പ്രത്യേക കോടതി വെറുതേവിട്ട ദിവസം നടന്ന തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ.
ഡിഎംകെയുടെ പ്രാദേശിക നേതാവ് മരുതു ഗണേശാണ് സ്ഥാനാർത്ഥി. പണക്കൊഴുപ്പിൽ അണ്ണാ ഡിഎംകെ, ദിനകരൻപക്ഷത്തിന്റെ പ്രചാരണത്തിനൊപ്പമെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഇതു തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ട്. എന്നാൽ, സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. കോൺഗ്രസും, മുസ്ലിം ലീഗും, ഇടതുപാർട്ടികളും, വൈക്കോയും പിന്തുണ പ്രഖ്യാപിച്ചതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു.
ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഔദ്യോഗിക പക്ഷത്തായിരുന്ന ടി.ടി.വി.ദിനകരൻ ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. പണമൊഴുക്കി തിരഞ്ഞെടുപ്പിനെ തനിക്കനുകൂലമാക്കാൻ ദിനകരന് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്. ചില രാഷ്ട്രീയ നിരീക്ഷകർ ദിനകരൻ വിജയിക്കാനുള്ള സാധ്യതയും കാണുന്നു. പ്രമുഖ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിക്കുന്ന ആളും സ്വീകാര്യതയുമാണ് ദിനകരനു ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകരൻ പക്ഷം പുറത്തുവിട്ടിരുന്നു. ജയലളിത മരിച്ചശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന പ്രചാരണത്തെ തകർക്കാനാണ് വിഡിയോ പുറത്തുവിട്ടത്. ഇതു ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
തമിഴ്‌നാട്ടിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി കരുതലോടെയാണ് നീങ്ങുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റെ കരു നാഗരാജനാണ് സ്ഥാനാർത്ഥി. അണ്ണാ ഡിഎംകെയിൽ ഒപിഎസ് പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നിൽ പ്രവർത്തിച്ചെന്നു കരുതുന്ന ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് അവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.