കലാഭവൻ മണിയുടെ നാടൻ പാട്ടുകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മണിയുടെ പാട്ടുകൾ പോപ്പുലറായതിനു പിന്നിലെ വ്യക്തിയെ പക്ഷേ ഏറെ പേർ 

അറിയില്ല. മണിയുടെ പാട്ടുകളിൽ ഒട്ടുമിക്കതും ഇറങ്ങിയത് ഒരേ കമ്പനിക്കു വേണ്ടിയായിരുന്നു. മാരുതി കാസറ്റ്‌സ്. മണിയുടെ അടുത്ത സുഹൃത്തായ സതീഷാണ് ഈ കമ്പനിയുടെ ഉടമ.

കലാഭവൻ മണിയുടെ അകാലവിയോഗത്തിനുശേഷം പല സുഹൃത്തുക്കളും തിരിഞ്ഞു നോക്കാതായപ്പോൾ അങ്ങിനെയല്ലാത്ത ഒരാൾ എന്നു പറഞ്ഞാണ് മണിയുടെ
അനുജൻ ആർഎൽവി രാമകൃഷ്ണൻ ഇദ്ദേഹത്തെ പരിചയപ്പടുത്തുന്നത്. സതീഷ് അതിനൊരപവാദമായിരുന്നെന്നും രാമകൃഷ്ണൻ പറയുന്നു.കലാഭവൻ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികൾ അവരുടെ ഇപ്പോഴത്തെ പബ്‌ളിസിറ്റിക്കു വേണ്ടി ചാനലുകൾ കയറി ഇറങ്ങി മണി ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോൾ സതീഷേട്ടൻ ഇതെല്ലാം കണ്ട് നിശബ്ദനായി നിൽക്കുകയാണെന്ന് രാമകൃഷ്ണൻ പറയുന്നു.

ആർഎൽ വി രാമകൃഷ്ണന്റെ കുറിപ്പ്

സതീഷേട്ടനൊപ്പം!. എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.കഴിഞ്ഞ 25 വർഷമായി കലാഭവൻ മണി ചേട്ടന്റെ പാട്ടുകൾ നിങ്ങൾക്ക് മുൻപിൽ എത്തിച്ച മാരുതി കാസറ്റ്‌സിന്റെ അമരക്കാരൻ. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവർ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മണി ചേട്ടനെ ഉപയോഗിച്ചവരാണ് അതിൽ ഏറെയും എന്ന് ഇപ്പോൾ നമ്മുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്).പക്ഷെ അതിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടൻ: ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നിൽക്കുന്നു. കലാഭവൻ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികൾ അവരുടെ ഇപ്പോഴത്തെ പബ്‌ളിസിറ്റിക്കു വേണ്ടി ചാനലുകൾ കയറി ഇറങ്ങി മണി ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോൾ സതീഷേട്ടൻ ഇതെല്ലാം കണ്ട് നിശബ്ദനായി നിൽക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്‌നേഹം മാത്രമെ ഉള്ളൂ സതീഷേട്ടന്.സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങൾക്ക് മണി ചേട്ടനു തുല്യമാണ്.