- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ രോഗിയായ ചേട്ടനു സെഡേഷൻ കൊടുത്തത് ആസൂത്രണത്തിന്റെ ഭാഗം; ഡോക്ടർ സുമേഷിന്റെ ഇടപെടലുകൾ മരണകാരണമായി; കൊലയ്ക്കു പിന്നിൽ സാമ്പത്തിക ഇടപാടുകളും; കലാഭവൻ മണിയുടെ അനുജനു കിട്ടിയ ഊമക്കത്തുകളിൽ ഉള്ളതു ഗുരുതര ആരോപണങ്ങൾ; മറുനാടനോടു തുറന്നടിച്ച് ആർ എൽ വി രാമകൃഷ്ണൻ
തൃശൂർ: കലാഭവൻ മണിയുടെ മരണം സംബന്ധിച്ചു അന്വേഷണം വഴിമുട്ടിയെന്നു ആരോപണവുമായി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്ത്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരുകൾ സഹിതം മൂന്നു ഊമ കത്തുകൾ തനിക്കു ലഭിച്ചതായി രാമകൃഷ്ണൻ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. സാമ്പത്തികമായി മണി സഹായിച്ച പലരുമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയം ബലപ്പെടുന്ന രീതിയിലാണ് തനിക്കു കിട്ടിയ കത്തുകളിൽ ഇതിവൃത്തം എന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയ ബന്ധമുള്ള ആളുകളും പെടുന്നതായും, കലാഭവൻ മണി മുൻപ് ഇലക്ഷനിൽ നിർത്തി ജയിപ്പിച്ച വ്യക്തിക്കും, മണിയുടെ മാനേജർക്കും സാമ്പത്തികമായി സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അതിൽ പങ്കു പറ്റിയവരോട് പണം തിരിച്ചു ചോദിച്ചതാണ് മാണിയെ അപായപെടുത്താൻ കാരണമെന്നും തനിക്കു കിട്ടിയ കത്തിൽ ഉണ്ടെന്നും രാമകൃഷ്ണൻ പറയുന്നു. പല വ്യക്തികൾക്കും മണി കൊടുത്ത പണത്തിന്റെ വിവരങ്ങളും തനിക്കു കിട്ടിയ ഊമക്കത്തിൽ ഉണ്ടെന്നും, ഇതിൽ കോടികൾ ഉണ്ടെന്നും രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഊമക്കത്തിൽ പറയുന്ന പേരുകൾ നമ്മൾ
തൃശൂർ: കലാഭവൻ മണിയുടെ മരണം സംബന്ധിച്ചു അന്വേഷണം വഴിമുട്ടിയെന്നു ആരോപണവുമായി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്ത്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരുകൾ സഹിതം മൂന്നു ഊമ കത്തുകൾ തനിക്കു ലഭിച്ചതായി രാമകൃഷ്ണൻ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തികമായി മണി സഹായിച്ച പലരുമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയം ബലപ്പെടുന്ന രീതിയിലാണ് തനിക്കു കിട്ടിയ കത്തുകളിൽ ഇതിവൃത്തം എന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയ ബന്ധമുള്ള ആളുകളും പെടുന്നതായും, കലാഭവൻ മണി മുൻപ് ഇലക്ഷനിൽ നിർത്തി ജയിപ്പിച്ച വ്യക്തിക്കും, മണിയുടെ മാനേജർക്കും സാമ്പത്തികമായി സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അതിൽ പങ്കു പറ്റിയവരോട് പണം തിരിച്ചു ചോദിച്ചതാണ് മാണിയെ അപായപെടുത്താൻ കാരണമെന്നും തനിക്കു കിട്ടിയ കത്തിൽ ഉണ്ടെന്നും രാമകൃഷ്ണൻ പറയുന്നു. പല വ്യക്തികൾക്കും മണി കൊടുത്ത പണത്തിന്റെ വിവരങ്ങളും തനിക്കു കിട്ടിയ ഊമക്കത്തിൽ ഉണ്ടെന്നും, ഇതിൽ കോടികൾ ഉണ്ടെന്നും രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഊമക്കത്തിൽ പറയുന്ന പേരുകൾ നമ്മൾ പ്രതികൾ എന്ന് ആരോപിച്ച വ്യക്തികൾ തന്നെയാണ്. മണിയുടെ ഭാര്യാ പിതാവാണ് ആദ്യം മുതലേ മണിയുടെ ബാങ്കിങ് ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ ഇതിനു കൃത്യമായ കണക്കുകൾ ഉണ്ട്. എന്നാൽ മാനേജർ ജോബിയുമായി ബന്ധപെട്ടു നടത്തിയ പണം ഇടപാടിൽ കണക്കുകൾ ഇല്ലെന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. മുൻപ് തന്റെ ചേട്ടൻ പാഡിയിൽ എത്തുന്ന പലർക്കും ജോബി വഴി സാമ്പത്തിക സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് മണി തിരിച്ചു ചോദിച്ചപ്പോൾ പലരും അങ്കലാപ്പിലായി. ഇതിൽ കസ്റ്റംസിൽ ജോലി ചെയുന്ന സാബു എന്നാ ഒരാൾക്കും, ചേട്ടൻ ഇലക്ഷനു ജയിപ്പിച്ച വിനുവിനും പണം കൊടുത്തതായി തനിക്കു കിട്ടിയ ഊമകത്തിൽ ഉണ്ടെന്നും രാമകൃഷ്ണൻ ആരോപിക്കുന്നു.
ഇതുവരെ 3 ഊമ കത്തുകൾ ഇതുവരെ ലഭിച്ചതായും രാമകൃഷ്ണൻ വ്യക്തമാകുന്നു, ഇതിൽ തന്നെ ഒരു കോടി രൂപയോളം കസ്റ്റംസ് ഉദ്യോഗസ്ഥന് കൊടുത്തതായി വ്യക്തമാക്കിയിട്ടുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇതിൽ ഒരു ഊമ കത്ത് രാമകൃഷ്ണൻ പൊലീസിൽ ഏൽപ്പിച്ചു. മണിയെ കൊലപ്പെടുത്തിയതാണ് എന്ന് പറഞ്ഞുള്ള ഊമ കത്താണ് ആദ്യം തനിക്കു ലഭിച്ചതെന്ന് പറയുന്ന രാമകൃഷ്ണൻ ഇപ്പോൾ സാമ്പത്തികമായി പണം വാങ്ങിയവർ ഒരു ഗ്യാങ്ങാണ് എന്ന് ആരോപിക്കുന്നു. ഇതിൽ ജോബിയും മണിയുടെ സുഹൃത്തായ ഡോ സുമേഷും ഉണ്ടെന്നും ആരോപിക്കുന്നു. മണി മരിച്ച ദിവസം ഇവർ ആസൂത്രണം ചെയ്തപോയെന്നാണ് കാര്യങ്ങൾ എന്നും രാമകൃഷ്ണൻ ആരോപിക്കുന്നു.
പാഡിയിൽ വച്ചു തന്റെ ചേട്ടന് സഡേഷൻ കൊടുത്തതും, തുടർന്ന് ആരോടും പറയാതെ അമൃതയിൽ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാർട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും സംശയിക്കുന്നതായും ഇതെല്ലം ചെയ്തത് ഡോ സുമേഷിന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തിൽ ഇവർ ഭയങ്കരമായി അധികാരം കാണിച്ചു. തുടർന്നു മണിയെ അമൃതയിൽ കൊണ്ട് പോകുന്ന വഴിക്കാണ് താൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ താൻ ഉണ്ടായിട്ടും കാര്യങ്ങൾ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണൻ മറുനാടനോട് പറഞ്ഞു
തുടർന്നു ആശുപത്രിയിൽ എത്തിയപ്പോഴേക്കും ചേട്ടന്റെ ബോധം നഷ്ടപ്പെട്ടതായും തുടർന്ന് ചേട്ടന്റെ മരണം സംഭവിച്ചപ്പോൾ മാനസികമായി തകർന്ന താൻ വീട്ടിലേക്കു പോന്നു. പക്ഷെ അവിടെ വേറെ ബന്ധുക്കൾ ഉണ്ടായിട്ടും അവരുടെ അഭിപ്രായങ്ങൾ ആരായാതെയാണ് ഇവർ മണി യുടെ ബോഡി തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമാർട്ടതത്തിനായി കൊണ്ട് പോയത്. തുടർന്ന് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഒരു ദിവസം വീട്ടിൽ വന്നപ്പോൾ തന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ആദ്യം തന്നെ പോസ്റ്റ് മോർട്ടം നടത്തുന്ന കാര്യം മെഡിക്കൽ കോളേജിൽ ഇവർ അറിയിച്ചില്ല. പകുതി വഴിക്കാണ് വിവരം തൃശൂർ മെഡിക്കൽ കോളേജിൽ ഇവർ വിവരം അറിയിച്ചതെന്നും സെലിബ്രെറ്റി ആയതിനാൽ തിരിച്ചയാക്കാൻ വയ്യാത്തതു കൊണ്ടാണ് പോസ്‌റ്മാർട്ടം ചെയ്തത് എന്നുമാണ്. ഇതിലൊക്കെ സംശയം തനിക്കുണ്ട് എന്ന് രാമകൃഷ്ണൻ പറയുന്നു.
ഡോ സുമേഷ് സഡേഷൻ കൊടുതതാണ് തന്റെ ചേട്ടന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. കരൾ രോഗം മുള്ള ഒരാൾക്ക് ആന്റി ബയോട്ടിക് പോലും നൽകാൻ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാം. അങ്ങനെയാണ് ചേട്ടൻ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് എന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. പാഡിയിൽ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാൻ ഉണ്ടായിരുന്നതായും, അതിന്റെ പ്രാരംഭ ഘട്ടം എന്നോണം കിണർ നിർമ്മാണം പൂർത്തി ആയിരുന്നതായും രാമകൃഷ്ണൻ പറഞ്ഞു. അതിനുള്ള പണത്തിനായി മണിയുടെ കൈയിൽ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം തന്റെ ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണൻ ആരോപിക്കുന്നത്.
നിലവിൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധക്കു കാക്കനാട് ലാബിൽ സൗകര്യം ഇല്ലെന്ന് പറഞ്ഞു ഹൈദരാബാദിലേക്ക് കൊടുത്ത പൊലീസ് ഇപ്പോൾ പറയുന്നത് അവിടെയും ഇതുണ് പറ്റിയ മിഷ്യൻ ഇല്ലെന്നാണ് എന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞും അന്വേഷണം കൃത്യമായ ഗതിയിൽ അല്ലെങ്കിൽ സത്യം പുറത്തു വരുന്നതിനായി സിബിഐ യെ സമീപിക്കാനാണു രാമകൃഷ്ണന്റെ അടുത്ത ശ്രമം.