- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഗ്രരൂപം കൈവിടാതെ ഇർമ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തേക്ക്; കാറ്റ് മരണം വിതച്ചത് 10 പേർക്ക്; പ്യൂർട്ടോറീക്കയിൽ വെള്ളവും വൈദ്യുതിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ; ബഹാമാസിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ; ഫ്ളോറിഡയിലെത്തുമ്പോൾ കാറ്റിന് വേഗം കുറയുമെന്ന് പ്രതീക്ഷ
സെന്റ് മാർട്ടിൻ:അമേരിക്കൻ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് കരീബിയൻ ഉപദ്വീപിൽ നാശം വിതച്ച ശേഷം ബഹാമാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, തുർക്ക്‌സ്,കെയ്‌കോസ് എന്നിവിടങ്ങളിൽ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്.ബർമൂഡ, സെന്റ് മാർട്ടിൻ എന്നിവിടങ്ങളിൽ കനത്ത വെള്ളപൊക്കവും, നാശനഷ്ടവും വിതച്ച ശേഷം മണിക്കൂറിൽ 185 കിലോമീറ്റർ മൈൽ ലേഗത്തിൽ ഇർമ പ്യൂർട്ടോ റീക്കോ കടന്നു.സെന്റ് മാർട്ടിനിൽ 8 പേരും, ബർമൂഡയിൽ രണ്ടുവയസുള്ള കുട്ടിയും മരിച്ചതായാണ് റിപ്പോർട്ട്. പ്യൂർട്ടോ റിക്കോയിൽ 9 ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെയും, 50,000 ത്തോളം പേർ വെള്ളമില്ലാതെയും ദുരിതമനുഭവിക്കുന്നു.ക്യൂബയുടെ കിഴക്കൻ മേഖല വഴി ഈയാഴ്ചാവസാനത്തോടെ ഫ്‌ളോറ്ിഡയുടെ വടക്കൻ ഭാഗത്ത് ഇർമയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.ഫ്‌ളോറിഡയിലെത്തുന്നതോടെ കാറ്റഗറി അഞ്ചിൽ പെടുന്ന ചുഴലിക്കാറ്റിന്റെ തീവ്രത് കാറ്റഗറി നാലിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ഇർമ കരയിൽ കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. വാ
സെന്റ് മാർട്ടിൻ:അമേരിക്കൻ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് കരീബിയൻ ഉപദ്വീപിൽ നാശം വിതച്ച ശേഷം ബഹാമാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, തുർക്ക്‌സ്,കെയ്‌കോസ് എന്നിവിടങ്ങളിൽ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്.ബർമൂഡ, സെന്റ് മാർട്ടിൻ എന്നിവിടങ്ങളിൽ കനത്ത വെള്ളപൊക്കവും, നാശനഷ്ടവും വിതച്ച ശേഷം മണിക്കൂറിൽ 185 കിലോമീറ്റർ മൈൽ ലേഗത്തിൽ ഇർമ പ്യൂർട്ടോ റീക്കോ കടന്നു.സെന്റ് മാർട്ടിനിൽ 8 പേരും, ബർമൂഡയിൽ രണ്ടുവയസുള്ള കുട്ടിയും മരിച്ചതായാണ് റിപ്പോർട്ട്.
പ്യൂർട്ടോ റിക്കോയിൽ 9 ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെയും, 50,000 ത്തോളം പേർ വെള്ളമില്ലാതെയും ദുരിതമനുഭവിക്കുന്നു.ക്യൂബയുടെ കിഴക്കൻ മേഖല വഴി ഈയാഴ്ചാവസാനത്തോടെ ഫ്‌ളോറ്ിഡയുടെ വടക്കൻ ഭാഗത്ത് ഇർമയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.ഫ്‌ളോറിഡയിലെത്തുന്നതോടെ കാറ്റഗറി അഞ്ചിൽ പെടുന്ന ചുഴലിക്കാറ്റിന്റെ തീവ്രത് കാറ്റഗറി നാലിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ഇർമ കരയിൽ കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. വാരാന്ത്യത്തോടെ ചുഴലിക്കാറ്റ് ഫ്‌ലോറിഡയെ സമീപിക്കുമെന്നാണ് സൂചന. കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും നിർദ്ദേശമുണ്ട്. യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂർട്ടോറിക്കോ, വിർജിൻ ഐലൻഡ്‌സ് എന്നിവിടങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അറ്റ്‌ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇർമ രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നു രൂപംകൊണ്ട മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്‌ലോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.കരീബിയൻ രാജ്യമായ ബഹാമസിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇർമയെ പേടിച്ചു നടത്തുന്നത്. ബഹാമസിന്റെ ഭാഗമായ ആറ് ദക്ഷിണ ദ്വീപുകളാണ് അടിയന്തരമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. 'ഫെലിപ്' ചുഴലിക്കൊടുങ്കാറ്റിൽ ഗ്വാണ്ടെലൂപ്, പ്യൂട്ടോറിക്കോ, ഫ്േളാറിഡ എന്നിവിടങ്ങളിലായി 2,748 പേരാണു കൊല്ലപ്പെട്ടത്.
ഹാർവി ചുഴലിക്കടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ നിലവിലെ വേഗത മണിക്കൂറിൽ ഏതാണ്ട് 295 കിലോമീറ്ററാണ്. അറ്റ്‌ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ 'അലന്റെ' വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇർമയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് യുഎസ് അധികൃതർ.
എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ലതാനും. ടെക്‌സസിനെ തകർത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണ് മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്. ഹാർവി നിമിത്തം 9,000 വീടുകൾ നിലംപൊത്തിയിരുന്നു. 1,85,000 വീടുകൾക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.