നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് മാത്രം സംസാരിക്കുന്ന ആളാണ് രമേഷ് പിഷാരടി. അതുകൊണ്ട് തന്നെ മലയളകൾക്ക് പ്രിയങ്കരനാണ് പിഷാരടി. അതുകൊണ്ട് തന്നെ പിഷാരടി എന്തു ചെയ്താലും ആരാദകർക്ക് വാർത്തയാണ്. പിഷരടിയും ഒരുബോഡി ബിൽഡറും കൂടി നിൽക്കുന്ന ഫേസ്‌ബുക്ക് ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഞാനും എന്റെ ശിഷ്യനും ജിമ്മിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ആരാധകൻ പകർത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെ ഒരു ബോഡി ബിൽഡർക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചത്. ആരാധകർ ഇതിനോടകം പോസ്റ്റ് ആഘോഷമാക്കി കഴിഞ്ഞു.

ഇതിനുമുമ്പും പിഷാരടിയുടെ പോസ്റ്റുകൾ ആരാധകർ വൈറലാക്കിയിട്ടുണ്ട്. ഉറ്റസുഹൃത്തായ ധർമജൻ ബോൾഗാട്ടിക്ക് പിറന്നാളാശംസ നേർന്നുകൊണ്ടുള്ള വീഡിയോ വൻ പ്രചാരം നേടിയിരുന്നു.