- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കൽ റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡിന്റെ 90 ശതമാനം നിർമ്മാണവും പൂർത്തിയായി.
ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന റോഡിന്റെ ഉപരിതല ടാറിങ് മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. വൈദ്യുത പോസ്റ്റുകൾ മാറ്റുന്നത് സംബന്ധിച്ച സാങ്കേതിക തടസം നീക്കി ഉപരിതല ടാറിങ് ഉടൻ പൂർത്തിയാക്കും.
പുതിയകാവ് ജംഗ്ഷൻ മുതൽ കറ്റാനം പള്ളി വരെയും മാവേലിക്കര ബുദ്ധ ജംഗ്ഷൻ മുതൽ കല്ലുമല വരെയുമുള്ള 11 കിലോമീറ്റർ നീളുന്ന റോഡ് ശൃംഖലയാണ് പുതിയകാവ്- പള്ളിക്കൽ റോഡ്. ശരാശരി അഞ്ചര മീറ്ററാണ് റോഡിന്റെ വീതി. വെള്ളം ഒഴുകി പോകാനുള്ള ഓടയുടെ നിർമ്മാണമടക്കം സാങ്കേതിക മികവോടെയാണ് ചെയ്തിട്ടുള്ളത്. ഉപരിതല ടാറിങ് പൂർത്തീകരിച്ച് റിഫ്ളക്ടർ, സൂചനാ ബോർഡുകൾ തുടങ്ങിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ കൂടി സ്ഥാപിച്ച് റോഡ് ഉടൻ തന്നെ തുറന്നു കൊടുക്കും.