- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
2022 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ചതും അറ്റകുറ്റപ്പണികൾ നടത്തുന്നു പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും തദ്ദേശസ്ഥാപനങ്ങളുടെ റോഡുകളും കണ്ണൂരിലും പ്രശ്നം; റോഡ് നിർമ്മാണത്തിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ മുഖ്യമന്ത്രിയുടെ നാട്ടിലും പ്രശ്നങ്ങൾ; ന്നാ താൻ കേസ് കൊടുക്കെന്ന് പറയിപ്പിക്കാതെ വിജിലൻസ് രണ്ടും കൽപ്പിച്ചോ?
കണ്ണൂർ: ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ റോഡിലെ കുഴിയും അതിനെതിരെയുള്ള സാധാരണക്കാരനായ കള്ളന്റെ പ്രതികരണവും നമ്മൾ എല്ലാവരും കണ്ടതാണ്. ഇതിനെ സൂചിപ്പിക്കുന്ന വണ്ണമാണ് കണ്ണൂർ ജില്ലയിലെ മിക്ക റോഡുകളുടെയും അവസ്ഥ. മിക്ക സ്ഥലത്തെയും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. ആളുകൾ പ്രതികരിച്ചാൽ അടുത്തദിവസം വന്ന് പാച്ച് വർക്ക് നടത്തി പോകും. ജില്ലയിൽ കുഴിയടക്കൽ നടത്തിയ റോഡുകളിലും പുതുതായി പണിത റോഡുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി.
കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടാണ്. ഇവിടെ പരിശോധന നടത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്നതാണ് വസ്തുത. മിന്നൽ പരിശോധനയിൽ പല സ്ഥലങ്ങളിലും വ്യാപകമായി വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശമനുസരിച്ച് ആറുമാസത്തിനുള്ളിൽ നിർമ്മിച്ചതും അറ്റകുറ്റപ്പണികൾ നടന്നതുമായ റോഡുകളിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധിക്കുന്നത്. അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു വിജിലൻസിന്റെ പരിശോധന. വിജിലൻസ് പരിശോധന നടത്തുമെന്ന് വാർത്ത വന്നിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് വിജിലൻസ് പരിശോധിക്കുമെന്ന് കോൺട്രാക്ടർമാർ പോലും പ്രതീക്ഷിച്ചുകാണില്ല.
ഇന്നലെ നടന്നത് പ്രാഥമിക പരിശോധനയാണ് എങ്കിലും നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ ആണ് നടന്നത് എന്നാണ് വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പിലെ ഏജൻസിമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ നടത്തുന്ന പരിശോധന തുടർന്നുള്ള ദിവസങ്ങളിലും നടക്കും. 2022 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ചതും അറ്റകുറ്റപ്പണികൾ നടത്തുന്നു പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും തദ്ദേശസ്ഥാപനങ്ങളുടെ റോഡുകളും ആണ് പരിശോധിക്കുക.
വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പയ്യന്നൂരിലും ഇൻസ്‌പെക്ടർമാരായ പി ആർ മനോജ് ശ്രീകണ്ഠപുരത്തും ഷാജി പട്ടേരി വളപട്ടണത്തിൽ പി സുധീർകുമാർ തളിപ്പറമ്പിലും കെ വി പ്രമോദ് തലശ്ശേരിയിലും പരിശോധനക്ക് നേതൃത്വം നൽകി. റോഡിൽ ഉണ്ടായ കുഴികൾ വൻ വാർത്തയ്ക്കും 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ റിലീസിനെ തുടർന്നുള്ള വിവാദങ്ങൾക്കും വിരാമം ഇടാനാണ് പരിശോധന. തകർന്ന റോഡുള്ള സ്ഥലത്ത് റോഡുകൾ കുഴിച്ച് നോക്കിയ ശേഷം സാമ്പിൾ എടുക്കും.
ആവശ്യത്തിന് റോഡിൽ മെറ്റലും ടാറും ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഇവർ നടത്തുക. മെറ്റലിന്റെയും ടാറിന്റെയും അനുപാതം കൃത്യമായി കൂട്ടിക്കഴിഞ്ഞാൽ ഒരു റോഡിന്റെ നിലവാരം കണ്ടെത്താൻ കഴിയും. റോഡ് നിർമ്മിതിയിൽ ആവശ്യമായ രീതിയിലുള്ള മെറ്റലും ടാറും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനും കഴിയും. ഇത്തരത്തിൽ നിർമ്മാണത്തിലെ ക്രമക്കേട് കണ്ടെത്തിയാൽ കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരിൽ കേസെടുക്കും.
നിരവധി സ്ഥലത്ത് കണ്ണൂർ ജില്ലയിൽ മാത്രം റോഡ് തകർന്നിട്ടുണ്ട്. ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കാത്തതാണ് പലയിടത്തും റോഡ് തകരാൻ കാരണമെന്ന് ഇവർ കണ്ടെത്തി. കഴിഞ്ഞ മഴയ്ക്ക് മുമ്പ് 22 ലക്ഷം രൂപ ചെലവിലാണ് ശ്രീകണ്ഠാപുരം - ചെമ്പേരി - നടുവിൽ റോഡിന്റെ അറ്റകുറ്റപ്പണി നടന്നത്. എന്നാൽ ഇതിനുള്ള ഗുണനിലവാരം ഒന്നു ഈ റോഡ്‌നില്ല എന്ന കണ്ടെത്തൽ വിജിലൻസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. റോഡിൽ പലയിടത്തും കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗത്തും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് ടാറിങ് ചെയ്യുന്നത്. ഇതിനു നിശ്ചിത രീതിയും ഉണ്ട്. കേരളത്തിൽ കനത്ത മഴ എല്ലാ സമയത്തും ലഭിക്കുന്നതിനാലാണ് കുഴി രൂപപ്പെടുന്നത് എന്നാണ് എൻജിനീയർമാർ പറയുന്നത്. പക്ഷേ ഇന്നലെ ഒരു ദിവസം മാത്രം നടത്തിയ പരിശോധനയിൽ നിശ്ചിത അളവിൽ പല സ്ഥലത്തും മെറ്റലും ടാറും ഉപയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളിലും റോഡാണ് മിക്കതും തകർന്നിരിക്കുന്നത്. കൃത്യമായ രീതിയിൽ റോഡ് പണിയാത്തതാണ് ഇതിനുള്ള കാരണം മഴയല്ല എന്നാണ് വിജിലെൻസ് പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്