മലപ്പുറം /കൂട്ടിലങ്ങാടി: വർഷങ്ങളായി തുടരുന്ന കൂട്ടിലങ്ങാടി-പാറടി - ചെലൂർ റോഡിന്റെ ശോച്യാവസ്ഥയിൽ മൗനം തുടരുന്ന അധികാരികൾക്കെതിരെ രാഷ്ട്രീയ- കക്ഷി ഭേദമന്യേ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലുള്ള സൂചനാ പ്രതിഷേധം സമരാഗ്‌നിയായി. സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം റോഡുകളിലൊന്നാണിതെന്നാണ് സമരക്കാർ പറയുന്നത്.

മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ചെലൂരിലുള്ള ജല സംഭരണിയിലേക്കുള്ള പൈപ് ലൈൻ സ്ഥാപിക്കാനായി കഴിഞ്ഞ വർഷം ആദ്യ ത്തിൽ അശാസ്ത്രീയമായി റോഡ് കിറിയതാണ് ഇത്ര മോശം അ വസ്ഥയിലാക്കിയത്. എന്നാൽ പദ്ധതി പ്രകാരം പ്രദേശത്തെ ഒരു വീട്ടിൽ പോലും വെള്ളമെത്തിക്കാൻ MLAയ്ക്കായില്ലെന്നതും ജന രോഷം വർധിപ്പിക്കുന്നു. ദിനേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നതും മലപ്പുറം കൂട്ടിലങ്ങാടി ടൗണിൽ നിന്നും അയൽ പഞ്ചായത്തുകളിലേക്കുള്ള പ്രധാന വഴിയുമാണിത്. ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതിന് പ്രധാന തെളിവായി ചൂണ്ടിക്കാണിക്കാവുന്നതാണ് ഈ പാത. ഗർഭിണികളും രോഗികൾക്കും ഈ വഴിയുള്ള യാത്ര പേടി സ്വപ്നമാണ്. ഈ വഴി ട്രിപ്പ് പോവാൻ ഓട്ടോ ടാക്‌സിക്കാർ വിമുഖത കാണിക്കുന്നത് പതിവാണ്.

ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചെലൂരിലെ ഉൾ വഴി കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടന വേദിയിലാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവരെ തടഞ്ഞത് .

ജനങ്ങളുടെ പരാതിയിൽ നാളിത് വരെ മുഖം തിരിഞ്ഞ് നിന്ന വിവിധ പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികൾക്കേറ്റ പ്രഹരമായി യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധം. സ്ത്രീകളടക്കം ആയിരക്കണക്കിനാളുകളാണ് സമരക്കാർ തയ്യാറാക്കിയ നിവേദനത്തിൽ ഒപ്പ് വച്ചത്.

തൽസ്ഥിതി തുടർന്നാൽ ബഹുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളെ തടയുന്നതടക്കമുള്ള സമര രീതിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പ്രതിഷേധക്കാർ. പ്രതിഷേധം പ്രൊ.നസീർ അലി എം.കെ ഉദ്ഘാടനം ചെയ്തു. നൗഫൽ CK, ഇർഷാദ് PS, റിയാസ് M, ഷിഹാബ് M K തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമരക്കാർ കൂട്ടിലങ്ങാടി ടൗണിലും പ്രകടനം നടത്തി.