മനാമ : രാജ്യത്ത് വഴിയോര കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കാൻ അധികൃതർ. തെരുവുകളിൽ പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന വഴിയോര കച്ചവടക്കാർ ക്കെതിരെ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് അവരുടെ വ്യാപാര സ്ഥലങ്ങളും സംഭരണ ശാലകളും കൈകാര്യംചെയ്യപ്പെടുന്നത്.ഈ പ്രശ്‌നം ഇല്ലാതാക്കാൻ കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്. തലസ്ഥാനത്ത് വളർന്നുകൊണ്ടിരിക്കുന്ന അനധികൃത വ്യാപാരികൾക്കും കച്ചവടക്കാർക്കും എതിരെ നടപടികളെടുക്കാൻ ഒരു പ്രത്യേക പരിശോധന സംഘം രൂപീകരിച്ചിട്ടുണ്ട്.