- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം റോഡ് അപകടാവസ്ഥയിൽ; റോഡരികിലെ മണ്ണിടിഞ്ഞതോടെ റോഡിലെ ടാറിംഗും അഗാതത്തിലേക്ക് പതിക്കാൻ സാധ്യത; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു നാട്ടുകാർ
കോതമംഗലം: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കോച്ചിവളവിന് സമീപം റോഡ് അപകടാവസ്ഥയിൽ. വാഹനയാത്ര ഭീതിജനകം.ടാറിങ് ഉൾപ്പെടെ റോഡ് അഗാതയിലേയ്ക്ക് പതിക്കാൻ സാധ്യതയെന്നും ബന്ധപ്പെട്ട അധികൃതരുടെ അടിയിന്തിര ഇടപെടൽ ഉണ്ടാവണമെന്നും നാട്ടുകാർ. ഇന്ന് രാവിലെയാണ് റോഡിന് അടിയിൽ നിന്നും ഇവിടെ മണ്ണ് ഇടിയാൻ തുടങ്ങിയിയിരുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ ഇത് 10 മീറ്ററോളം ദുരത്തിലേയ്ക്ക് വ്യാപിക്കുകയും ഇവിടെയുണ്ട്ായിരുന്ന കരിങ്കൽകെട്ട് ഉൾപ്പെടെ അഗാതയിലേയ്ക്ക് പതിക്കുകയുമായിരുന്നു. രാവിലെ മുതൽ നിർത്താതെ മഴപെയ്തിരുന്നതിനാൽ തുടർന്നും ചെറിയ തോതിൽ ഇവിടെ മണ്ണിടിച്ചിൽ തുടർന്നിരുന്നു.ഇതിന് പിന്നാലെ സമീപത്ത് മണ്ണിടിഞ്ഞതിന്റെ എതിർവശത്ത് റോഡിനോട് ചേർന്ന് മണ്ണിടിഞ്ഞുവീണത് പരിഭ്രാന്തി ഒന്നുകൂടി വർദ്ധിപ്പിച്ചു.
രാത്രിയിൽ ഇതുവഴിയുള്ള യാത്ര കൂടുതൽ കരുതലോടെവേണമെന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് സംവിധാന ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇനിയും മണ്ണിടിഞ്ഞാൽ ടാറിങ് ഉൾപ്പെടെ റോഡ് താഴെ പതിക്കും എന്നതാണ് നിലവിലെ സ്ഥിതി.നിലവിൽ ഈ ഭാഗത്ത് ഗതാഗതം ഒറ്റവരിയിൽ കത്രമീകരിച്ചിരിക്കുകയാണ്.
അപകടസ്ഥിതിയിലായ ഭാഗം വള്ളികെട്ടി തിരിച്ചിട്ടുണ്ട്.ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. നേര്യമംഗലം പാലത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് മണ്ണിടിഞ്ഞിട്ടുള്ളത്.വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മൂന്നാറിലേയ്ക്കുള്ള തിരക്കേറിയ പാതകളിൽ ഒന്നാണിത്.ദിനം പ്രതി ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനമാണ് ഈ പാതവഴി കടന്നുപോകുന്നത്.
മറുനാടന് മലയാളി ലേഖകന്.