- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്തെ പ്രധാന ഹൈവേകളിൽ അറ്റകുറ്റപ്പണി; തിരക്കേറിയ റോഡുകൾ അടച്ചിടും; വാഹനവുമായി ഇറങ്ങുന്നവർ അറിയാൻ
ദോഹ: ഖത്തറിലെ തിരക്കേറിയ നിരവധി റോഡുകൾ ഈ വാരാന്ത്യം മുതൽ താൽക്കാലി കമായി അടക്കാൻ അധികൃതർ തീരുമാനിച്ചു. വെസ്റ്റ് ബേ, എജുക്കേഷൻ സിറ്റി, തുമാമ, ഉംസലാൽ മുഹമ്മദ് ഏരിയകളിലാണ് പ്രധാന റോഡുകൾ അടക്കുന്നത്. ലുസൈൽ എക്സ്പ്രസ് വേ, ദുഃഖാൻ ഹൈവേ ഈസ്റ്റ് എന്നീ രണ്ട് പ്രധാന ഹൈവേകളുടെ പണി നടക്കുന്നതു മൂലമാണ് ചില റോഡുകൾ വഴിതിരിച്ചു വിടാൻ തീരുമാനിച്ചിട്ടുള്ളത്. കത്താറ കൾച്ചറൽ വില്ലേജിൽ നിന്നു ദഫ്നയിലെ ചില എംബസികളിലേക്കും സ്‌കൂളുകളിലേക്കും നീളുന്ന റോഡാണ് അടച്ചിടുന്നതിൽ ഒന്ന്. ഇന്നു മുതൽ മെയ് മാസം മുഴുവൻ ഉമർ അൽമുഖ്താർ സ്ട്രീറ്റിൽ നിന്ന് യുനൈറ്റഡ് നാഷൻസ് സ്ട്രീറ്റിലേക്കു വലതു ഭാഗത്തേക്കുള്ള വരിയാണ് അടക്കുന്നത്. കത്താറ, പേൾ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂളുകളിലേക്കു വരുന്ന വാഹനങ്ങൾ ഇതിന് പകരം അടുത്ത റൈറ്റ് ടേൺ എടുക്കണം. ഇത് യുഎൻ സ്ട്രീറ്റിലെത്തും മുമ്പ് അൽഇൻതിസാർ സ്ട്രീറ്റിലാണ് ചെന്നു ചേരുകയെന്ന് അശ്ഗാൽ പ്രസ്താവനയിൽ അറിയിച്ചു. റോഡ് പണി സമയത്ത് മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കും വേഗതാ പരിധി. ലുസൈൽ എക്സ്പ്രസ്വേയിൽ പുതു
ദോഹ: ഖത്തറിലെ തിരക്കേറിയ നിരവധി റോഡുകൾ ഈ വാരാന്ത്യം മുതൽ താൽക്കാലി കമായി അടക്കാൻ അധികൃതർ തീരുമാനിച്ചു. വെസ്റ്റ് ബേ, എജുക്കേഷൻ സിറ്റി, തുമാമ, ഉംസലാൽ മുഹമ്മദ് ഏരിയകളിലാണ് പ്രധാന റോഡുകൾ അടക്കുന്നത്. ലുസൈൽ എക്സ്പ്രസ് വേ, ദുഃഖാൻ ഹൈവേ ഈസ്റ്റ് എന്നീ രണ്ട് പ്രധാന ഹൈവേകളുടെ പണി നടക്കുന്നതു മൂലമാണ് ചില റോഡുകൾ വഴിതിരിച്ചു വിടാൻ തീരുമാനിച്ചിട്ടുള്ളത്.
കത്താറ കൾച്ചറൽ വില്ലേജിൽ നിന്നു ദഫ്നയിലെ ചില എംബസികളിലേക്കും സ്‌കൂളുകളിലേക്കും നീളുന്ന റോഡാണ് അടച്ചിടുന്നതിൽ ഒന്ന്. ഇന്നു മുതൽ മെയ് മാസം മുഴുവൻ ഉമർ അൽമുഖ്താർ സ്ട്രീറ്റിൽ നിന്ന് യുനൈറ്റഡ് നാഷൻസ് സ്ട്രീറ്റിലേക്കു വലതു ഭാഗത്തേക്കുള്ള വരിയാണ് അടക്കുന്നത്. കത്താറ, പേൾ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂളുകളിലേക്കു വരുന്ന വാഹനങ്ങൾ ഇതിന് പകരം അടുത്ത റൈറ്റ് ടേൺ എടുക്കണം.
ഇത് യുഎൻ സ്ട്രീറ്റിലെത്തും മുമ്പ് അൽഇൻതിസാർ സ്ട്രീറ്റിലാണ് ചെന്നു ചേരുകയെന്ന് അശ്ഗാൽ പ്രസ്താവനയിൽ അറിയിച്ചു. റോഡ് പണി സമയത്ത് മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കും വേഗതാ പരിധി. ലുസൈൽ എക്സ്പ്രസ്വേയിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില അൽഖലീജ് അൽഗർബി ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ റോഡ് വഴിതിരിച്ചുവിടുന്നത്. ദുഃഖാൻ ഹൈവേ ഈസ്റ്റിനു വേണ്ടി പുതിയ അണ്ടർ പാസ് നിർമ്മിക്കുന്ന എജുക്കേഷൻ സിറ്റിയുടെ പടിഞ്ഞാറേ അറ്റത്താണ് മറ്റൊരു റോഡ് പണി. അൽറയ്യാൻ അൽജദീദ് സ്ട്രീറ്റ്, അൽവജ്ബ സ്ട്രീറ്റ് ജങ്ഷൻ പുനർനിർണയിക്കുകയും ക്യു-ടെൽ സിഗ്്നൽ എന്നറിയപ്പെടുന്ന പഴയ ട്രാഫിക് ലൈറ്റ് 100 മീറ്റർ പടിഞ്ഞാറോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്യും. മെയ് 5 മുതൽ 2018 മാർച്ച് വരെയാണ് എജുക്കേഷൻ സിറ്റിയിലേക്കും അൽവജ്്ബ സ്ട്രീറ്റിലേക്കുമുള്ള ചില റോഡുകൾ വഴിതിരിച്ചുവിടുക.
ദുഃഖാനിൽ നിന്ന് എജുക്കേഷൻ സിറ്റിയുടെ 15ാം നമ്പർ ഗേറ്റിലേക്കു വരുന്ന വാഹനങ്ങൾ പഴയ ട്രാഫിക് സിഗ്‌നലിൽ നിന്ന് ഇടത്തേക്കു തിരിയാൻ പാടില്ല. പകരം അൽറയ്യാൻ അൽജദീദ് സ്ട്രീറ്റിലൂടെ മുന്നോട്ട് പോയി അൽശാഫി സിഗ്്നലിൽ നിന്ന് യുടേൺ എടുത്ത് പുതിയ സിഗ്‌നലിൽ നിന്ന് വലത്തോട്ട് തിരിയണം. അൽറയ്യാൻ അൽജദീദ് സ്ട്രീറ്റിൽ നിന്ന് അൽവജ്ബ സ്ട്രീറ്റിലേക്ക് ലെഫ്റ്റ് ടേൺ ഉണ്ടാവില്ല. പകരം പടിഞ്ഞാറോട്ട് പോകുന്ന യാത്രക്കാർ അൽശാഫി സിഗ്്നലിൽ നിന്ന് അൽശാഫി സ്ട്രീറ്റിലേക്ക് ഇടത്തോട്ട് തിരിയണം. തുടർന്ന് അൽവജ്ബ സ്ട്രീറ്റിലെത്തും മുമ്പ് അൽഹമദ് സ്ട്രീറ്റിലേക്ക് വലത്ത് എടുക്കണം. മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കും വേഗതാ പരിധിയെന്ന് അശ്ഗാൽ അറിയിച്ചു. അതേ സമയം, ഇ-റിങ് റോഡിനും എഫ്-റിങ് റോഡിനും ഇടയിലുള്ള നജ്്മ സ്ട്രീറ്റിലെ ജങ്ഷൻ ഭാഗികമായി അടച്ചു. ഇന്നു രാവിലെ 5 മണിയോടെ ഇതു തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അൽശമാൽ റോഡ്/എക്സ്പ്രസ് വേയിലാണ് മറ്റൊരു പണി നടക്കുന്നത്. ഉംസലാൽ മുഹമ്മദ് ഉൾപ്പെടെയുള്ള വടക്കൻ ദോഹ പ്രദേശങ്ങളിലേക്കുള്ള ഗതാഗതത്തെ ഇത് ബാധിക്കും. ദോഹ ഫെസ്റ്റിവൽ സിറ്റിക്ക് വടക്കുള്ള അൽഖീസ ഇന്റർചേഞ്ച് രണ്ടു മാസത്തേക്ക് അടച്ചിട്ടുണ്ട്. പണി നടക്കുന്ന സമയത്ത് ഉംസലാൽ മുഹമ്മദ് ഇന്റർചേഞ്ചോ, അൽഖർത്തിയാത്ത് ഇന്റർചേഞ്ചോ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. നോർത്ത് റോഡ് കോറിഡോർ നവീകരണത്തിന്റെ ഭാഗമായുള്ള പണിയാണ് ഇവിടെ നടക്കുന്നത്