- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ന് മുതൽ 18 മാസത്തേക്ക് അൽഖോർ റോഡിൽ ഗതാഗത നിയന്ത്രണം; റോഡിലെ ഒമ്പത് കീലോമീറ്റർ ഇന്ന് മുതൽ അടച്ചിടും
ഇന്ന് മുതൽ 18 മാസത്തേക്ക് അൽഖോർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. രാജ്യത്തെ പ്രധാന എക്സ്‌പ്രസ് വേ പദ്ധതികളിലെ പ്രധാനമായി അൽഖോർ എക്സ്‌പ്രസ് വേ നിർമ്മാണവുമായി ബന്ധപ്പെച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ഈ റോഡിലെ ഒമ്പത് കിലോമീറ്റർ അടച്ചിടും. മൂന്ന് മേജർ ഇന്റർചെയ്ഞ്ചുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് സിമൈസിമ ഇൻർചെയ്ഞ്ച് മുതൽ പദ്ധതിയുടെ അവസാനം വരെയുള്ള ഭാഗം ആണ് അടക്കുക. റോഡ് അടച്ചിടുന്ന കാലയളവിൽ ശമാൽ റോഡ്, സിമൈസിമ റോഡ്, അൽഖോർ റോഡ് എന്നിവ ഉപയോഗിക്കണം. അൽഖോറിൽ നിന്നിം അൽഖോർ റോഡിലൂടെ ദോഹയിലുള്ളവർ ശമാൽ റോഡിലൂടെ യാത്ര ചെയ്ത് ഉംഗർന് ഇന്റർചെയ്ഞ്ചിൽ നിന്നും എക്‌സിറ്റ് എടുത്ത് വീണ്ടും അൽഖോർ റോഡിൽ പ്രവേശിച്ച് ദോഹയിലേ്ക്ക് പ്രവേശിക്കണം. വെസ്റ്റ് ബേ, ഖത്തർ യൂണിവേഴ്‌സിറ്റി, ലൂസൈൽ സിറ്റി എന്നിവിടങ്ങളിലുള്ളവർ ശമാൽ റോഡിലൂടെ സഞ്ചരിച്ച് ഇസ്ഗാവ ഇന്റർ ചെയ്ഞ്ചിൽ നിന്നും എക്‌സിറ്റ് എടുക്കണം. ഖർതിയ്യാത്, അൽ ഇബ്ബ് എന്നിവിടങ്ങളിലേക്കുള്ളവർ ഖർതിയ്യാത് ഇൻർചെയ്ഞ്ചിൽ നിന്നും എക്സിറ്റ
ഇന്ന് മുതൽ 18 മാസത്തേക്ക് അൽഖോർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. രാജ്യത്തെ പ്രധാന എക്സ്‌പ്രസ് വേ പദ്ധതികളിലെ പ്രധാനമായി അൽഖോർ എക്സ്‌പ്രസ് വേ നിർമ്മാണവുമായി ബന്ധപ്പെച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ഈ റോഡിലെ ഒമ്പത് കിലോമീറ്റർ അടച്ചിടും.
മൂന്ന് മേജർ ഇന്റർചെയ്ഞ്ചുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് സിമൈസിമ ഇൻർചെയ്ഞ്ച് മുതൽ പദ്ധതിയുടെ അവസാനം വരെയുള്ള ഭാഗം ആണ് അടക്കുക. റോഡ് അടച്ചിടുന്ന കാലയളവിൽ ശമാൽ റോഡ്, സിമൈസിമ റോഡ്, അൽഖോർ റോഡ് എന്നിവ ഉപയോഗിക്കണം. അൽഖോറിൽ നിന്നിം അൽഖോർ റോഡിലൂടെ ദോഹയിലുള്ളവർ ശമാൽ റോഡിലൂടെ യാത്ര ചെയ്ത് ഉംഗർന് ഇന്റർചെയ്ഞ്ചിൽ നിന്നും എക്‌സിറ്റ് എടുത്ത് വീണ്ടും അൽഖോർ റോഡിൽ പ്രവേശിച്ച് ദോഹയിലേ്ക്ക് പ്രവേശിക്കണം.
വെസ്റ്റ് ബേ, ഖത്തർ യൂണിവേഴ്‌സിറ്റി, ലൂസൈൽ സിറ്റി എന്നിവിടങ്ങളിലുള്ളവർ ശമാൽ റോഡിലൂടെ സഞ്ചരിച്ച് ഇസ്ഗാവ ഇന്റർ ചെയ്ഞ്ചിൽ നിന്നും എക്‌സിറ്റ് എടുക്കണം. ഖർതിയ്യാത്, അൽ ഇബ്ബ് എന്നിവിടങ്ങളിലേക്കുള്ളവർ ഖർതിയ്യാത് ഇൻർചെയ്ഞ്ചിൽ നിന്നും എക്‌സിറ്റ് എടുക്കണം.